സാലഡ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പാകം ചെയ്ത് കഴിക്കുന്ന ഭക്ഷണങ്ങളെക്കാൾ നല്ലത് പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണങ്ങളാണ്. ഇന്നൊരു സാലഡ് റെസിപ്പി നോക്കാം.
ചേരുവകൾ
1. തക്കാളി -2
2. കക്കിരി -1
3. ടർക്കിഷ് ഗ്രീൻ പെപ്പർ -കാൽ കഷണം
4. ചെറിയ ഉള്ളി -6 എണ്ണം
5. പാർസ്ലി ഇല -50 ഗ്രാം
6. പുതിന -50 ഗ്രാം
7. ഉപ്പ് -ആവശ‍്യത്തിന്
8. സുമാക് പൗഡർ -അര ടേബ്ൾ സ്പൂൺ
9. ലെമൺ ജ്യൂസ് -ഒരു ടേബ്ൾ സ്പൂൺ
10. ഒലീവ് ഓയിൽ -3 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
1 മുതൽ 6 വരെയുള്ള ചേരുവകളെല്ലാം കഴുകി വൃത്തിയാക്കി ചെറുകഷണങ്ങളായി അരിയുക. ശേഷം ഉപ്പും സുമാക് പൗഡറും ചേർത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് ലെമൺ ജ്യൂസും ഒലീവ് ഓയിലും ചേർത്ത് നന്നായി ഇളക്കി പാത്രത്തിലേക്ക് മാറ്റാം.
content highlight: turkish-dishes-at-home