സൗദി ലോജിസ്റ്റിക്സ് മേഖലയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്. പതിനൊന്നായിരത്തിലധികം സംരംഭങ്ങളാണ് ഈ വർഷം ഈ മേഖലയിൽ രജിസ്റ്റർ ചെയ്തത്. വാണിജ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും വർധനയുണ്ട്.
ലോജിസ്റ്റിക്സ് സേവന മേഖല 76 ശതമാനം വളർച്ചയാണ് കൈവരിച്ചത്. പതിനൊന്നായിരത്തിലധികം പുതിയ രജിസ്‌ട്രേഷനുകളാണ് ഇത്തവണയുണ്ടായിട്ടുള്ളത്. വാണിജ്യ മന്ത്രാലയത്തിന്റെ ബിസിനസ് സെക്ടർ ബുള്ളറ്റിനാണ് കണക്കുകൾ പുറത്തു വിട്ടത്.
എണ്ണായിരത്തിലധികം പുതിയ രജിസ്‌ട്രേഷനിലൂടെ 53 ശതമാനം വർധനവാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല കൈവരിച്ചത്. അയ്യായിരത്തിലധികം രജിസ്‌ട്രേഷൻ പൂർത്തിയാക്കി റിയാദ് ആണ് മുൻനിരയിലുള്ളത്. 1,789 ഓളം രജിസ്‌ട്രേഷനുകൾ മക്കയിലും, 939 രജിസ്‌ട്രേഷനുകൾ കിഴക്കൻ മേഖലയിലും, 254 ഓളം മദീനയിലും, 115 ഓളം രെജിസ്‌ട്രേഷനുകൾ അസീറിലും പൂർത്തിയാക്കി.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന മേഖലയിൽ 43 ശതമാനം വർധനവാണ് കണക്കാക്കിയത്. റിയാദ്,മക്ക,മദീന, കിഴക്കൻ മേഖല, കാസിം എന്നിവിടങ്ങളിലാണ് കൂടുതൽ രജിസ്‌ട്രേഷനുകൾ പൂർത്തിയാക്കിയത്. ഇലക്ട്രോണിക് ഗെയിംസ് മേഖലയിലും രജിസ്‌ട്രേഷനിൽ 29 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്