ഇന്ന് കർക്കിടകം ഒന്ന്..ഇനി രാമായണത്തിന്റെയും, പ്രാർത്ഥനയുടെയും ഒരു മാസം, അത് മാത്രമല്ല കൂട്ടത്തിൽ ആരോഗ്യം നല്ല രീതിയിൽ ശ്രദ്ധിക്കേണ്ട ഒരു മാസം കൂടിയാണിത്.
കർക്കിടകത്തിൽ ചെയ്യുന്ന ആരോഗ്യചിട്ടകള്‍ നമുക്ക് വര്‍ഷം മുഴുവന്‍ ഉള്ള ആരോഗ്യത്തിന് സഹായിക്കുമെന്നാണ് പറയുന്നത്. രക്തസമ്മർദ്ദം ആയാലും പ്രമേഹമായാലും നമ്മുടെ പഴയ തലമുറയെ അത്രതന്നെ ബാധിക്കാതിരുന്നത് ഇതുപോലുള്ള ചിട്ടയായിട്ടുള്ള ഒരു ജീവിതചര്യ നയിച്ചു പോകുന്നതുകൊണ്ടായിരിക്കാം കര്‍ക്കിടക മാസത്തില്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല മരുന്നുകൂട്ടുകളുമുണ്ട്. കഴിയ്ക്കാവുന്ന ഭക്ഷണങ്ങളുണ്ട്, ചെയ്യാവുന്ന ചിട്ടകളുണ്ട്. കര്‍ക്കിടകക്കാലത്ത് ചെയ്യാവുന്ന ഔഷധസേവകളില്‍ മുക്കുടി സേവ ഏറെ നല്ലതാണ്. ഇതുപോലെ മരുന്നുകഞ്ഞി, ഉലുവാ മരുന്ന് എന്നിവയെല്ലാം ഇതില്‍ പെടുന്നു. അതുപോലെ മുക്കുറ്റി കുറുക്ക് ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. പത്തിലക്കറി ദഹനത്തിന് ഏറെ ഗുണകരമാണ്.ഇത് ഈ ഒരു കാലത്ത് ചെയ്യുന്നത് കൊണ്ട് ദഹന രസങ്ങളെല്ലാം കൃത്യമായിട്ട് വരുന്നതുകൊണ്ട് നമുക്ക് ശരീരത്തിന് ഒരു സന്തുലിതാവസ്ഥയിൽ കൊണ്ട് പോകാൻ വേണ്ടി സാധിക്കും.മഴക്കാലത്ത് വയറിളക്കം പോലുള്ള അസുഖങ്ങൾക്കും മറ്റും സാധ്യതയുള്ളതുകൊണ്ട് വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയാണ് നല്ലത് . കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കു. ആവിയിൽ പുഴുങ്ങിയതും ഈർപ്പമുള്ള ചൂട് ഉപയോഗിച്ചുള്ള കേരളീയരുടെ സാധാരണ പാചക രീതി എന്നിവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും ഒക്കെയാണ് നമുക്ക് എപ്പോഴും നല്ലത്. ഉറക്കം നന്നായി കിട്ടുന്ന കാലമാണ്. എന്നാല്‍ അമിത ഉറക്കം വേണ്ട. കർക്കിടകത്തിലെ പകൽ ഉറക്കം പാടില്ല. തവിടു കുഴിച്ച് വാഴയിലയിലെ പരത്തി അതിലെ ശർക്കര, തേങ്ങ ചിരവിയത്, ജീരകം പൊടിച്ചത് എന്നിവ ചേര്‍ത്ത് വേവിച്ച് കഴിക്കാവുന്നതാണ്. .
ഇലക്കറികൾ കൂടുതൽ നമുക്ക് കിട്ടുന്ന സമയമാണ്. എന്തുതന്നെയായാലും ഉപയോഗിക്കാം. ധാരാളം ജീവകങ്ങളുടെയും കലവറയാണിത്. കർക്കിടകത്തിലെ ആരോഗ്യസംരക്ഷണത്തിന് 10 ഇലകൾ ചേർത്ത് തോരൻ ആക്കി നമുക്ക് കഴിക്കാം. പച്ചക്കറി സൂപ്പുകൾ കഴിക്കാം. കർക്കിടകത്തിലെ ആരോഗ്യസംരക്ഷണത്തിന് 10 ഇലകൾ ചേർത്ത് തോരൻ ആക്കി നമുക്ക് കഴിക്കാം. പച്ചക്കറി സൂപ്പുകൾ കഴിക്കാം .ഗോതമ്പ്, യവം, നെയ്യ് ചേര്‍ത്ത് പരിപ്പ് എന്നിവയെല്ലാം കര്‍ക്കിടകക്കാലത്ത് ചേരുന്ന ഭക്ഷണങ്ങളാണ്. ഗോതമ്പും അരിയും കൂടുതല്‍ പഴകുമ്പോഴാണ് ഗുണം നല്‍കുകയെന്നതും പ്രധാനമാണ്. ഗോതമ്പ് ,ചെറുപയർ, നെല്ലിക്ക, പാവയ്ക്ക, വാഴക്കൂമ്പ്, മുരിങ്ങ, കോഴി ഇറച്ചി , ചെറു മത്സ്യങ്ങൾ എന്നിവയെല്ലാം തന്നെ മഴക്കാലത്ത് നമുക്ക് ഉൾപ്പെടുത്താൻ പറ്റുന്നതാണ്.
Content highlight : Karkidakamasa health care