ആൻ്റി ഓക്‌സിഡൻ്റുകളാലും ബീറ്റാ കരോട്ടിൻ്റെ നല്ല ഉറവിടങ്ങളാലും സമ്പന്നമാണ് ഈന്തപ്പഴം. ഈന്തപ്പഴം പോഷകഗുണമുള്ളതും വിറ്റാമിൻ ബി കോംപ്ലക്സിൽ സമ്പന്നവുമാണ്. ഇത് വെച്ച് ഒരു കിടിലൻ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മാരി ബിസ്‌ക്കറ്റ് – 1 പാക്കറ്റ്
- പഴുത്ത ഈന്തപ്പഴം – 300 ഗ്രാം
- പഞ്ചസാര – 1 കപ്പ് (100 ഗ്രാം)
- വെണ്ണ – 125 ഗ്രാം
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴത്തിൽ നിന്ന് വിത്ത് നീക്കം ചെയ്യുക. ഈന്തപ്പഴം ചെറിയ കഷ്ണങ്ങളാക്കുക. ബിസ്കറ്റ് ചെറിയ കഷ്ണങ്ങളാക്കി പൊട്ടിക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി ഉരുകിയ വെണ്ണയിലേക്ക് പഞ്ചസാര ചേർക്കുക. ചെറിയ തീയിൽ 3 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് ഈന്തപ്പഴം ചേർത്ത് 5 മിനിറ്റ് ഇളക്കുക. ബിസ്കറ്റ് ചേർത്ത് നന്നായി ഇളക്കുക. കുറഞ്ഞ തീയിൽ മിക്‌സ് ചെയ്ത് നന്നായി യോജിപ്പിക്കുക.
തീ ഓഫ് ചെയ്യുക. ഒരു പ്ലാസ്റ്റിക് പേപ്പർ എടുത്ത് അതിൽ ഈന്തപ്പഴ മിശ്രിതം ഇട്ട് സിലിണ്ടർ ആകൃതിയിൽ ഉണ്ടാക്കുക. ഏകദേശം 25 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രിഡ്ജിൽ നിന്ന് മാറ്റി 5 മിനിറ്റ് പുറത്ത് വയ്ക്കുക. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് വൃത്താകൃതിയിൽ മുറിക്കുക. രുചികരമായ ഈന്തപ്പഴം ബിസ്‌ക്കറ്റ് റോൾ തയ്യാർ.