ജി.സി.സി മേഖലയിലേക്കുള്ള യൂറോപ്യൻ യൂനിയൻ പ്രത്യേക പ്രതിനിധി ലുവൈജി ദി മായുവിൻറെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. ബഹ്റൈനും യൂറോപ്യൻ യൂനിയനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
യൂറോപ്യൻ യൂനിയന് ഗൾഫ് മേഖലയുമായുള്ള ബന്ധം ഊന്നിപ്പറഞ്ഞ ലുവൈജി വരും കാലങ്ങളിൽ സഹകരണം ശക്തിപ്പെടുത്താൻ കഴിയുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയിൽ ബെൽജിയത്തിലെ ബഹ്റൈൻ അംബാസഡർ അബ്ദുല്ല ബിൻ ഫൈസൽ ബിൻ ജബ്ർ അദ്ദൂസരി, നിയമ കാര്യ വിഭാഗം ഹെഡ് മുഹമ്മദ് അൽ ഹൈദാൻ എന്നിവരും സന്നിഹിതരായിരുന്നു.