ഒരു പരമ്പരാഗത ക്രിസ്പി സായാഹ്ന ലഘുഭക്ഷണമാണ് ഉഴുന്ന് വട. ഇതിന്റെ കൂടെ നല്ല ചട്ട്നിയും സാമ്പാറുമുണ്ടെങ്കിൽ കിടിലനാകും. മസാല ദോശ & വട, ചട്ണി എന്നിവ കേരളത്തിലെ ചായക്കടകളുടെയും ഹോട്ടലുകളുടെയും മികച്ച കോംബോയാണ്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉഴുന്ന് പരിപ്പ് / ഉഴുന്ന് – 1/2 കിലോ
- ഉപ്പ്
- ഉള്ളി – 1
- ഇഞ്ചി – ചെറിയ കഷണം
- കുരുമുളക് – 1 ടീസ്പൂൺ
- അസഫോറ്റിഡ പൊടി – 1/4 ടീസ്പൂൺ
- എണ്ണ – ആവശ്യത്തിന്
- വെള്ളം – ആവശ്യാനുസരണം
- സാമ്പാർ പൊടി – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് ഒരു ചെറിയ കഷണം ഇഞ്ചിയും അൽപ്പം വെള്ളവും ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്ത മാവിൽ ഉപ്പ്, സാമ്പാർ പൊടി കായപ്പൊടി,സവാള ചെറുതായി അരിഞ്ഞത്, കുരുമുളക് ചതച്ചത് എനനിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
തയ്യാറാക്കിയ മിക്‌സിൽ നിന്ന് ചെറിയ ഉരുളകളുണ്ടാക്കി അതിനെ വൃത്താകൃതിയിലാക്കുക, വിരൽ ഉപയോഗിച്ച് നടുവിൽ ഒരു ദ്വാരം ഉണ്ടാക്കുക. കൈകളിൽ പറ്റിനിൽക്കാതിരിക്കാൻ കൈകൾ ഇടയ്ക്കിടെ നനയ്ക്കുന്നത് നല്ലതാണ്. പാൻ ആവശ്യത്തിന് ചൂടാകുമ്പോൾ ചട്ടിയിൽ എണ്ണ ഒഴിക്കുക. ശേഷം പരത്തിയ ഉരുളകൾ എണ്ണയിൽ ഇടുക. ഇരുവശവും ക്രിസ്പിയും നിലവിൽ ഗോൾഡൻ ബ്രൗൺ നിറവും ആകുമ്പോൾ കൊരി മാറ്റുക. ക്രിസ്പി ഈവനിംഗ് സ്നാക്ക് റെസിപ്പി കഴിക്കാൻ തയ്യാർ.