വൈകുന്നേരത്തെ ചായക്ക് സമയമായാൽ എന്ത് സ്പെഷ്യൽ ഉണ്ടാക്കും എന്ന ചിന്തയിലാണോ? ഇനി ചിന്തിച്ച് സമയം കളയേണ്ട, ഇന്നൊരു കിടിലൻ സ്വാദിൽ ബീഫ് സമോസ തയ്യാറാക്കാം. എല്ലാവർക്കും പ്രിയപ്പെട്ട ഒരു നാലുമണി പലഹാരമാണ് സമോസ. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബീഫ് – 250 ഗ്രാം
- സവാള – 1 എണ്ണം (അരിഞ്ഞത്)
- പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്)
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1
- കാരറ്റ് – 1/4 കപ്പ് (അരിഞ്ഞത്)
- മുളക് പൊടി – 11/2 ടേബിൾ പാൽ
- മഞ്ഞൾ പൊടി – 1/2
- കുരുമുളക് പൊടി – 1
- ഗരം മസാല പൊടി – 1/2
- മൈദ പൊടി – 2 ടേബിൾ സാധാരണ
- വെള്ളം – 2 കപ്പ്
- മൈദ പൊടി – 2 കപ്പ്
- നെയ് – 3 ടേബിൾ ഗുളിക
- ചുടായ വെള്ളം – 1 കപ്പ്
- മല്ലിയില – കുറച്ച്
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 കപ്പ്
തയ്യാറാക്കുന്ന വിധം
ബീഫ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക. ഒരു പ്രഷർ കുക്കറിൽ ബീഫ്, മുളക് പൊടി, മഞ്ഞൾപൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റുന്ന വരെ വരട്ടി എടുക്കുക. നന്നായി ഡ്രൈ ആകണം. വേവിച്ച ബീഫ് മിക്സിയിൽ പൊടിച്ചു എടുക്കുക. ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ടു മൂക്കുമ്പോൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേർത്ത് വഴറ്റുക.
തീ കുറച്ചു മഞ്ഞൾപൊടിയും, മുളക്പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല പൊടിയും, മിക്സിയിൽ പൊടിച്ചു വെച്ച ബീഫും ചേർത്ത് നന്നായി വഴറ്റി എടുക്കുക. മസാല റെഡി. മൈദയിൽ നെയ്യും, വെള്ളവും, ഉപ്പും ചേർത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവിൽ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോൺ ഷേപ്പിലാക്കണം.
തയ്യാറാക്കി വെച്ച മസാല നടുവിൽ വെച്ച് സമൂസ പരുവത്തിൽ മടക്കുക. മാവ് പരത്താനും വശങ്ങൾ പൊട്ടിപ്പോകാതെ കൂട്ടിച്ചേർക്കാനും മൈദയോ എണ്ണയോ ഉപയോഗിക്കാം. ഇതേ രീതിയിൽ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ തിളപ്പിച്ച് സമൂസകൾ ഓരോന്നു ഇട്ട് വറുത്തെടുക്കാം. രുചിയുള്ള ബീഫ് സമോസ റെഡി.