Health

വെറും വയറ്റില്‍ കഴിക്കാന്‍ പറ്റിയ 6 പഴങ്ങളും അവയുടെ ഗുണങ്ങളും-6 fruits to eat on an empty stomach and their benefits

പഴങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പോഷകങ്ങളുടെ കലവറയായ വിവിധ തരത്തിലുള്ള പഴങ്ങള്‍ എല്ലാവരുടേയും ശരീരത്തിന് അത്യാവശ്യമാണ്. പഴങ്ങളില്‍ അവശ്യ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. പഴങ്ങളില്‍ നിറയെ നാരുകളും അടങ്ങിയിട്ടുളളതിനാല്‍ ഇത് ദഹനസംവിധാനത്തെ സഹായിക്കുന്നു. എന്നാല്‍ എല്ലാ പഴങ്ങളും എപ്പോള്‍ വേണമെങ്കിലും കഴിക്കാം എന്ന് വിചാരിക്കരുത്. ഓരോ പഴങ്ങളും കഴിക്കാന്‍ പ്രത്യേക സമയങ്ങളുണ്ടെന്ന് നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? അത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പറ്റിയ പഴങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം..

1. നേന്ത്രപ്പഴം: നേന്ത്രപ്പഴം എളുപ്പത്തില്‍ ദഹിക്കുന്ന പഴങ്ങളില്‍ ഒന്നാണ്. മാത്രമല്ല അവയിലുളള സ്വാഭാവിക പഞ്ചസാര കാരണം വേഗത്തില്‍ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

2. തണ്ണിമത്തന്‍: ഉയര്‍ന്ന ജലാംശമുള്ള പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ജലാംശം ലഭിക്കുകയും രാവിലെ നിങ്ങളുടെ മെറ്റബോളിസത്തെ കിക്ക്സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകളും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.

3. പപ്പായ: ദഹനത്തെ സഹായിക്കുന്ന പപ്പൈന്‍ പോലുള്ള എന്‍സൈമുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. വിറ്റാമിന്‍ എ, സി, ഫോളേറ്റ് എന്നിവയുടെ ഉറവിടം കൂടിയാണിത്.

4. ബെറികള്‍ (പ്രത്യേകിച്ച് ബ്ലൂബെറി): ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ബ്ലൂബെറി. ഹൃദയാരോഗ്യത്തിന് മികച്ച പഴങ്ങളില്‍ ഒന്നാണ് ഇവ.

5. ഓറഞ്ച്: വിറ്റാമിന്‍ സിയുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് ഓറഞ്ച്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും ഇവയ്ക്ക് കഴിയും.

6. ആപ്പിള്‍: ആപ്പിളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആപ്പിളിലെ പഞ്ചസാര ശരീരത്തിന് ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു.

[നിങ്ങളുടെ ശരീര പ്രകൃതം അറിഞ്ഞ് വേണം മേല്‍ പറഞ്ഞ പഴങ്ങള്‍ വെറും വയറ്റില്‍ കഴിക്കാന്‍, കൂടാതെ ഒരു ഡയറ്റീഷ്യന്റെ അഭിപ്രായം തേടുന്നതും നല്ലതാണ്.]