ഹൃദയരാഗം
part 16
” ഓക്കേ ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്, ഉമ്മ…! അവസാനം അവൾ പറഞ്ഞ വാചകത്തിൽ അവൻ സ്തബ്ദനായി പോയിരുന്നു….മറുപടി എന്തെങ്കിലും പറയും മുൻപ് തന്നെ അവൾ ഫോൺ കട്ട് ചെയ്തിരുന്നു , പിറകിൽ ചിരിയോടെ നിന്ന കിരണിനെ നോക്കിയാണ് സർവ്വ ദേഷ്യവും അവന് തീർത്തത്…. ” എന്താടാ….? ചിരിയോടെ കിരൺ ചോദിച്ചു, ” ഇതൊരു നടക്ക് പോകുമെന്ന് തോന്നുന്നില്ല…. ആ പെണ്ണ് ഇതൊക്കെ കാര്യമായിട്ട് എടുത്തു ഇരിക്കുവാ
, ” അതുപിന്നെ അങ്ങനെയല്ലേ വരൂ…. അവൾക്കറിയില്ലല്ലോ ഒരു അഡ്ജസ്റ്റ് മെൻറ് ആണെന്നും,നീയൊരു കോൺട്രാക്ട് ബേസിൽ അവളെ പ്രേമിക്കുന്നത് ആണ് എന്ന് ഒന്നും, ” ഇതിപ്പോൾ ആ പെണ്ണ് എന്നെ കെട്ടണം എന്നും പറഞ്ഞു നിൽകുവാ, ” അവസാനം ആ വിവേക് ഗോപി വരയ്ക്കേണ്ടി വരുമോ..? എനിക്ക് തോന്നുന്നത് മണ്ണും ചാരി നിന്നവൻ പെണ്ണിനെയും കൊണ്ട് പോകും എന്ന്…. തമാശ പോലെയാണ് കിരൺ പറഞ്ഞത്, ആ തമാശ കൂടി കേട്ടപ്പോഴേക്കും ദേഷ്യത്താൽ അനന്തുവിൻറെ മുഖം ചുവന്നിരുന്നു…..
” നീ എന്തിനാടാ ഇങ്ങനെ മുഖം കേറ്റിപിടിച്ചു വെച്ചിരിക്കുന്നത്….. ” ഇത് ശരിയാവുന്നില്ലഡാ, എന്നെ കാണണം, ഒറ്റയ്ക്ക് സംസാരിക്കണം എന്ന് ഒക്കെയാ പറയുന്നത്, ” അത് പിന്നെ ന്യായമായ ആവശ്യം അല്ലേ…? ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്, സ്നേഹിക്കുന്ന ചെറുക്കനെ ഒറ്റയ്ക്ക് ഒന്ന് കാണണം, സ്വസ്ഥമായിട്ട് ഒന്നു സംസാരിക്കണം, അതിൽ നമുക്ക് അവളെ കുറ്റം പറയാൻ പറ്റില്ലല്ലോ….. ” ഇത് കൂടുതൽ പ്രശ്നത്തിലേക്ക് പോകുമെന്ന് എനിക്ക് തോന്നുന്നത്, ഒന്നാമത്തെ കാര്യം അവളെ ഞാൻ സ്നേഹിക്കുന്നില്ല,സ്നേഹിക്കുന്നതു പോലെ അഭിനയിക്കുന്നത് ഉള്ളൂ, കൂടുതൽ കൂടുതൽ ആ കൊച്ചിനോട് സംസാരിക്കുമ്പോൾ അവൾക്ക് ഞാൻ പിന്നെ പ്രതീക്ഷ കൊടുക്കുന്നത് പോലെ ആയി പോയില്ലേ…..
