ലണ്ടന്‍: യുവരാജിനും റെയ്‌നയും ഹര്‍ഭജനുമെതിരെ പൊലീസില്‍ പരാതി. ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷം വിവാദത്തിൽ കലാശിക്കുകയായിരുന്നു. ഭിന്നശേഷിക്കാരെ കളിയാക്കുന്ന രീതിയില്‍ ജനപ്രിയ ഗാനമായ ‘തോബ തോബ’ പാട്ടിന് മുടന്തിക്കൊണ്ട് നൃത്തം ചെയ്താണ് മൂവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു. മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ അണിനിരന്ന ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ചാംപ്യന്‍സിനെ തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്.
എന്നാല്‍ താരങ്ങളുടെ പ്രവൃത്തി വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തി. പാരാ ബാഡ്മിന്റണ്‍ താരം മാനസി ജോഷി ഉള്‍പ്പടെയുള്ളവര്‍ മുന്‍ താരങ്ങളെ വിമര്‍ശിച്ച് രംഗത്ത് എത്തി. ഇന്ത്യയുടെ മുന്‍ താരങ്ങള്‍ അംഗവൈകല്യമുള്ളവരെ അപഹസിച്ചെന്നാണ് പരാതി. സംഭവത്തില്‍ എപ്ലോയ്‌മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അര്‍മാന്‍ അലി ദില്ലി പോലീസില്‍ പരാതിയും നല്‍കി. വീഡിയോ കൈവിട്ടെന്ന് മനസ്സിലാക്കിയതോടെ മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ് രംഗത്ത് എത്തി. ഒരാളുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങള്‍ എല്ലാ വ്യക്തികളെയും സമൂഹത്തെയും ആദരിക്കുന്നു.
ഹര്‍ഭജന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. ”ഒരാളുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദശിച്ചിട്ടില്ല. ഞങ്ങള്‍ എല്ലാ വ്യക്തികളെയും സമൂഹത്തെയും ആദരിക്കുന്നു. പതിനഞ്ച് ദിവസം തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചതിനെത്തുടര്‍ന്നുള്ള ഞങ്ങളുടെ ശരീരത്തെ പ്രതിഫലിപ്പിക്കുകയാണ് വീഡിയോയിലൂടെ ചെയ്തത്. അതല്ലാതെ ആരെയും അവഗണിക്കാന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെന്ന് തോന്നുന്നവരോട് എന്റെ ഭാഗത്തുനിന്ന് മാപ്പു ചോദിക്കുന്നു. ഇത് ഇവിടെ നിര്‍ത്തണം.” ഹര്‍ഭജന്‍ എക്സില്‍ പങ്കുവെച്ചു.
content highlight: police-complaint-against-yuvraj-singh-suresh-raina-and-harbhajan-singh