Recipe

വറുത്തരച്ച ചിക്കൻ കറി ഇങ്ങനെയൊന്ന് വെച്ച് നോക്കൂ |varutharacha chicken curry recipe

ഒട്ടുമിക്ക എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒന്നാണ് വറുത്തരച്ച ചിക്കൻ കറി എന്നത് വറുത്തരച്ച കോഴിക്കറി കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ് ഇത് തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ് ഏറെ രുചികരമായ രീതിയിൽ ഏതു വിഭവത്തിനൊപ്പം കഴിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് വറുത്തരച്ച ചിക്കൻ കറി ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ അല്ലെങ്കിൽ കപ്പയുടെ കൂടെ ഒക്കെ രുചികരമായ രീതിയിൽ ഈ ചിക്കൻ കറി കഴിക്കാൻ സാധിക്കും ഇതിന് ആവശ്യമായത് എന്തൊക്കെയാണെന്ന് നോക്കാം

ആവശ്യമായത്

ഒരു കിലോ ചിക്കൻ ചിരവിയ തേങ്ങ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി. ഒരു ടീസ്പൂൺ കുരുമുളകുപൊടി രണ്ട് പച്ചമുളക് ഒരു ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഗ്രാമ്പു പട്ട ഏലയ്ക്ക എന്നിവ രണ്ടെണ്ണം വീതം 3 സവാള നന്നായി അരിഞ്ഞത് ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചോപ്പ് ചെയ്തത് രണ്ട് തണ്ട് കറിവേപ്പില ആവശ്യത്തിന് ഉപ്പ് രണ്ട് തക്കാളി 4 ടേബിൾ സ്പൂൺ എണ്ണ രണ്ട് കപ്പ് വെള്ളം വറുത്ത സവാള ഒരെണ്ണം നന്നായി ഫ്രൈ ചെയ്ത് എടുത്തത് ആവശ്യമായ കടുക്

തയ്യാറാക്കുന്ന വിധം

എണ്ണയൊഴിച്ച് ഗ്രാമ്പൂ പട്ട ഏലയ്ക്ക തുടങ്ങിയവ ചെറിയ തീയിൽ ചിലവിയ തേങ്ങ കൂടി ചേർത്ത് വറുത്തെടുക്കണം ഇവയൊന്ന് ഫ്രൈ ആയി വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒന്നേകാൽ ടേബിൾസ്പൂൺ മുളകുപൊടി ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി ഒരു ടേബിൾ സ്പൂൺ ഗരംമസാലപ്പൊടി ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് തേങ്ങ വറുത്തെടുക്കുകയാണ് വേണ്ടത് ഇനി വറുത്തെടുത്ത ഈ ചേരുവ വളരെ കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ മയത്തിൽ അരച്ചെടുക്കുക പാത്രം ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയെടുക്കണം സവാളയും കറിവേപ്പിലയും ഇവയ്ക്കൊപ്പം തന്നെ എടുത്ത് വഴറ്റി എടുക്കുക കുറച്ചു മുൻപ് അരച്ചുവെച്ച മിശ്രിതം ഇതിലേക്ക് ചേർക്കാവുന്നതാണ് ഇനിയും ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക ശേഷം ചെറിയ തിള വരുമ്പോൾ ഈ ഒരു മിശ്രിതത്തിലേക്ക് ചിക്കൻ കൂടി ചേർക്കുക ചെറിയ തീയിൽ 25 മിനിറ്റോളം ഇത് വേവിച്ചെടുക്കുക വേവിച്ച കുറുകി വരുന്ന സമയത്ത് ഫ്രൈ ചെയ്തു വെച്ച സവാള കൂടി ഇതിലേക്ക് വിതറാവുന്നതാണ് രുചികരമായ വറുത്തരച്ച ചിക്കൻ കറി തയ്യാറായിരിക്കുന്നു ഇനി ഇത് ഏത് ഭക്ഷണത്തിനൊപ്പം വിളമ്പാൻ സാധിക്കും