Travel

വേനല്‍ക്കാലത്തും ഇവിടം കുളിരിന്റെ പുതപ്പണിഞ്ഞ് നില്‍ക്കുന്നു; പോകാം വയനാടന്‍ മുളങ്കാടുകളിലേക്ക്-Bamboo Forest in Wayand

മുത്തങ്ങയിലെ മുളങ്കാടിന്റെ സൗന്ദര്യമാണ് വയനാട്ടിലെ ഏറ്റവും അതിശയകരമായ സ്ഥലങ്ങളില്‍ ഒന്ന്. മുളങ്കാട് സന്ദര്‍ശിക്കുമ്പോള്‍ പച്ചപ്പിന്റെ ദൃശ്യഭംഗിയിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുന്നത് പോലെ തോന്നും. നീലഗിരി ബയോസ്ഫിയര്‍ മേഖലയിലെ തേക്ക് തടികളുടെയും, മുളകളുടെയും തലയെടുപ്പ് ഈ വനത്തിന്റെ ആകര്‍ഷണമാണ്. സസ്യജന്തുജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണിത്.

വയനാട്ടിലെ മുളങ്കാടുകള്‍ സര്‍ക്കാര്‍ അധികാര്‍ സംരക്ഷണത്തിലാണ്. വയനാട്ടിലെ പല പരമ്പരാഗത ഭക്ഷണ പാചകക്കുറിപ്പുകളിലും ഉപയോഗിക്കുന്ന ‘മുള അരി’ എന്ന ധാന്യം ശേഖരിക്കുന്നതിന് ഇവിടെ നിന്നാണ്. അരുന്ദിനാരിയ ഗ്രിഫിത്തിയാന, ബംബുസ അഫിനിസ്, ബാംബുസ അല്‍ബോസിലിയേറ്റ, ബംബൂസ അല്‍ബോസ്ട്രിയാറ്റ, ബാംബുസ ബാല്‍ക്കൂവ, ബാംബൂസ ബാംബോസ്, ബാംബൂസ ബാംബോസ് എന്നിവയാണ് ഫീല്‍ഡ് റിസര്‍ച്ച് സെന്ററിലെ മുള ഇനങ്ങളുടെ പട്ടിക. ബേഗൂര്‍, ബന്ദിപ്പൂര്‍, മുതുമല, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങള്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള ലളിതമായ പ്രവേശനം കൂടിയാണ് ഈ മുളങ്കാടുകള്‍.

വയനാട്ടിലെ മുളങ്കാട് സന്ദര്‍ശനത്തിന് ശേഷം ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്കും സന്ദര്‍ശകര്‍ പോകാറുണ്ട്. അവയാണ്, സൂചിപ്പാറ വെള്ളച്ചാട്ടം , ബാണാസുര സാഗര്‍ അണക്കെട്ട് , കുറുവ ദ്വീപ്, എടക്കല്‍ ഗുഹകള്‍ , ചെയിന്‍ ട്രീ, പൂക്കോട് തടാകം , തോല്‍പ്പെട്ടി വന്യജീവി സങ്കേതം , വയനാട് വന്യജീവി സങ്കേതം, ഫാന്റം റോക്ക് , ചെമ്പ്ര പീക്ക്, നീലിമല തുടങ്ങി നിരവധി വ്യൂ പോയിന്റുകള്‍.

രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശകര്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. ഒരാള്‍ക്ക് 20 രൂപയാണ് പ്രവേശന ഫീസ്. വെള്ളിക്കുളങ്ങര വനം ഡിവിഷനിലെ മുനിയാട്ടുകുന്നിനോടുചേര്‍ന്ന് 1992-ലാണ് തേക്കുതോട്ടത്തില്‍ മുളകള്‍ നട്ട് പരിപാലിച്ചുതുടങ്ങിയത്. 40 ഹെക്ടര്‍ സ്ഥലത്ത് അധികം ഉയരവും വണ്ണവുമില്ലാത്ത ലാത്തിമുളകളാണ് വളര്‍ത്തിയത്. വേനല്‍ക്കാലങ്ങളില്‍ ഇവിടെ മാത്രമാണ് കുളിരിന്റെ പുതപ്പണിയുന്നത്.