Literature

പ്രണയമഴ part 17/pranayamazha part 17

പ്രണയമഴ

part 17

 

“ഏട്ടാ… അഭിയേട്ടാ… ഏട്ടൻ എന്താണ് ഒന്നും മിണ്ടാത്തത്…”

“അത് മോളെ… നീ… നീ എനിക്ക് ഗൗരിയുടെ ഫോൺ നമ്പർ ഒന്നു തരാമോ… എനിക്ക് ഒന്നുടെ സംസാരിക്കാൻ ആണ് ”

“അത് വേണോ ഏട്ടാ….. ഇനി അതിന്റെ ആവശ്യം ഉണ്ടോ ”

“അറിയില്ല മോളെ… എന്നാലും എന്റെ മനസ് പറയുന്നത്…..”

‘വേണ്ട ഏട്ടാ,, എന്റെ ഏട്ടന് അവളെ വേണ്ട… അവൾ പോട്ടെ… ”

. “പൊയ്ക്കോട്ടേ മോളെ…. പക്ഷെ നീ എനിക്ക് ഗൗരിയുടെ നമ്പർ ഒന്നു തരണം… അവളോട് ഒന്ന് സംസാരിച്ചു കഴിയുമ്പോൾ എനിക്കും എന്റെ ജീവിതത്തിൽ എന്തെങ്കിലും തീരുമാനം എടുക്കനാവും ”

അവസാനം അവൾ ഗൗരിയുടെ നമ്പർ അവനു പറഞ്ഞു കൊടുത്തു.

ഗൗരിയെ ഒന്നുടെ വിളിച്ചു സംസാരിക്കാൻ അഭി തീരുമാനിച്ചു.. അവസാന പ്രതീക്ഷ എന്നവണ്ണം..

*******വൈകുന്നേരം ലക്ഷ്മി തിരികെ ദീപനും ആയിട്ട് തിരിച്ചു അവരുട വീട്ടിലേക്ക് പോയിരുന്നു.

ഹരിയുടെ വീട്ടിൽ നിന്നു വിളിച്ചാൽ അവരെ അറിയിക്കണം എന്ന് പറഞ്ഞിട്ട് ആണ് അവർ പോയത്…

അമ്മ പൂവാലി പശുവിനെ അഴിച്ചു കൊണ്ട് വന്നു കൂട്ടിലേക്ക് കയറ്റി.. കുറച്ചു പച്ച പുല്ലു ഇട്ടു കൊടുത്തു..

ഗൗരി എന്നും അവളുടെ അടുത്ത് പോയി നിൽക്കുന്നത് ആണ്… രണ്ടു ദിവസം ആയിട്ട് അവൾ മുറിയിൽ തന്നെ ആയിരുന്നു..

മുറ്റത്തു കിഴക്കേ വശത്തു നിൽക്കുന്ന തുളസി ചെടിയിൽ നിന്നും ഇലകൾ നുള്ളി എടുക്കുക ആണ് ഗൗരി…ഗൗരിയെ കണ്ടതും പൂവലി നീട്ടി ഒന്ന് കരഞ്ഞു..

“ഓഹ്… എന്താടി… നിനക്ക് വയറു നിറഞ്ഞില്ലേ…”അച്ഛൻ വയലിൽ നിന്നു കേറി വന്നു… കൈകോട്ട് എടുത്തു കോലായിയിടെ ഒരു വശത്തു വെച്ച്..

കിണ്ടിയിൽ നിന്നു വെള്ളം എടുത്തു കാൽ കഴുകി..അകത്തേക്ക് കയറി പോയി..

പൂവാലിയെ ഒന്ന് തലോടിയിട്ട് ഗൗരി വരാന്തയിലേക്ക് കയറി  വന്നു….

കൈയിൽ ഇരുന്ന ഇലച്ചീന്ത് എടുത്തു അവൾ അര ഭിത്തിയിൽ വെച്ചു..

തുളസി മാല കെട്ടുക ആണ് ഗൗരി..

എല്ലാ വ്യാഴാഴ്ചയു അവൾ മാല കെട്ടി ഉണ്ണിക്കണ്ണന് ചാർത്തും..

അവൾ വേഗത്തിൽ മാല കെട്ടുന്നത് ആരും നോക്കിയിരുന്നു പോകും….