” അതോ നീ അവളെ സ്നേഹിച്ചു പോകും എന്ന പേടി ആണോ..? “പ്ഫാ തെണ്ടി…! അനന്ദുവിന് ദേഷ്യം ആയി… ” ഡാ ആ വിവേക് നിന്നോട് പറഞ്ഞതിന് അർത്ഥം ഈ പശുവിനെ പച്ചപ്പുല്ല് കാണിക്കുന്നതുപോലെ അവളെ നിർത്തി കൊണ്ടിരിക്കണം, ഇപ്പൊ കിട്ടും ഇപ്പോൾ കിട്ടും എന്നു പറഞ്ഞു…
പക്ഷേ കിട്ടാനും പാടില്ല, ” ഞാൻ ഏതായാലും അയാളെ ഒന്നു വിളിക്കട്ടെ…. അതും പറഞ്ഞ് അനന്ദു പെട്ടെന്ന് തന്നെ വിവേകിനെ നമ്പർ ഡയൽ ചെയ്തിരുന്നു, വിളിച്ചു നിമിഷങ്ങൾക്കകം തന്നെ വിവേക് ഫോൺ എടുത്തു… ” ഹലോ അനന്ദു എന്തായി ഡെവലപ്മെൻറ് ഒക്കെ…. അവളെ കണ്ടു കാര്യം പറഞ്ഞോ…? വിവേക് ചോദിച്ചു… ” കാണുകയും കാര്യം പറയുകയും ഒക്കെ ചെയ്തു, പക്ഷേ ആ പെങ്കൊച്ചു പറയുന്നത് എന്നെ ഒറ്റയ്ക്ക് കാണണം സംസാരിക്കണം എന്ന് ഒക്കെയാ. ഇതൊന്നും നമ്മൾ പറഞ്ഞ ഡീലിൽ ഉണ്ടായിരുന്നില്ല…..
” അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും അനന്ദു… താൻ പ്രേമിക്കുന്നു എന്ന് പറയുമ്പോൾ അവൾക്ക് വിശ്വാസം വേണ്ടേ, അത് കാണുകയും സംസാരിക്കുകയും വേണം, പിന്നെ അനന്ദു നല്ല ഒരു പയ്യൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നത്, കാണുന്നതിനും സംസാരിക്കുന്നതിനും അപ്പുറം മറ്റൊന്നും…. മറ്റൊന്നും ഉണ്ടാവരുത്, മറ്റൊരാളുടെ പെണ്ണാണെന്ന് ബോധം ഉണ്ടാവണം, വിവേക് ഒന്ന് ഊന്നി പറഞ്ഞു…! “താൻ എന്താഡോ ഈ പറയുന്നത്,
ഞാൻ അങ്ങനെ വരമ്പത്ത് ഒരു പെണ്ണിൻറെ രൂപം കൊത്തിവെച്ചാൽ അതിനു പുറകെ പോകുന്ന ഒരാൾ ഒന്നും അല്ല…. എനിക്ക് ഇങ്ങനെ പഞ്ചാരയടിച്ച് സംസാരിക്കാൻ അറിയില്ല, എനിക്ക് അവളെ കാണാനും സംസാരിക്കാനും പറ്റില്ല എന്ന് പറയാൻ ആണ് ഞാൻ തന്നെ വിളിച്ചത്, അപ്പോഴാണ് ഒരുമാതിരി വൃത്തികെട്പറയുന്നത്, വിവേകിന് ശരിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു…. അവനെ ഒപ്പം നിർത്തേണ്ടത് തന്റെ ആവശ്യം ആയതുകൊണ്ട് സ്വയം നിയന്ത്രിച്ചു… ” അനന്ദു നല്ല പയ്യൻ ആണെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടല്ലേ ഞാൻ തന്നെ ഈ പരിപാടിക്ക് വിളിച്ചത്,
ഇല്ലെന്ന് ഉണ്ടെങ്കിൽ ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ഒരു പെൺകുട്ടിയെ വിശ്വസിച്ച് ഞാൻ അനന്തുവിൻറെ കൈകളിലേക്ക് ഏൽപ്പിക്കുമോ.? അതുകൊണ്ടല്ലേ ഞാൻ വിശ്വാസത്തോടെ ഇരിക്കുന്നത് ഒന്ന് കണ്ടു സംസാരിച്ചു എന്ന് വെച്ച് എന്ത് സംഭവിക്കാനാണ്..? നിങ്ങൾ തമ്മിൽ കാണണം, സംസാരിക്കണം സ്നേഹിക്കുന്നുണ്ടെന്ന് അവൾക്ക് ബോധ്യം ആകണം… അതിന് ഈ കാണലും സംസാരിക്കലും ഒക്കെ അത്യാവശ്യം തന്നെയാണ്… മറ്റന്നാൾ ഞാൻ തിരിച്ചു പോകും, അതിനു മുൻപ് ഞാൻ അമ്മാവനെ കാണുന്നുണ്ട്, ” അല്ല നിങ്ങൾ തിരിച്ചു പോയാൽ കാര്യങ്ങളൊക്കെ എങ്ങനെ…?
