മുബൈ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. ‘ലാഡ്‌ല ഭായ് യോജന’ എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുവാക്കൾക്ക് പ്രതിമാസം 6,000 മുതൽ 10,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിയാണിത്.
പ്ലസ്ടു വിദ്യാർത്ഥികൾക്ക് ആറായിരം രൂപയും ഡിപ്ലോമക്കാർക്ക് എണ്ണായിരം രൂപയും ബിരുദധാരികൾക്ക് പതിനായിരം രൂപയും പ്രതിമാസം ലഭ്യമാക്കുന്നതാണ് ലാഡ്‌ല ഭായ് യോജന പദ്ധതി. ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.നേരത്തെ ബജറ്റിൽ 65 വയസുവരെയുള്ള എല്ലാ വനിതകൾക്കും പ്രതിമാസം 1,500 രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.ഇതിനുപിന്നാലെയാണിപ്പോള്‍ മറ്റൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ആൺകുട്ടികളെയും പെൺകുട്ടികളെയും സർക്കാർ വേർതിരിച്ചു കാണുന്നില്ലെന്ന് ഇന്ന് പന്ദർപുരിൽ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് ഷിൻഡെ പറഞ്ഞു. യുവാക്കൾക്ക് ഫാക്ടറിയിൽ ഒരു വർഷത്തെ അപ്രന്റിസ്‌ഷിപ്പിനും പദ്ധതി അവസരമൊരുക്കും.