സന്ധ്യക്ക്‌ വിളക്ക് കൊളുത്തി ഗൗരി… അപ്പോളേക്കു സീതയും കുളികഴിഞ്ഞു വന്നു…രണ്ടാളും കൂടി നാമം ജപിച്ചു..

“മോളെ… ഹരിയുടെ അമ്മ നിന്നെ വിളിച്ചോ… എന്തെങ്കിലും പറഞ്ഞോ അവര്…”

ഗൗരി ആണെങ്കിൽ വൈകിട്ട് അത്താഴത്തിനു ഉള്ള കൂട്ടാൻ വെയ്ക്കാനായി അച്ചിങാ പയർ ഓടിക്കുക ആയിരുന്നു..

“ഇല്ല അമ്മേ…. വിളിച്ചില്ല… അവർക്ക് അവരുടെ ബന്ധുക്കളോട് ഒക്കെ ആലോചിക്കണമായിരിക്കും…”

“ഹരി നിന്നെ വിളിക്കാറുണ്ടോ മോളെ ”

“ഇടയ്ക്ക് ഒക്കെ വിളിക്കും അമ്മേ…”
അമ്മയോട് കളവ് പറഞ്ഞതിൽ അവൾക്ക് വിഷമം തോന്നി.

“എന്റെ ഈശ്വരാ എല്ലാം പെട്ടന്ന് ഒന്ന് കലങ്ങി തെളിഞ്ഞാൽ മതി ആയിരുന്നു.. ബാക്കി ഉള്ളവര് ആദി പിടിച്ചു ചാകും.. ”

സീത പിറുപിറുത് കൊണ്ട് മുറിയിക്കുള്ളിലേക്ക് കയറി പോയി…

ആരൊക്കെയോ അമ്മയെ ഫോൺ വിളിക്കുന്നുണ്ട്…. വല്യമ്മയും ചിറ്റയും ഒക്കെ ആയിരിക്കും… ഈ സമയത്ത് അത് പതിവ് ആണ്…

ഗൗരി പയർ മെഴുക്കുപുരട്ടി വെച്ചു.. കിളിച്ചുണ്ടൻ മാവിൽ നിന്നു അമ്മ പറിച്ചു വെച്ച മാങ്ങ എടുത്തു…. കുറച്ചു മാങ്ങാ ചമ്മന്തിയും അരച്ച്… ഉച്ചക്ക് വെച്ച ഉള്ളി തീയലും ഉണ്ട്….
എല്ലാം എടുത്തു മേശമേൽ വെച്ചിട്ട് അവൾ തന്റെ മുറിയിലേക്ക് പോയി…

അച്ഛൻ വന്നു ഊണ് കഴിക്കാൻ ഇരുന്നു..

“ഗൗരി മോള് കഴിച്ചോ….”അച്ചൻ ചോദിക്കുന്നത് അവൾ കേട്ടു..

“ഇല്ല…”

“എന്നിട്ട് എന്താ നീ വിളിക്കാത്തത്… മോളെ ഗൗരി…”

“അച്ഛാ…”

“വാ മോളെ അത്താഴം കഴിച്ചില്ലല്ലോ നീയ്…”

അവൾ അച്ഛന്റെ ഒപ്പമിരുന്നു…..

ഇല്ലെങ്കിൽ അച്ഛന് വിഷമം ആകും എന്ന് അവൾക്ക് അറിയാം…

എന്നും കളിചിരികളും തമാശകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന വീട് ആണ്… ഇപ്പോൾ ആരും ആരും ഒന്നും മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിച്ചു എഴുനേറ്റ് പോകും…

രാത്രിയിൽ ഏകദേശം ഒരു പത്തു മണി കഴിഞ്ഞു കാണും..

ഗൗരി കിടക്കാനായി ബെഡ്ഷീറ്റ് എല്ലാം കുടഞ്ഞു വിരിക്കുക ആണ്.

പെട്ടന്ന് അവളുടെ ഫോൺ ശബ്ധിച്ചു.

നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ ആണ്.

ഇനി ഹരി ആകുമോ ആവോ…അവൾ ഫോൺ എടുത്തില്ല..

ബെൽ അടിച്ചു തീർന്നു കഴിഞ്ഞതും അവൾക്ക് തെല്ലു ആശ്വാസം തോന്നി.

അല്പം കഴിഞ്ഞപ്പോൾ whtspil മെസ്സേജ് വന്നു..

