Kerala

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കിയും 14 പേർക്ക് എലിപനിയും ബാധിച്ചു. 36 പേർക്ക് എച്ച്1 എൻ1 രോഗബാധയും സ്ഥിരീകരിച്ചു. രോ​ഗവ്യാപനം കുറയുന്നുണ്ടെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ.

സംസ്ഥാനത്തെ പനിമരണങ്ങളിൽ ഒന്ന് ഡെങ്കിപനി മൂലവും ഒരു മരണം വെസ്റ്റ്നൈൽ മൂലവുമാണെന്നുള്ള സംശയമുണ്ട്. ഇന്ന് 12,508 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.

അതേസമയം, മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.