രുചികരവും ക്രഞ്ചിയും സ്വാദിഷ്ടവുമായ ഒരു സ്റ്റാർട്ടറാണ് ക്രിസ്പി ഫ്രൈഡ് ബീഫ് സ്ട്രൈപ്പുകൾ. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീഫ്. ഈ രുചികരമായ വിഭവത്തിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീഫ് – 250 ഗ്രാം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- സോയ സോസ് – 2 ടീസ്പൂൺ
- മുട്ട – 1 എണ്ണം
- തക്കാളി സോസ് – 1/2 ടീസ്പൂൺ
- കോൺ ഫ്ലോർ – 2 ടീസ്പൂൺ
- വെജിറ്റബിൾ ഓയിൽ – 1 കപ്പ്
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് വൃത്തിയാക്കി സ്ട്രിപ്പുകളായി മുറിക്കുക. ഒരു പാത്രമെടുത്ത് സോയ സോസ്, കുരുമുളക് പൊടി, കോൺ ഫ്ലോർ, തക്കാളി സോസ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുട്ട, ഉപ്പ് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് ബീഫ് സ്ട്രിപ്പുകൾ മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക.
ഒരു പാനിൽ വെജിറ്റബിൾ ഓയിൽ ചൂടാക്കി മാരിനേറ്റ് ചെയ്ത ബീഫ് സ്ട്രിപ്പുകൾ ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ഫ്രൈ ചെയ്യുക. തീ ഓഫ് ചെയ്യുക. ടിഷ്യൂ പേപ്പർ ഉപയോഗിച്ച് അധിക എണ്ണ ഒഴിക്കുക. ടേസ്റ്റി ക്രിസ്പി ഫ്രൈഡ് ബീഫ് സ്ട്രൈപ്പുകൾ തയ്യാർ. ചൂടോടെ ടൊമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പുക.