“ഹലോ ഗൗരി… ഞാൻ അഭിഷേക് ആണ്….”

മനസ്സിൽ ഒരു കുളിർമഴ പെയ്തത് പോലെ തോന്നി അവൾക്ക്..

ഗൗരി… താൻ കിടന്നോ….

ഇല്ല അഭിയേട്ടാ… അവൾ അപ്പോൾ തന്നെ റിപ്ലൈ കൊടുത്തു..

താൻ ഫോൺ എടുക്കാഞ്ഞപ്പോൾ ഞാൻ കരുതി കിടന്നു കാണും എന്ന്…

അത്… പരിചയം ഇല്ലാത്ത നമ്പർ കണ്ടപ്പോൾ..

മ്മ്…. ഞാൻ ഇപ്പോൾ വിളിക്കട്ടെ.

മ്മ്….

“ഹെലോ… ഗൗരി…”

“അഭിയേട്ടാ…”

“നന്ദു പറഞ്ഞു….. അതാണോ തന്റെ തീരുമാനം ഗൗരി…താൻ വെറുതെ എന്തിനാടോ തന്റെ ജീവിതം വെച്ച് കളിക്കുന്നത്.. താൻ അങ്ങനെ ഉള്ള ഒരു പെൺകുട്ടി അല്ല എന്ന് എനിക്ക് അറിയാം… പറയു ഗൗരി…. തനിക് ഹരിയെ…. ഹരിയെ ഇഷ്ടം ആണോ…”

അവന്റെ ശബ്ദം നേർത്തു പോയി.

. അഭിയേട്ടനോട് എങ്ങനെ കളവ് പറയും…. കുറച്ചു ദിവസങ്ങൾ…. താൻ എപ്പോളൊക്കെയോ ഓർത്തു പോയി അഭിയേട്ടനെ…
പക്ഷെ… സത്യം പറഞ്ഞാൽ അത് എങ്ങനെ എങ്കിലും നന്ദു അറിഞ്ഞാൽ….

“ഗൗരി

. താൻ എന്താണ് മിണ്ടാത്തത്.. സത്യം പറ ഗൗരി… ഇയാൾക്ക് ഇഷ്ടം ആണോ ഹരിയെ… നിങ്ങൾ തമ്മിൽ പ്രണയത്തിൽ ആണോ…”

“അത്… പിന്നെ അഭിയേട്ടാ..”

“എടൊ… പ്ലീസ്… താൻ എന്നോട് നുണ പറയരുത്.. അതുമാത്രം എനിക്ക് സഹിക്കാൻ പറ്റില്ല… എന്തായാലും താൻ എന്നോട് പറഞോ ….. തന്റെ മറുപടി സത്യസന്ധമായിരിക്കണം… അത്രയും മാത്രം മതി ഗൗരി എനിക്ക് ”

“അഭിയേട്ടാ… ഞാനും ഹരിയും തമ്മിൽ ഇഷ്ടത്തിൽ ആണ്…. നന്ദു പറഞ്ഞത് സത്യം ആണ്…”.ഒന്നും ആലോചിക്കാതെ പെട്ടന്ന് തന്നെ അവൾ മറുപടി കൊടുത്തു ..

“ഗൗരി…. ഞാൻ തന്നോട് ഒരേ ഒരു കാര്യം ആവശ്യപ്പെട്ടിട്ടുള്ളു.. എന്നോട് കള്ളം പറയരുത് എന്ന്.. എന്തിനാണ് ഗൗരി താൻ വീണ്ടും… ഗൗരി താന്റെ കണ്ണുകൾ എന്നോട് പറഞ്ഞത് ആണ് തന്റെ ഇഷ്ടം…. അത് അനുഭവിച്ചവൻ ആണ് ഞാൻ.ഇല്ല ഗൗരി.. നിനക്ക്… നിനക്ക് എന്നോട് നുണ പറയാൻ ആവില്ല… എനിക്കുറപ്പ് ആണ്…..”

“അഭിയേട്ടാ…..”അവളുടെ തേങ്ങൽ കേട്ടതും അഭിക്ക് വല്ലാത്ത വിഷമം ആയി..