അനന്ദു ചോദിച്ചു… ” അതോർത്തു വിഷമിക്കേണ്ട എന്നെ എപ്പോ വിളിച്ചാലും കിട്ടുന്ന ഒരു നമ്പർ ഉണ്ട്, എന്റെ വീട്ടിൽ പോലും അറിയാത്ത നമ്പർ അത് ഞാൻ തന്നിട്ട് പോകും, മാത്രമല്ല കാശ് എപ്പോഴാ ആവശ്യം എന്നുവച്ചാൽ എന്നെ വിളിച്ചാൽ മതി…. അപ്പോൾ തന്നെ ഞാൻ ഇട്ട തരികയും ചെയ്തു കൊള്ളാം, എനിക്ക് നാട്ടിൽ ഒരുപാട് നില്കാൻ പറ്റിയ അവസ്ഥയിലല്ല, ഞാൻ പറഞ്ഞല്ലോ തിരിച്ചു വരുന്നതു വരെ മതി, കഴിയുന്നതും വേഗം ഞാൻ തിരിച്ചുവരും…
ഒരുവർഷം ഒന്നും വേണ്ടിവരില്ല, അതിനു മുൻപ് തന്നെ തിരിച്ചു വരാൻ നോക്കുന്നത്…. അത് വരെ മാത്രം സഹായിച്ചാൽ മതി, അതിന് താൻ പ്രതീക്ഷിക്കുന്നതിലും നമ്മൾ പറഞ്ഞതിലും കൂടുതൽ സഹായം ഞാൻ ചെയ്യും, അനന്ദു എനിക്ക് ചെയ്തു വരുന്നത് വലിയ ഉപകാരം തന്നെയാണ്…. വീണ്ടും വീണ്ടും അവനെ വരുതിയിൽ നിർത്താൻ മോഹ വാക്കുകൾ അവനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു…. വിവേക് അവസാനം ഫോൺ കട്ട് ചെയ്തപോഴും മനസ്സിൽ ഇരുന്ന് ആരോ ഇതൊന്നും ശരിയല്ല എന്ന് പറയുന്നു …..
ശരിയല്ല എന്ന് മനസ്സിനെ മറുഭാഗം വാദിക്കുന്നു എന്നാൽ ഒരു ഭാഗം തന്റെ നിസ്സഹായവസ്ഥ വിളിച്ചു പറയുന്നു, അസ്വസ്ഥമായ മനസ്സോടെ ആയിരുന്നു അനന്ദു വീട്ടിലേക്ക് പോയിരുന്നതും, വീട്ടിലേക്ക് ചെന്നപ്പോൾ വീടിൻറെ പടിക്കൽ ലോറി കിടക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിന് അസ്വസ്ഥത ഒന്നുകൂടി വർദ്ധിക്കുന്നത് അവൻ അറിഞ്ഞിരുന്നു….. ഒന്നും മിണ്ടാതെ അകത്തേക്ക് കയറിയപ്പോൾ കണ്ടിരുന്നു,
വരാന്തയിലിരുന്ന് മദ്യപിക്കുന്ന രാഘവനെ…. ഒരു നിമിഷം ഒന്ന് അകത്തേക്ക് നോക്കിരുന്നു, അമ്മു മുറിയിലേക്ക് കയറി ഇരിപ്പുണ്ട്,അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി തന്നെ കണ്ട ആശ്വാസം…. സ്വന്തം അച്ഛൻ ആണെന്ന് പറഞ്ഞാലും അയാൾക്ക് ആ നോട്ടം പോലുമില്ലെന്ന് അവൾ തന്നോട് പറഞ്ഞതായിരുന്നു, അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ രാഘവൻ ഒന്ന് വിളിച്ചു…. ” നിന്നേ…. ഞാൻ അന്ന് പറഞ്ഞ കാര്യം എന്തായി. ? നല്ലൊരു അവസരം ആണ്…. ഇനി ഇങ്ങനെ ഒരു അവസരം ചിലപ്പോൾ കിട്ടി എന്ന് പോലും വരില്ല,
