കോഴിക്കോട് വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കാലവർഷം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതേസമയം, അടുത്ത വെള്ളിയാഴ്ച പുതിയ ന്യൂനമർദ്ദം എത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ ശക്തിപ്പെടും. കോഴിക്കോടും കണ്ണൂരും റെഡ് അലർട്ടാണ്. കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്.