Food

ആരോഗ്യകരമായ ഓറഞ്ച് റാഡിഷ് സാലഡ് | Healthy Orange Radish Salad

ആരോഗ്യകരമായ ഒരു സാലഡ് റെസിപ്പി നോക്കിയാലോ? ഓറഞ്ച് റാഡിഷ് സാലഡ്. പഴങ്ങളുടെയും അസംസ്കൃത പച്ചക്കറികളുടെയും ഒരു അത്ഭുതകരമായ സംയോജനമാണ്. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഓറഞ്ച് – 2 എണ്ണം (തൊലി കളഞ്ഞ് അരിഞ്ഞത്)
  • റാഡിഷ് / മുള്ളങ്കി – 1 എണ്ണം (അരിഞ്ഞത്)
  • ഒലിവ് ഓയിൽ – 1 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • ഓറഞ്ച് തൊലി – 1 ടീസ്പൂൺ
  • ഓറഞ്ച് ജ്യൂസ് – 1 ടീസ്പൂൺ
  • പുതിനയില – 2 ചെറിയ തണ്ട്
  • വിനാഗിരി – 1 ടീസ്പൂൺ
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് തൊലി കളഞ്ഞ് നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഓറഞ്ചിൻ്റെ പുറംതൊലി അരച്ച് 1 ടീസ്പൂൺ ഓറഞ്ച് സെസ്റ്റ് എടുക്കുക. കത്തി ഉപയോഗിച്ച് മുള്ളങ്കി വൃത്തിയാക്കി കനം കുറച്ച് മുറിക്കുക. സാലഡ് ഡ്രസ്സിംഗ് തയ്യാറാക്കാൻ, ഒരു ഗ്ലാസ് ജാർ എടുത്ത് ഒലിവ് ഓയിൽ, വിനാഗിരി, ഓറഞ്ച് ജ്യൂസ്, കുരുമുളക് പൊടി, ഓറഞ്ച് സെസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു പ്ലേറ്റിൽ ഓറഞ്ച്, റാഡിഷ് എന്നിവ കൂട്ടിച്ചേർക്കുക. മുള്ളങ്കി, ഓറഞ്ച് എന്നിവയിൽ സാലഡ് ഡ്രസ്സിംഗ് ഒഴിക്കുക. രുചികരമായ ഓറഞ്ച് റാഡിഷ് സാലഡ് തയ്യാർ.