അതുകൊണ്ട് തീരുമാനം എന്താണെങ്കിലും അത് നേരത്തെ തന്നെ അറിയിക്കണം…. ” എനിക്ക് പ്രത്യേകിച്ച് തീരുമാനം ഒന്നുമില്ല, ഉടനെ ഞാൻ ഈ നാട്ടിൽ ഇന്ന് എങ്ങോട്ടും പോകാൻ ഉദ്ദേശിക്കുന്നില്ല….. അറുത്ത് മുറിച്ച് അവൻ മറുപടി പറഞ്ഞത്…..ഉടനെ തന്നെ അകത്തുനിന്നും അമ്പിളിയും ഇറങ്ങി വന്നിരുന്നു…. ” അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്…. ഈ വീട്ടിൽ ആകെയുള്ള ഒരു ആൺതരി ആണ്…
നീയൊന്നു രക്ഷപെട്ടാൽ അല്ലേ ഈ കുടുംബം രക്ഷപ്പെടു, തവണ മുടങ്ങി എന്നും പറഞ്ഞ് ബാങ്കിൽ നിന്ന് മിനിഞ്ഞാന്ന് കൂടി ഇവിടെ വന്നിരുന്നു…. നീ ഒന്നും അറിയുന്നില്ലല്ലോ ഇനി നോട്ടീസ് പതിപ്പിച്ചത് കഴിയുമ്പോഴേ അറിയത്തൊള്ളു, അമ്മുവിന് പഠിക്കണം അവൾ വലുതായി കൊണ്ടിരിക്കുക, അവളുടെ കല്യാണം അങ്ങനെ ഓരോ കാര്യങ്ങളും, എന്നെക്കൊണ്ടോ രാഘവേട്ടനെ കൊണ്ടോ ഒന്നും കൂട്ടിയാൽ കൂടില്ല, നീ ആണൊരുത്തൻ ഈ കുടുംബത്തിൽ ഉണ്ടായിട്ട് ഇത്രയും പ്രായമായിട്ടും നീ പഠിച്ചോ കൊണ്ടുനടക്കാ, കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല…. വല്ലപ്പോഴും ഒരു കാറ്ററിംഗിനോ പെയിൻറ് പണിക്കൊ പോയിട്ട് കിട്ടുന്നത് കൊണ്ട് ഇവിടെ എന്തെങ്കിലും കാര്യത്തിന് ആകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ നന്ദു……?
നീ എന്താ ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാതായി പോയതെന്ന് ഞാനോർക്കുന്നത്, പറഞ്ഞു തുടങ്ങിയപ്പോഴേക്കും അമ്പിളി കരഞ്ഞു പോയിരുന്നു…. ” അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ ഉടനെ ഈ നാട്ടിൽ നിന്ന് പോവില്ല, എനിക്കങ്ങനെ പോകാൻ പറ്റില്ല….. ” അതെന്താ നിനക്ക് നാട്ടിൽനിന്ന് പോകാൻ പറ്റാതെ, കുറെ കൂട്ടുകാർ ഉണ്ടല്ലോ, അവർ പറഞ്ഞിട്ടുണ്ടാവും, ദേഷ്യം വന്നു തുടങ്ങിയിരുന്നു അമ്പിളിക്ക്….
. ” അതൊന്നുമല്ല….! എന്നെ വിശ്വസിക്കുന്ന ഒരു പെണ്ണുണ്ട്, ഞാനും നല്ലൊരു ജോലി നോക്കി കൊണ്ടിരിക്കുകയാണ് ഈ നാട്ടിൽ തന്നെ, അവളെ ഒറ്റയ്ക്കാക്കിയിട്ട് എനിക്ക് പോവാൻ പറ്റില്ല…. മാത്രമല്ല അവൾക്ക് വീട്ടിൽ കല്യാണം ആലോചിച്ചു കൊണ്ടിരിക്കുവാ, ഈ സമയത്ത് ഞാൻ ഇവിടെ വേണം…. വിളിച്ചു കൊണ്ട് വന്നു നോക്കാൻ എനിക്ക് മാർഗ്ഗമില്ല, എങ്കിലും തൽക്കാലം ആത്മധൈര്യം പകരാൻ എങ്കിലും ഞാനിവിടെ വേണം, അതുകൊണ്ട് അക്കാര്യത്തിൽ എന്തെങ്കിലുമൊരു തീരുമാനം ഞാൻ ഈ നാട്ടിൽ നിന്ന് പോവില്ല…. അത്രയും പറഞ്ഞു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻറെ മറുപടിയിൽ അമ്പിളിയും രാഘവനും ഒരുപോലെ ഞെട്ടി ഒപ്പം അമൃതയും……..
തുടരും…………