മുഖവും മുടിയുമെല്ലാം മിനുക്കാന്‍ ഉത്സാഹം കാണിക്കുന്നവര്‍ പലപ്പോഴും നഖങ്ങളെ അവഗണിക്കുകയാണ് പതിവ്. നഖ സംരക്ഷണത്തിന് ബ്യൂട്ടി കെയറില്‍ വലിയ പ്രാധാന്യമുണ്ട്. നമ്മുടെ വ്യക്തിത്വം നഖങ്ങളിലൂടെയും പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ നഖം സംരക്ഷിക്കാതെ വയ്ക്കുന്നത് നഖത്തിന്റെ അറ്റം പിളര്‍ന്ന് നിറം മങ്ങി കറപിടിച്ച അവസ്ഥയിലെത്തിക്കും.
നഖങ്ങള്‍ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നതില്‍ പലര്‍ക്കും താല്‍പ്പര്യം കുറവാണ്. നഖം വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നഖത്തിലെ അണുബാധയും ഫംഗസുമൊക്കെ അതില്‍പ്പെടുന്നു. പ്രായഭേദമന്യേ എല്ലാ ആളുകകിലും ഇത്തരം പ്രശ്‌നങ്ങള്‍ പ്രകടമാകാറുണ്ട്.
ആരോഗ്യമുള്ള നഖം മിനുസമുള്ളതും, ഇളം പിങ്ക് നിറമുള്ളതും, കുഴികളോ പാടുകളോ ഇല്ലാത്തതുമായിരിക്കും. കൂടാതെ വേഗത്തില്‍ പൊട്ടിപ്പോകുകയുമില്ല. നഖങ്ങള്‍ ആരോഗ്യത്തോടെ പരിപാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. നഖങ്ങള്‍ പതിവായി വെട്ടിനിര്‍ത്തുകയും, രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടുമ്പോള്‍ രാകുകയും ചെയ്യുക. ഇത് നഖത്തിന്റെ ആകൃതി നിലനിര്‍ത്തുക മാത്രമല്ല വേഗത്തില്‍ പൊട്ടാതിരിക്കാനും സഹായിക്കും.
നഖങ്ങളെ ആരോഗ്യത്തോടെ പരിപാലിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം;
- നഖങ്ങള്‍ ഒലീവ് ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും.
- റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടുന്നത് നഖങ്ങള്‍ ബലമുള്ളതാക്കാന്‍ സഹായിക്കും. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം.
- വെളിച്ചെണ്ണ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം നഖം മസാജ് ചെയ്യുന്നത് നഖം തിളക്കമുള്ളതാക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു.
- വാഴപ്പഴം മിക്‌സിയിലടിച്ച് കൈയില്‍ പുരട്ടുക. പതിനഞ്ച് മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് കൈകളുടെ വരള്‍ച്ച മാറാനും അതുവഴി നഖങ്ങളുടെ ഭംഗി കൂട്ടാനും സഹായിക്കും.
- ഈര്‍പ്പം നിലനിര്‍ത്തുന്നത് നഖത്തിന് ഭംഗിയും മിനുസവും നല്‍കാന്‍ സഹായിക്കും. ഇതിനായി നഖത്തില്‍ മോയിസ്ച്യുറൈസിങ് ക്രീം പുരട്ടാം.
- ഒരു പാത്രത്തില്‍ കഞ്ഞിവെളളമെടുത്ത് വിരലുകള്‍ 15 മിനിറ്റ് കുതിര്‍ത്തു വയക്കുക. നഖങ്ങള്‍ പൊട്ടുന്നതു തടയാനുളള വഴിയാണിത്.
- നഖം നിറം ചെയ്യുന്നതിനിടയില്‍ ഒരു ദിവസത്തെ ഇടവേള ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. രാസവസ്തുക്കള്‍ അടങ്ങിയ നെയില്‍ പോളിഷുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ, ചിലപ്പോഴൊക്കെ നഖം വെറുതെ നിര്‍ത്തുക.
- ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ തിളക്കമുള്ളതാകാന്‍ ഇത് സഹായിക്കും.