കർക്കിടകമാസം തുടങ്ങിക്കഴിഞ്ഞു ഇനി എല്ലാവരും ചികിത്സയുടെ കാര്യത്തിലേക്ക് മാറുകയായിരിക്കും ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ആളുകൾ കർക്കിടക മാസത്തിലാണ് ആയുർവേദ ചികിത്സകൾ ഒക്കെ തുടങ്ങുന്നത് വേനലിൽ നിന്നും മഴയിലേക്ക് മാറുന്ന ഒരു മനുഷ്യന്റെ ശരീരത്തിൽ പ്രതിരോധശേഷി അടക്കം കുറയുന്നതായി ആണ് പറയുന്നത് ഇവ വീണ്ടെടുക്കുവാൻ വേണ്ടിയാണ് കർക്കിടക ചികിത്സ നടത്തുന്നത് പൊതുവേ നിലനിൽക്കുന്ന ഒരു വിശ്വാസമാണ് ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് കർക്കിടകമാസം എന്നാണ് പറയപ്പെടുന്നത് വാതപിത്ത കഫങ്ങളുടെ സന്തുലതാവസ്ഥ ഉറപ്പുവരുത്തുന്ന ചികിത്സകളാണ് ഈ മാസം ചെയ്യേണ്ടത്
കർക്കിടക ചികിത്സ നടത്തുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം എന്നത് ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശത്തെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് അതിനെ തുടർന്ന് നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യും പഞ്ചകർമ്മ ചികിത്സ ആയിരിക്കും ഏറ്റവും കൂടുതലായും കർക്കിടക കാലത്തെ ചെയ്യേണ്ടതാ നസ്യമടക്കമുള്ള ശോധന ചികിത്സകൾ ആണ് കർക്കിടകമാസത്തിൽ ചെയ്യേണ്ടത് അതോടൊപ്പം ഇലക്ക് ഞവരക്കി പിരിച്ചിൽ തുടങ്ങിയവരും ചെയ്യാവുന്നതാണ് ഈ സമയത്ത് ഏറ്റവും ഉത്തമം
പച്ചമരുന്നുകൾ ഒക്കെ ഇട്ടുള്ള കർക്കിടക കഞ്ഞി ഈ സമയത്ത് ആരോഗ്യം നൽകുന്ന ഒന്നാണ് ചികിത്സ മാത്രം പോരാ ചിട്ടപ്പെടുത്തിയ ഭക്ഷണക്രമവും യോഗയും ധ്യാനവും ഒക്കെ ഈ സമയത്ത് അത്യാവശ്യമാണ് ശരീരത്തിൽ അണുബാധ വർധിക്കുന്ന സമയം ആയതുകൊണ്ട് തന്നെ ഈ അണുബാധയെ ചെറുക്കുവാൻ വേണ്ടി പ്രതിരോധ മാർഗങ്ങൾ ഈ സമയത്ത് ഉണ്ടാവേണ്ടത് അത്യാവശ്യമാണ് അതിനുവേണ്ടി വ്യായാമവും ഔഷധപ്രയോഗങ്ങളും ഒക്കെ തിരഞ്ഞെടുക്കാവുന്നതാണ് ജീരകം ചുക്ക കുരുമുളക് അയമോദകം ഉലുവ തുടങ്ങിയവ ചേർത്തു വേണം കഞ്ഞി തയ്യാറാക്കുവാൻ
കർക്കടകമാസത്തിൽ പൊതുവേ ദഹിക്കാ എളുപ്പമുള്ളതായ ഭക്ഷണങ്ങളാണ് വേണ്ടത് മാംസം ഒരുപാട് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് അതേപോലെതന്നെ എണ്ണ ഒരുപാട് ചേർക്കാതെ വേണം ഭക്ഷണം പാകം ചെയ്യുവാനും മാംസങ്ങൾ കൊണ്ടുള്ള സൂപ്പർ ചെറുപയർ പോലെയുള്ള ധാന്യങ്ങൾ ഇതൊക്കെയാണ് കൂടുതലായി ഈ സമയത്ത് കഴിക്കേണ്ടത് കർക്കിടക ചികിത്സയുടെ ഗുണങ്ങളും അനവധിയാണ് ഒരു വ്യക്തിയെ ആരോഗ്യവാൻ ആക്കാൻ ഈ സമയത്ത് ചികിത്സയ്ക്ക് സാധിക്കും എന്നാണ് പറയുന്നത് മനസ്സിനും ശരീരത്തിനും സന്തോഷിച്ചു നൽകുവാനും ആരോഗ്യം വർദ്ധിപ്പിക്കുവാനും സാധിക്കും ഏഴു മുതൽ 21 ദിവസം വരെ ഈയൊരു ചികിത്സ ചെയ്യാവുന്നതാണ് പൊതുവേ ഏഴ് 14 21 എന്ന രീതിയിലാണ് ചികിത്സ നടക്കുന്നത്