പൈനാപ്പിൾ സൽസ രുചികരവും ആരോഗ്യകരവുമായ ഒരു റെസിപ്പിയാണിത്. മത്സ്യത്തിലും കോഴിയിറച്ചിയിലും വിളമ്പുന്ന മികച്ച സൽസയാണിത്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ – 200 ഗ്രാം
- കുക്കുമ്പർ – 100 ഗ്രാം
- സവാള – 1 എണ്ണം
- പച്ചമുളക് അല്ലെങ്കിൽ ജലാപെനോ – 1 എണ്ണം (അരിഞ്ഞത്)
- നാരങ്ങ നീര് – 2 ടീസ്പൂൺ
- തേൻ – 1 ടീസ്പൂൺ
- ഒലിവ് ഓയിൽ – 1 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- മല്ലിയില – കുറച്ച്
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ പച്ചക്കറികളും പഴങ്ങളും കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പൈനാപ്പിൾ, വെള്ളരിക്ക, ഉള്ളി, ജലാപെനോ എന്നിവ ഒരു പാത്രത്തിൽ ഇട്ടു നന്നായി ഇളക്കുക. ഒലിവ് ഓയിൽ, നാരങ്ങ നീര്, തേൻ, ഉപ്പ് എന്നിവ ചേർത്ത് സൽസയിൽ തുല്യമായി കലരുന്നതുവരെ ഇളക്കുക. നന്നായി ടോസ് ചെയ്ത് ഒരു പ്ലാസ്റ്റിക് റാപ് കൊണ്ട് മൂടുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. രുചികരമായ പൈനാപ്പിൾ സൽസ തയ്യാർ.