മഴയത്ത് എന്തെങ്കിലുമൊക്കെ കൊറിക്കാം കിട്ടിയാൽ ഹാപ്പി ആയല്ലേ, എന്നാൽ കിടിലൻ ഒരു ചിപ്സ് തയ്യാറാക്കി നോക്കിയാലോ? അതും ചക്കക്കുരു വെച്ച്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ചക്കക്കുരു സഹായിക്കുന്നു. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചക്ക വിത്ത് : 30 എണ്ണം
- ഉപ്പ്: പാകത്തിന്
- മുളകുപൊടി : 1 ടീസ്പൂൺ
- എണ്ണ : വറുക്കാൻ
തയ്യാറാക്കുന്ന വിധം
ചക്കക്കുരുവിൻ്റെ പുറം തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കുക. ഇത് നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാൻ ചൂടാക്കി വറുക്കാനുള്ള എണ്ണ ഒഴിക്കുക. തിളച്ചു തുടങ്ങുമ്പോൾ ചക്കക്കുരു അരിഞ്ഞു വച്ച ചക്കക്കുരു ചേർക്കുക. ഇടത്തരം നിലയിലേക്ക് തീ കുറയ്ക്കുക. ക്രിസ്പ് ആകുന്നതുവരെ ഫ്രൈ ചെയ്യുക. വറുത്ത ചക്കക്കുരു ഒരു പാത്രത്തിലേക്ക് മാറ്റുക. പാകത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. നന്നായി ഇളക്കുക. ക്രിസ്പി ചക്കക്കുരു ചിപ്സ് തയ്യാർ.