“ഗൗരി… താൻ കരയല്ലേ പ്ലീസ്.. അത് മാത്രം എനിക്ക് സഹിയ്ക്കാൻ പറ്റുല്ല…. താൻ അന്ന് കരഞ്ഞു കൊണ്ട് കാറിൽ നിന്നു ഇറങ്ങി പോയപ്പോൾ ഞാൻ അനുഭവിച്ച വേദന…….”

“അഭിയേട്ടാ…..ഞാൻ.. എനിക്ക്….. ഞാൻ പറഞ്ഞത് കളവ് ആണ്… എനിക്ക് ഹരിയും ആയിട്ട് ഒരു ബന്ധവും ഇല്ല…. എല്ലാവരോടും ഞാൻ പറഞ്ഞത് നുണ ആണ്..ഞങ്ങൾ തമ്മിൽ ഒരു പ്രണയവും ഇല്ല…പക്ഷെ… അഭിയേട്ടാ… എനിക്ക്… എനിക്ക് അവനെ ഒരു പാഠം പഠിപ്പിക്കണം… വെറുതെ വിടില്ല ഞാൻ അവനെ… അവൻ നീറി നീറി കഴിയണം അഭിയേട്ടാ.. എന്റെ കണ്മുന്നിൽ എനിക്ക് അത് കാണണം…. ഇനി ഒരു പെൺകുട്ടി അവനെ പോലൊരു കഴുകന്റെ മുന്നിൽ ചെന്നു വീഴരുത്…. അതുകൊണ്ട് ആണ് ഞാൻ….. എനിക്ക്… എനിക്ക് അഭിയേട്ടനെ ഇഷ്ടം ആയിരുന്നു….എന്റെ പ്രാണൻ ആയിരുന്നു…..എപ്പോളൊക്കെയോ… പക്ഷെ… പക്ഷെ… നമ്മൾ ഒരിക്കലും ഒന്നാവുല്ല അഭിയേട്ടാ… എന്നെ… എന്നെ അഭിയേട്ടൻ മറക്കണം…”

“ഗൗരി… നീ എന്തൊക്കെ ആണ് മോളെ ഈ പറയുന്നത്… അവനെ പോലൊരു ചെറ്റക്കു വേണ്ടി… നീ… നിന്റെ ജീവിതം വെച്ച് കളിക്കരുത്…. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക…. എന്റെ അമ്മയും ഏട്ടനും വരും… നിന്നെ കല്യാണം ആലോചിക്കാൻ… നീ സമ്മതിക്കു ഗൗരി… നീ… നീ എന്റെ പെണ്ണാണ്..ഈ അഭിയുടെ പെണ്ണാണ് നീ… ”

. “ഇല്ല… ഒരിക്കലും അല്ല അഭിയേട്ടാ… അത് വേണ്ട.. ഇനി … അത് ഒന്നും ശരി ആകില്ല… എന്റെ അച്ഛൻ അവർക്ക് വാക്ക് കൊടുത്തു പോയി..”

“ഞാൻ പറയാം ഗൗരി… എല്ലാവരോടും അത് ഒക്കെ ഞാൻ പറഞ്ഞു മനസിലാക്കാം…”

. “വേണ്ട അഭിയേട്ടാ… എന്റെ മനസാക്ഷിയെ വഞ്ചിക്കാതിരിക്കാൻ ആണ് ഞാൻ ഇത് എല്ലാം തുറന്നു പറഞ്ഞത്…. അഭിയേട്ടൻ ഇത് ആരോടും പറയരുത്… എന്നെ… എന്നെ ചതിക്കരുത്.. ”

ഗൗരി… നീ തീരുമാനിച്ചോ മോളെ…

ഉവ്വ് അഭിയേട്ടാ.. ഇനി എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല..ദൃഢമായ വാക്കുകൾ ആയിരുന്നു അത്…

ഗൗരിയുടെ തീരുമാനത്തിൽ മാറ്റം ഇല്ല എന്ന് അവനു മനസിലായി…

“ഒക്കെ ഗൗരി.. ഞാൻ ഇനി നിന്നെ നിർബന്ധിക്കുന്നില്ല…. ഈ ജന്മം നീ എന്റെ ആകില്ല…. അടുത്ത ജന്മം ഞാൻ കാത്തിരിക്കും… എന്റെ ഗൗരിയെ എനിക്കായി കിട്ടാൻ…”അതും പറഞ്ഞു കൊണ്ട് അവൻ കാൾ കട്ട്‌ ചെയ്തു..

