കൊച്ചി: ജൂലൈ 20, 21 തീയതികളിൽ നടക്കുന്ന പ്രൈം ഡേയിൽ ലഭ്യമാകുന്ന മികച്ച ഡീലുകളും പുതിയ ലോഞ്ചുകളും എന്റർടെയിൻമെന്റ് ലൈനപ്പുകളും പ്രഖ്യാപിച്ച് ആമസോൺ ഇന്ത്യ. ജൂലൈ 20 വെളുപ്പിന് 12 മണിക്ക് ആരംഭിച്ച് ജൂലൈ 21 രാത്രി 11:59 വരെ തുടരുന്ന പ്രൈം ഡേ സെയിലിൽ പ്രൈം അംഗങ്ങൾക്ക് സ്മാർട്ട്ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ്, ടിവികൾ, ഗൃഹോപകരണങ്ങൾ, ആമസോൺ ഡിവൈസുകൾ, ഫാഷൻ & ബ്യൂട്ടി, ഹോം & കിച്ചൺ, ഫർണിച്ചറുകൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയിലെല്ലാം ഇളവുകൾ നേടാം.സാംസങ്, വൺപ്ലസ്, എച്ച് പി, അസ്യൂസ്, ടൈറ്റാൻ, ലെനോവോ, അമേരിക്കൻ ടൂറിസ്റ്റർ, വോൾട്ടാസ്, ഫോസിൽ, ഹിമാലയ എന്നിങ്ങനെ 450-ലധികം ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്ന് ആയിരക്കണക്കിന് പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചും നടക്കും. കൂടാതെ, പ്രൈം ഡേ സമയത്ത് വിവിധ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ഇഎംഐ ട്രാൻസാക്ഷനുകൾ എന്നിവയിൽ 10% സേവിംഗ്സും നേടാം.