കേരള സുറിയാനി ക്രൈസ്തവ പാരമ്പര്യവും പശ്ചിമേഷ്യയും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.? എന്നാൽ അങ്ങനെ ഒരു ബന്ധമുണ്ട് .
യൂറോപ്പിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയോ റോമിൽ ഔദ്യോഗിക മതമായി പ്രതിഷ്ഠ നേടുകയോ ചെയ്യുന്നതിനു മുൻപു തന്നെ കേരളത്തിലെത്തിയ മതമാണ് ക്രിസ്തുമതം.. പശ്ചിമേഷ്യയും സെന്റ് തോമസ് ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും തമ്മിൽ ചരിത്രപരവും സാംസ്കാരികവുമായ ബന്ധമുണ്ട്, അത് ആദ്യകാല ക്രിസ്ത്യൻ കാലഘട്ടം മുതലുള്ളതാണ്.
പാരമ്പര്യമനുസരിച്ച്, ക്രിസ്തുസന്ദേശം കേരളത്തില്‍ ആദ്യമെത്തിയത് പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരുവനായിരുന്ന തോമാശ്ലീഹ വഴിയാണെന്ന വിശ്വാസം.
അതനുസരിച്ച് പൊതുവര്‍ഷം 52 ല്‍ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ദേവാലയങ്ങള്‍ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു പില്‍കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകര്‍ പശ്ചിമേഷ്യയില്‍ നിന്നു കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകര്‍ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു കേരളത്തിലെ ഈ ആദ്യകാല ക്രിസ്ത്യൻ സമൂഹങ്ങൾക്ക് പശ്ചിമേഷ്യയുമായി, പ്രത്യേകിച്ച് ഗണ്യമായ ക്രിസ്ത്യൻ ജനസംഖ്യയുള്ള പേർഷ്യൻ സാമ്രാജ്യവുമായി വ്യാപാര സാംസ്കാരിക ബന്ധങ്ങൾ ഉണ്ടായിരുന്നു. കേരള സുറിയാനി ക്രിസ്ത്യാനികൾക്ക് സിറിയയിലെ സിറിയന്‍ ഓർത്തഡോക്സ് സഭയുമായും ഇറാഖിലെ അസീറിയൻ ചർച്ച് ഓഫ് ഈസ്റ്റുമായും ബന്ധമുണ്ടായിരുന്നു.
പശ്ചിമേഷ്യയില്‍ നിന്നും ക്രിസ്തുമതവിശ്വാസികള്‍ ഇവിടേയ്ക്ക് കുടിയേറിയതിനു ചരിത്രരേഖകളുണ്ട്.
കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ നസ്രാണികള്‍ അഥവാ സുറിയാനി ക്രിസ്ത്യാനികള്‍ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്ന് പൊതുവെ അറിയപ്പെട്ടിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവസമൂഹം പൗരസ്ത്യ സുറിയാനി ഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു
മധ്യകാലഘട്ടത്തിൽ, കേരള സുറിയാനി ക്രിസ്ത്യാനികൾക്ക് അറബ് ലോകവുമായി വാണിജ്യ ബന്ധമുണ്ടായിരുന്നു, അവരിൽ പലരും പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് കുടിയേറുകയും വ്യാപാര വാസസ്ഥലങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സാംസ്കാരികവും മതപരവുമായ ചില ആചാരങ്ങളും അവർ സ്വീകരിച്ചു.
കേരളത്തില് ക്രൈസ്തവ മതം പ്രചരിപ്പിക്കുവാനും പള്ളികള് സ്ഥാപിക്കുവാനും കേരളത്തിലെ തദ്ദേശീയ ഭരണാധികാരികൾ
സഹായം ചെയ്തു . ഇങ്ങനെ പള്ളി നിര്‍മ്മിക്കാന്‍ അനുവദിച്ച് കൊണ്ടുള്ള ഒരു ചരിത്ര ലിഖിതങ്ങളാണ് തരിസാ പള്ളി ശാസനങ്ങള്‍ അഥവാ തരിസാപള്ളി ചെപ്പേടുകള്‍.
ചേരചക്രവര്‍ത്തിയായിരുന്ന സ്ഥാണുരവി വര്‍മ്മന്‍ പെരുമാളിന്റെ സാമന്തനായിവേണാട് ഭരിച്ചിരുന്ന അയ്യനടികള്‍ തിരുവടികള്‍, പേര്‍ഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിത മുഖ്യനും വര്‍ത്തകപ്രമാണിയുമായിരുന്ന മാര്‍ സാപ്രൊ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങളാണ് ഈ ശാസനങ്ങള്‍.
പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുമ്പ് വരെ കേരളത്തിലെ ക്രൈസ്തവസമൂഹം പൂര്‍ണ്ണമായും പശ്ചിമേഷ്യന്‍ ബന്ധമുള്ളവരായിരുന്നു
ഇന്ന്, കേരള സുറിയാനി ക്രിസ്ത്യാനികൾ പശ്ചിമേഷ്യൻ ക്രിസ്ത്യൻ സമുഹവുമായി അടുത്ത സാംസ്കാരികവും മതപരവുമായ ബന്ധം പുലർത്തുന്നു,
സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ ഭാഷയായ സുറിയാനി ഭാഷ
ഇപ്പോഴും ചില കേരള സുറിയാനി ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നു,
ഈ പുരാതന ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നു.
കേരളത്തിലെ കല്‍ദായന്‍ സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ എന്നീ സഭകള്‍ ഇപ്പോഴും പശ്ചിമേഷ്യ ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സഭകളുടെ കീഴിലാണ്
പശ്ചിമേഷ്യയുമായുള്ള ബന്ധം
കേരളത്തിലേക്ക് ആദ്യമായി ക്രിസ്തുമതം കടന്ന് വന്നത് പശ്ചിമേഷ്യ
വഴിയാണ് . ക്രിസ്തുവിന്റെ ശിക്ഷ്യനായ തോമാശ്ലീഹ പശ്ചിമേഷ്യയിലെ
ജറുസലേമില് നിന്നു വന്നാണ് ക്രിസ്തു മത സന്ദേശം കേരളത്തില് പ്രചരിപ്പിച്ചത്.
എഡി ഒന്നാം നൂറ്റാണ്ടില് തന്നെ അങ്ങനെ ക്രിസ്തു മതം കേരളത്തില്
പ്രചരിക്കപ്പെട്ടു. തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല
നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ
പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി
ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ
എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് പാലയൂർ (ചാവക്കാട്),
മുസ്സിരിസ് (കൊടുങ്ങല്ലൂർ), കോതമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം,
കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്.
ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു..
ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച്
ക്രിസ്തുവർഷം 72-ൽ അദ്ദേഹം കുത്തേറ്റ് മരിച്ചതായും വിശ്വസിക്കപ്പെടുന്നു]
ക്നായി തോമയും ക്നാനായ ക്രിസ്ത്യാനികളും
തോമാ ശ്ലീഹക്ക എഡി 3 നൂറ്റാണ്ടില് പേര്ഷ്യയില് നിന്ന് കുടിയേറിയ ക്നായി
തൊമ്മനാല് ക്രിസ്തു മതം കേരളത്തില് പ്രചരിക്കപ്പെട്ടു ഇദ്ദേഹം
കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുകയു അദ്ദേഹത്തോടപ്പൊം 72 കുടുംബങ്ങളും
ഉണ്ടായിരുന്നു. ഇവരുടെ പിന്മുറക്കാരാണ് കേരളത്തിലെ ക്നാനായാ
ക്രിസ്ത്യാനികള്.
ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിൽ ക്നായിതോമായുടെ നേതൃത്വത്തിൽ
പേർഷ്യൻ സാമ്രാജ്യത്തിലെ ക്നായി എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക്
കുടിയേറിപ്പാർത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവർ എന്നു
ഇവരുടെ ഐതിഹ്യം പറയുന്നു.
ഭാഷ പണ്ഡിതർ ക്നായി എന്ന വാക്കിന്റെ അർഥം തെറ്റായ അനുമാനം
ആണെന്നും ക്നായിൽ എന്ന് പറഞ്ഞാൽ വ്യാപാരി എന്ന അർഥം ആണ് നില
നിന്നത് എന്നും വാദിക്കുന്നു. ഹിപ്പോളിറ്റസിന്റെ എഴുതുകളിൽ അരാമ്യക്കാരനായ
ഒരു തൊമ്മൻ വ്യാപാരി 400 പേർ അടങ്ങുന്ന 7 ഗോത്രത്തിൽ നിന്നുള്ള 72
ക്രിസ്‌തീയ കുടുംബങ്ങൾ എടെസ്സയിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ടു എന്ന്
രേഖപെടുത്തിയിട്ടു ഉണ്ട് ഇവർ വംശീയ ശുചിത്വത്തിന്റെ പേരിൽ വിവാഹം
തങ്ങളുടെ സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്താറുള്ളു
പേർഷ്യൻ സഭ
കേരളത്തിലെ പുരാതന ക്രൈസ്തവര്ക്ക് പേര്‍ഷ്യന്‍ സഭയുമായിട്ടാണ്
ബന്ധം ഉണ്ടായിരുന്നത് കള്‍ക്ക് വേണ്ടി പൌര്യസ്ത സുറിയാനി
ഭാഷയുമായിരുന്നു ഉപയോഗിച്ചിരുന്നത്. പേർഷ്യൻ സഭയെന്നും പൗരസ്ത്യ
സുറിയാനി സഭയെന്നും വിളിക്കപ്പെടുന്ന, മെസപ്പൊട്ടാമിയ കേന്ദ്രമായ, എദേസ്സൻ
സഭാപാരമ്പര്യം പിന്തുടരുന്ന പരമ്പരാഗത ക്രിസ്തീയസഭയാണ് ഈ സഭ
പതിനാറാം നൂറ്റാണ്ടില്‍ പോര്ച്ചുഗീസ് അധിനിവേഷം നടക്കുന്നത് വരെ
കേരളത്തിലെ ക്രിസ്ത്യാനികള് മുഴുവനും പേര്ഷ്യന് സഭക്ക് കീഴിലായിരുന്നു.