ഗൗരിക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി..

പാവം അഭിയേട്ടൻ… എന്നാലും താൻ എല്ലാം തുറന്നു പറഞ്ഞല്ലോ ആ പാവത്തിനോട്… തന്റെ ഇഷ്ടം ഒരിക്കൽ എങ്കിലും അറിയിക്കണം എന്ന് ഉണ്ടായിരുന്നു അവൾക്ക്….

കണ്ണിരൊപ്പി കൊണ്ട് അവൾ ഫോൺ മേശമേൽ വെച്ചു..

ആഹ്… അഭിയേട്ടന് നല്ല ഒരു ജീവിതം കിട്ടട്ടെ… ആൾക്ക് ആയി ജനിച്ച  പെൺകുട്ടി എവിടെയോ ഉണ്ട്..എന്തായാലും അവൾ ഭാഗ്യം ഉള്ളവൾ ആണ്… ഇത്രയും നല്ല ഒരു ആളെ അവൾക്ക് ഭർത്താവായി കിട്ടുമല്ലോ…..

വീണ്ടും ഫോൺ ശബ്ധിച്ചു…

അതും പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു..

ഇനി അബിയേട്ടൻ ആണോ ആവോ..

അവൾ ഫോൺ എടുത്തു..

“ഹെലോ… മൈ ഡിയർ ഗൗരി കുട്ടി..”

“ഹരി….”അവൾ അറിയാതെ വിളിച്ചു പോയി..

“യെസ് മോള്… ദേ നീയ് ആ ജനാല ഒന്ന് അടച്ചിട്ടു കിടക്കു പെണ്ണെ… നല്ല തണുപ്പ് ഉണ്ട് ഇപ്പോൾ…. വെല്ലോ പനിയും പിടിക്കും കെട്ടോ…”

ഗൗരി നോക്കിയപ്പോൾ ജനാല തുറന്ന് ആണ് കിടക്കുന്നത്..

ഇയാൾ എങ്ങനെ….

“ഹെലോ.. ഗൗരി…”

“നിങ്ങൾക്ക് എന്ത് വേണം…”

“എനിക്ക് എന്റെ ഗൗരി കുട്ടിയെ വേണം….”

“ചെ… ഒന്ന് വെച്ചിട്ട് പോടോ….”

“ടി പെണ്ണെ…. കെട്ടാൻ പോകുന്ന ചെക്കനെ ആണോ നീ എടൊ എന്ന് വിളിക്കുന്നത്…. മുത്തശ്ശി എങ്ങാനും കേൾക്കണം ഇത്…നീയ് ഈ ജനാലയുടെ അടുത്തേക്ക് ഒന്ന് വാ… അല്ലെങ്കിൽ ഞാൻ ഇപ്പോൾ നിന്റെ വീട്ടിലോട്ടു കേറി വരും… അച്ഛനെയും അമ്മയെയും ഒക്കെ ഒന്ന് പരിചയപ്പെടമല്ലോ…”

അവൻ അത് പറഞ്ഞതും ഗൗരി ഒന്ന് ഞെട്ടി..

ഇനി അയാൾ ഇങ്ങോട്ട് കേറി വരുമോ… വേണമെങ്കിൽ അങ്ങനെയും ചെയ്യും… അവനു ഒരു എല്ലു കൂടുതൽ ആണ്…

“ഗൗരി…… നീ ഇങ്ങോട്ട് വാ പെണ്ണെ…”

അവൾ ഒന്ന് മടിച്ചു എങ്കിലും ജനാലയുടെ അരികത്തായി വന്നു നിന്നു…

താഴേക്ക് നോക്കിയപ്പോൾ കണ്ടു റോഡിൽ കിടക്കുന്ന വൈറ്റ് കളർ ക്രിസ്റ്റ….

ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ഹരിയെ കണ്ടതും അവൾക്ക് ദേഷ്യം വന്നു..

“ആഹ് അപ്പോൾ എന്റെ ഗൗരി കുട്ടിക്ക് എന്നോട് സ്നേഹം ഉണ്ട് അല്ലെ……”

അവന്റെ ശബ്ദം വീണ്ടും..

