ചണ്ഡീഗഡ്: സര്‍ക്കാര്‍ ജോലികളിലെ വിവിധ വകുപ്പുകളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പോലീസ് കോണ്‍സ്റ്റബിള്‍, വനംവകുപ്പിലെ ഗാര്‍ഡ്, ഖനികളിലെ ഗാര്‍ഡ്, ജയില്‍ വാര്ഡന്, എസ്.പി.ഒ. തുടങ്ങിയ സര്‍ക്കാര്‍ ജോലികളിലേക്കാണ് അഗ്നിവീറുകള്‍ക്ക് സംവരണം നല്‍കുകയെന്ന് മുഖ്യമന്ത്രി നയബ് സിങ് സൈനി പറഞ്ഞു. അഞ്ചുലക്ഷം രൂപ വരെ പലിശരഹിതവായ്പ്പയും അഗ്നിവീറുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് സി, ഡി തസ്തികകളിൽ മൂന്ന് വർഷത്തെ പ്രായപരിധിയിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗ്നിവീർ സൈനികരുടെ ആദ്യ ബാച്ചിൽ പ്രായപരിധിയിലെ ഇളവ് അഞ്ച് വർഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിലെ റിക്രൂട്ട്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും വ്യവസായ യൂനിറ്റ് പ്രതിമാസം 30,000 രൂപയിൽ കൂടുതൽ ശമ്പളം അഗ്നിവീറിന് നൽകിയാൽ, സർക്കാർ ആ യൂനിറ്റിന് പ്രതിവർഷം 60,000 രൂപ സബ്സിഡി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.