Food

മഴയൊക്കെയല്ലേ, ക്രിസ്പി പഴപൊരിയും ഒരു കട്ടനുമാകാം | Crispy Pazham Pori

മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് പഴംപൊരി. നാലുമണി ചായക്ക് ചൂട് പഴംപൊരി ആയാലോ?അതും നല്ല ക്രിസ്പി പഴംപൊരി. വളരെ രുചികരമായി വീട്ടിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • വാഴപ്പഴം – 4
  • മൈദ – 1/2 കപ്പ്
  • പഞ്ചസാര – 4 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/4 കപ്പ്
  • എണ്ണ – 1/2 കപ്പ്
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

നാല് വാഴപ്പഴം തൊലി കളഞ്ഞ് നീളത്തിൽ മുറിച്ച് മാറ്റിവെക്കുക. ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക. ഇതിലേക്ക് അൽപ്പം ഉപ്പ്, 4 പഞ്ചസാര, 1/4 മഞ്ഞൾ പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഏത്തപ്പഴം തയ്യാറാക്കിയ മിക്സിൽ
മുക്കി വയ്ക്കുക. ഒരു പാൻ ചൂടാക്കുക അതിലേക്ക് 1/2 കപ്പ് എണ്ണ ഒഴിക്കുക.അരിഞ്ഞ ഏത്തപ്പഴം മാവിൽ മുക്കി ഇരുവശവും വറുത്തെടുക്കുക. രുചികരവും മൊരിഞ്ഞതുമായ പഴംപൊരി തയ്യാർ.