“ടോ… താൻ എന്താ ഇവിടെ…തനിക്ക് വേറെ ഒരു പണിയും ഇല്ലേ… പോകാൻ നോക്ക്…”

“ഞാൻ പോയ്കോളാം പെണ്ണെ…നിന്നെ ഒന്ന് കാണണം എന്ന് ആഗ്രഹം.. അതുകൊണ്ട് പോന്നതാണ്.”

“തനിക് എന്താ ഭ്രാന്ത് ഉണ്ടോ…”

“ഉണ്ടല്ലോ… ഗൗരി… ഗൗരി ആണ് എന്റെ ഭ്രാന്ത്…എന്റെ ഭ്രാന്ത് മാറണം എങ്കിൽ നീ എനിക്ക് മരുന്ന് തരൂ ഗൗരി… മരുന്ന് ഞാൻ പറഞ്ഞു തരട്ടെ….”അതു പറഞ്ഞു കൊണ്ട് അവൻ പൊട്ടിച്ചിരിച്ചു.

ഗൗരി വേഗം ജനാല അടച്ചു…

“അയ്യോ.. എന്റെ കുട്ടി പോയോ… ഒക്കെ ഡാ….. ഉം….”

ഹരി നോക്കിയപ്പോൾ ഫോൺ കട്ട്‌ ആയി..

അവൻ ചിരിച്ചു…

ഗൗരിക്ക് ആണെങ്കിൽ ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുവന്നു…

ഇവൻ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നത്… മനുഷ്യരെ കൊണ്ട് പറയിപ്പിക്കാൻ…. ഇനി ഇത് ആരൊക്കെ കണ്ടിട്ടുണ്ടോ എന്റെ തേവരെ…

വാട്സാപ്പിൽ മെസ്സേജ് വന്നതും അവൾ നോക്കി….

ഗൗരി.. ഞാൻ അമ്മിണിഅമ്മയെ കൊണ്ട് ആക്കാൻ വന്നത് ആണ്.. ഇന്ന് വീട്ടിൽ ഒരുപാട് ഗസ്റ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് അമ്മിണിയമ്മ പോകാൻ താമസിച്ചത്.. ഒക്കെ… അപ്പോൾ നാളെ കാണാം… ഞാൻ എന്റെ വേണ്ടപ്പെട്ടവരും ആയി വരുന്നുണ്ട് നിന്റെ വീട്ടിലേക്ക് കെട്ടോ.. ഔദ്യോഗികം ആയി നിന്നെ പെണ്ണുകാണാൻ…. ❤❤❤❤❤❤❤…

ഹരിയുടെ മെസ്സേജ് വായിച്ചതു അവൾക്ക് ശരീരത്തിന്റെ ഭാരം നഷ്ടപെടുന്നത് പോലെ തോന്നി…

“ഈശ്വരാ… എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്…

എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ നഷ്ടപെട്ടല്ലോ…..

എല്ലാ പെൺകുട്ടികളെയും പോലെ തന്റെ മനസിലും ഉണ്ടായിരുന്നു ചെറിയ ചെറിയ സങ്കൽപ്പങ്ങൾ ഒക്കെ….തന്റെ ഭർത്താവ് ആകുന്ന ആളെ കുറിച്ചു താനും സ്വപ്നങ്ങൾ നെയ്തിരുന്നു… അഭിയേട്ടനെ കണ്ടപ്പോൾ ആ സാമിപ്യം അനുഭവിച്ചപ്പോൾ താന്റെ മനസും ചഞ്ചലം ആയിരുന്നു… ആ ആളെ കിട്ടിയിരുന്നു എങ്കിൽ എന്ന് താനും ഓർത്തു പോയി….

എത്ര ഒക്കെ നിയന്ത്രിച്ചിട്ടും തന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആണ്…

എന്തിനാണ് താൻ കരയുന്നത്..

അഭിയേട്ടൻ പറഞ്ഞത് പോലെ തന്റെ ജീവിതം  എന്തിനാണ് താൻ അവനു വേണ്ടി നശിപ്പിക്കുന്നത്… ഉത്തരം കിട്ടാത്ത ചോദ്യം ആണ്….. പക്ഷെ അവൻ അറിയും… ഈ ഗൗരി ആരാണ് എന്ന് അവൻ അറിയും…

ഉറക്കം വരാതെ അവൾ തിരിഞ്ഞു മറിഞ്ഞും കിടക്കുക ആണ്..

നാളെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ….

തുടരും