ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ജാമ്യ ഹർജികൾ വിധി പറയാൻ മാറ്റി. അതേസമയം കേജരിവാളിന്റെ സ്ഥിര ജാമ്യ അപേക്ഷയിൽ ജൂലൈ 29ന് കോടതി വാദം കേൾക്കും.
കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ഇടക്കാല ജാമ്യം തേടിയാണ് കേജരിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേജരിവാൾ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചെന്നും സിബിഐ കോടതിയിൽ ആരോപിച്ചു.
തെളിവുകൾ ഇല്ലാതിരുന്നിട്ടും കേജരിവാൾ ജയിൽ മോചിതൻ ആകാതിരിക്കാൻ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തതെന്ന് കേജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ചൂണ്ടികാട്ടി.
ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ഒരു കാരണവും കൂടാതെയാണ് കേജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് സിബിഐ രംഗത്ത് വന്നതെന്ന് അഭിഷേക് മനു സിംഗ്വി കോടതിയിൽ പറഞ്ഞു.