Kerala

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം; ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും. ജസ്റ്റിസ്‌ ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോർട്ട്‌ നൽകുക. രാവിലെ 11.30 മണിക്ക് അദ്ദേഹം രാജ്ഭവനിലെത്തും.

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച​ക​ളാ​ണ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം 28 പേ​രു​ടെ മൊ​ഴി ക​മ്മീ​ഷ​ന്‍ എ​ടു​ത്തി​രു​ന്നു.

കേ​സി​ൽ പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളും ത​ങ്ങ​ളെ കേ​ൾ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​ന്‍റെ മു​ന്നി​ലെ​ത്തി​യി​രു​ന്നു. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ഇ​വ​രെ കേ​ൾ​ക്കാ​നാ​കി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി എ​ടു​ത്തി​രു​ന്നു.

രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ നൽകി. പൊലീസ് എഫ്ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു. കോളേജ് യൂണിയൻ പ്രസിഡണ്ട് കെ. അരുൺ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തൽ.