മതകാര്യങ്ങള് നടത്തുന്നതിന് വേണ്ടി പേര്ഷ്യയില് നിന്നുള്ള പുരോഹിതരാണ്
ഇവിടേക്ക് വരാരുണ്ടായിരുന്നത്. പൌര്യസ്ത്യ സുറിയാനി ആരാധന
രീതിയായിരുന്നു ഇവര് ഉപയോഗിച്ചിരുന്നത്.. നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ
കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ സഭ പേർഷ്യയിലെ സഭയുമായി
ബന്ധത്തിലെത്തി എന്ന് കരുതുന്നു. അങ്ങനെ പശ്ചിമേഷ്യയില് നിന്നുള്ള
മെത്രാന്മാർ സഭാപരമായ കാര്യങ്ങളിൽ ആത്മീയാധി കാരികളായിരുന്നപ്പോഴും
കേരള സഭയുടെ പൊതുഭരണം നിയന്ത്രിച്ചിരുന്നത് അർക്കദ്യാക്കോൻ അഥവാ
ആർച്ച്ഡീക്കൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന തദ്ദേശീയ
പുരോഹിതനായിരുന്നു.പശ്ചിമേഷ്യന്‍ പുരോഹിതന്മാര്‍ ഒരേ സമയം കച്ചവടക്കാരും അത് പോലെ
മതകാര്യങ്ങല്‍ നിയന്ത്രിക്കുന്നവരുമായിരുന്നു. 4
ക്രൈസ്തവര്‍ക്കായി പള്ളിപണിയുന്നതിനും മതപ്രചാരണത്തിനും
അനുമതിയും നല്‍കിയുള്ള ശാസനങ്ങള്‍ ലഭ്യമാണ് അങ്ങനെയുള്ള ഒരു
ശാസനമാണ് തരിസാപള്ളി ശാസനം.
തരിസാപള്ളി ശാസനം
ചേരചക്രവര്‍ത്തിയായിരുന്ന സ്ഥാണുരവി വര്‍മ്മന്‍ പെരുമാളിന്റെ
സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികള്‍ തിരുവടികള്‍, പേര്‍ഷ്യയിൽ നിന്ന്
കുടിയേറിയ പുരോഹിതമുഖ്യനും വര്‍ത്തകപ്രമാണിയുമായിരുന്ന മാര്‍ സാപ്രൊ
ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച്
എഴുതികൊടുത്തിട്ടുള്ള അവകാശങ്ങളാണ് ഈ ശാസനങ്ങള്‍
കേരള ക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ
സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് തരിസാപ്പള്ളി ശാസനങ്ങള്‍.
ചേരചക്രവര്‍ത്തിയായിരുന്ന സ്ഥാണുരവിയുടെ സാമന്തനായി വേണാട്
ഭരിച്ചിരുന്ന അയ്യനടികള്‍ തിരുവടികള്‍, പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ
പുരോഹിതമുഖ്യനും വര്‍ത്തകപ്രമാണിയുമായിരുന്ന മാര്‍ സാപ്രൊ ഈശോയുടെ
പേരില്‍ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് നല്‍കിയവയാണിവ.
സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വര്‍ഷമെന്ന സൂചനവച്ച്, ക്രി.വ്. 849-
ലാണ് ഇവ നല്‍കപ്പെട്ടത് എന്ന് കരുതിവരുന്നു. ചെമ്പു് തകിടില്‍
എഴുതപ്പെട്ടിരിക്കുന്നതിനാല്‍ ഈ രേഖകള്‍ തരിസാപള്ളി ചെപ്പേടുകള്‍ എന്നും, കേരളത്തില്‍ കോട്ടയത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍
കോട്ടയം ചെപ്പേടുകള്‍ എന്നും അറിയപ്പെടുന്നു. ശാസനങ്ങള്‍ ലഭിച്ച വ്യക്തിയുടെ പേര്
അതില്‍ ചിലയിടത്ത് ഈസോ ഡ തപീര്‍ എന്നും ചിലയിടങ്ങളില്‍ മറുവാന്‍ സപീറ്
ഈശോ എന്നുമാണ് നല്‍കിയിരിക്കുന്നത്. ചെപ്പേടുകള്‍ വ്യാഖ്യാനിക്കാന്‍ നടന്ന
ആദ്യകാലങ്ങളില്‍ ഈശോഡാത്തവ്വിറായി എന്നാണ് ഈ പേര്‍ എന്ന്
കരുതിയിരുന്നതെങ്കിലും പില്‍ക്കാലത്ത് തിരുത്തപ്പെട്ടു.
Content highlight : Tarisa church edicts and Kerala Syriac Christian tradition