ഹൊറർ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് പ്രേക്ഷകർക്കുള്ളത്. ഇത്തരം പ്രമേയത്തിൽ വരുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത പണ്ടു മുതൽ തന്നെ മലയാളി പ്രേക്ഷകരിൽ നിന്നും കണ്ടു വരികയും ചെയ്യാറുണ്ട്. അത്തരത്തിൽ ഹൊറർ ജേണറിൽ എത്തിയ ഒരു മലയാള ചിത്രമാണ് ഗൂ. മനു രാധാകൃഷ്ണൻ തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകർക്കിടയിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു സമ്മാനിച്ചത്. ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകനെ നിരാശപ്പെടുത്താത്ത ഒരു അനുഭവം തന്നെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചത്. കൗതുകത്തോടൊപ്പം ഭയവും ഉണർത്തുന്ന നിരവധി രംഗങ്ങൾ ചിത്രത്തെ വ്യത്യസ്തമാക്കുകയും ചെയ്തു.
മലയാള സിനിമയിലെ ഫാന്റസി ചിത്രങ്ങൾ എടുക്കുകയാണെങ്കിൽ അതിൽ ഏറ്റവും മികച്ച ചിത്രമായി കണക്കാക്കുന്നത് അനന്ദഭദ്രമാണ്. ഈ ഒരു ചിത്രത്തിന് ശേഷം നടനായ മണിയൻപിള്ള രാജുവിന്റെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഗൂവിന് ഉണ്ട്. വ്യത്യസ്തമായ പ്രമേയത്തിൽ വന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഒക്കെ വ്യത്യസ്തമായ അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒരു നിഗൂഢത തോന്നിപ്പിക്കുന്ന ഗാനങ്ങൾ ചിത്രത്തിന് ഒരു പ്രത്യേക ഫീൽ തന്നെയാണ് നൽകുന്നത്. സാധാരണ ഹൊറർ
ചിത്രങ്ങളിൽ വരുന്ന മ്യൂസിക് പാറ്റേൺ മാറ്റി അതിൽ നിന്ന് വ്യത്യസ്തമായ ഒരു ഫീൽ നൽകുന്നു.
ഭയത്തിന് വലിയ രീതിയിൽ തന്നെ പ്രാധാന്യം നൽകുന്ന ഒരു സംഗീത പാറ്റേൺ ആണ് ഈ ഒരു ചിത്രത്തിൽ കാണാൻ സാധിച്ചിരിക്കുന്നത്. ജോനാഥൻ എന്ന സംഗീതസംവിധായകൻ വിജയിച്ചു നിൽക്കുന്നത് ഈ ഒരു ഘട്ടത്തിലാണെന്ന് സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും മനസ്സിലാക്കാൻ സാധിക്കും. മലബാർ മേഖലയിലെ ഒരു തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ വരുന്ന ഒരു പെൺകുട്ടിയുടെയും അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും അവരുടെ കുട്ടികളുടെയും ആ വീട്ടിൽ തന്നെ താമസിക്കുന്ന മറ്റു കുട്ടികളുടെയും ഒക്കെ കഥ പറയുന്ന ചിത്രമാണ് ഇത്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിലുള്ള ട്രെന്റിൽ തന്നെയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
സാധാരണ ഹൊറർ ചിത്രങ്ങളിൽ എത്തുന്ന മനയും കാവും തെയ്യവുമൊക്കെ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ അത് സ്ഥിരം പാറ്റേണിൽ അല്ല എന്ന് മാത്രം. ഗുളികൻ ഒരു പ്രധാന കഥാപാത്രമായി ഈ ചിത്രത്തിൽ എത്തുന്നുണ്ട് എന്നതും ചിത്രത്തിന് നൽകുന്ന അനുഭവം വ്യത്യസ്തമാക്കുന്നുണ്ട്. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവനന്ദയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നത്. തിയേറ്ററിൽ വലിയ വിജയം നേടിയ ഈ ചിത്രം വീണ്ടും റീ റിലീസ് ചെയ്യാൻ ഒരുങ്ങി ഇരിക്കുകയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥനയെ മാനിച്ചു കൊണ്ടാണ് ഈ ചിത്രം വീണ്ടും റീ റിലീസിന് ഒരുങ്ങുന്നത്. ജൂലൈ 18ആം തീയതിയാണ് ചിത്രം വീണ്ടും തീയറ്ററിലേക്ക് എത്തുന്നത്. ആദ്യ റിലീസിംഗ് സമയത്ത് തീയേറ്ററിൽ ഈ ചിത്രം കാണാതെ പോയ ആളുകൾക്ക് റീ റിലീസ് ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.