തട്ടുകടയിൽ കിട്ടുന്ന വെള്ളം ഏറെ ചേർത്ത ഓറഞ്ച് നിറമുള്ള ചമ്മന്തി വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കാത്തവർ കുറവായിരിക്കും. ഏറെ രുചിയുള്ള ഈ ചമ്മന്തി വീട്ടിലും നമുക്ക് തയാറാക്കാം. ദോശ മാത്രമല്ല ഇഡ്ഡലിയുടെ കൂടെയും ഈ ചമ്മന്തി സൂപ്പറാണ്.
ചേരുവകൾ
തേങ്ങ ചിരകിയത് – ഒരു മുറി
ചുവന്നുള്ളി – ഒരു അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
കാശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ
മുളകുപൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തിളപ്പിച്ച് ആറിയ വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
വറ്റൽ മുളക് – 3
തയാറാക്കുന്ന വിധം
തേങ്ങ ചിരകിയതിലേക്കു ഒരല്ലി ചുവന്നുള്ളി, ഇഞ്ചി, മുളകുപൊടി, ഒരു കപ്പ് വെള്ളം ഇവ ചേർത്തു മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
കാശ്മീരി മുളകുപൊടി ചേർക്കുന്നത് നിറം കിട്ടാനും സാധാരണ മുളകുപൊടി ചേർക്കുന്നത് എരിവിനും വേണ്ടിയാണ്.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച്, കറിവേപ്പിലയും വറ്റൽ മുളകും ചെറുതായി അരിഞ്ഞ മൂന്ന് അല്ലി ചുവന്നുള്ളിയും ചേർത്ത് വഴറ്റുക.
ഉള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ അരച്ച ചമ്മന്തിയും ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക.
നന്നായി തിളച്ചു കഴിയുമ്പോൾ ഒന്നര കപ്പ് തിളപ്പിച്ചാറിയ വെള്ളം കൂടി ചേർത്തു നന്നായി യോജിപ്പിച്ച് ആവി വരുമ്പോൾ തീ ഓഫ് ചെയ്യാം. (വെള്ളത്തിന്റെ അളവ് ആവശ്യാനുസരണം കൂട്ടിയോ കുറച്ചോ ചേർക്കാം)
രുചികരമായ തട്ടുകടയിലെ ചമ്മന്തി തയാർ.
content highlight: chammanthi-special-recipe