India

ഒഴിവുകള്‍ 2216 എത്തിയതോ 5000ത്തിന് മുകളില്‍ ആളുകൾ, വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് വന്നവരില്‍ എത്രപേര്‍ക്ക് ജോലി കിട്ടും?

നമ്മുടെ രാജ്യത്ത തൊഴിലില്ലായ്മ രൂക്ഷമെന്ന കാണക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ കാലഘട്ടത്തിലും തൊഴില്‍ തേടി അലയുന്നവരുടെ നീണ്ട നിര തന്നെ വിവിധയിടങ്ങളില്‍ കാണാന്‍ സാധിക്കും. അതും മെട്രോപൊളിറ്റന്‍ നഗരങ്ങില്‍ക്കൂടിയാണെങ്കില്‍ ഒരു തൊഴിലിനായി അലഞ്ഞു നടക്കുന്നവരുടെ സംഖ്യ വലുതാണ്. ഈ പറഞ്ഞ കാര്യങ്ങളെയെല്ലാം സാധൂകരിക്കുന്ന സംഭവം മുബൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായി. എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ ഹാന്‍ഡിമാന്‍, യൂട്ടിലിറ്റി ഏജന്റുമാര്‍ എന്നീ രണ്ടു തസ്തികകളിലേക്ക് 2216 പേരുടെ ഒഴിവിലേക്കായി വാക്ക്-ഇന്‍ ഇന്റര്‍വ്യു വിളിച്ചു. ജൂണ്‍ 28 നാണ് വിജഞാപനം പുറപ്പെടുവിച്ച് ജൂലായ് 16ന് രണ്ടു തസ്തികകളിലേക്ക് വാക്ക്- ഇന്‍ ഇന്റര്‍വ്യുവും ഉറപ്പിച്ചു. വെറും 2000 തസ്തികയിലേക്കോ പറഞ്ഞ് ആശ്ചര്യപ്പെടേണ്ട, അഭിമുഖത്തിന് എത്തിയവരുടെ എണ്ണം കേട്ടാല്‍ ഞെട്ടും. ഇന്റര്‍വ്യു നടത്തിയ എയര്‍ ഇന്ത്യ തന്നെ വ്യക്തമാക്കുന്ന 5000 ത്തിലധികം ആളുകള്‍ എത്തിയെന്നത്. മുംബൈയിലെ കലിനയിലുള്ള എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ നടത്തിയ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് തൊഴിലന്വേഷകരുടെ ഒരു വലിയ ജനക്കൂട്ടം എത്തിയത് വന്‍ സംഭവങ്ങള്‍ക്ക് കാരണമായെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോകള്‍ ആയിരക്കണക്കിന് ആളുകള്‍ അഭിമുഖ കേന്ദ്രത്തിലേക്ക് കുതിക്കുന്നത് കാണിക്കുന്നു. ചിലര്‍ വാഹനങ്ങളിലും മരങ്ങളിലും കയറി കേന്ദ്രത്തിലേക്ക് വേഗത്തില്‍ എത്തുന്നതും കാണാം. തിരക്കിനിടയില്‍, തിക്കിലും തിരക്കിലും പെട്ട് ഒരു പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ അധികാരികള്‍ ഇടപെട്ടു. പോലീസ് കൃത്യമായി സംരക്ഷണം ഒരുക്കിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്രയും ആളുകള്‍ക്ക് അഭിമുഖം രണ്ടു തസ്തികകളിലേക്കും ഒരു ദിവസം വെച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് എയര്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്.

ഏവിയേഷന്‍ ഇന്‍ഡസ്ട്രി എംപ്ലോയീസ് ഗില്‍ഡിന്റെ ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് അബ്രാം പറയുന്നതനുസരിച്ച്, റിക്രൂട്ട്മെന്റ് പ്രക്രിയ തെറ്റായ രീതിയിലാണ് നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിവിധ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന സര്‍വീസസ് ഹാന്‍ഡിമാന്‍, യൂട്ടിലിറ്റി ഏജന്റുമാര്‍ എന്നിവയ്ക്കായി എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് 2,216 ഒഴിവുകളിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ തുറന്നിരുന്നു. എഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (മുമ്പ് എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) (എഐഎഎസ്എല്‍) കണക്കാക്കിയ ആവശ്യകതകള്‍ക്കനുസൃതമായി നിലവിലുള്ള ഒഴിവുകള്‍ നികത്താനും ഉയര്‍ന്നുവരുന്ന ഒഴിവുകള്‍ക്കായി വെയിറ്റ്-ലിസ്റ്റ് കൊണ്ടു വരാനും കമ്പിനി ആഗ്രഹിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ടുകളിലെ വിവിധ ജോലികള്‍ ചെയ്യാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് (പുരുഷനും സ്ത്രീയും) മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്ക് ഒരു നിശ്ചിത ടേം കരാര്‍ അടിസ്ഥാനത്തില്‍ (3 വര്‍ഷം) അപേക്ഷിക്കാം, അത് അവരുടെ പ്രകടനത്തിനും ആവശ്യകതകള്‍ക്കും വിധേയമായി പുതുക്കാവുന്നതാണ്. AI എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ്. ഒഴിവുകളുടെ എണ്ണം വലിയ സംഖ്യയാണെങ്കിലും വന്നവരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും ജോലി ലഭിക്കാന്‍ സാഹചര്യമുണ്ട്. വരും വര്‍ഷങ്ങളിലെ വിവധ ഒഴിവുകളിലേക്കായി ഇതില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് കമ്പിനി വൃത്തങ്ങള്‍ അറിയിച്ചു.

ഗുജറാത്തിലെ ബറൂച്ചില്‍ സമാനമായ ഒരു സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്, വെറും 10 ഒഴിവുകളിലേക്ക് കെമിക്കല്‍ സ്ഥാപനമായ തെര്‍മാക്സ് കമ്പനി സംഘടിപ്പിച്ച തൊഴില്‍ അഭിമുഖത്തിന് നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. വലിയ ജനക്കൂട്ടം ഇന്റര്‍വ്യൂ സെന്ററില്‍ കയറാന്‍ പാടുപെടുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.