❤️❤️
കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മോൺട്രിയൽ…
1976 ലെ മോൺട്രിയൽ ഒളിമ്പിക്സ്…
ജിംനാസ്റ്റിക്സിൽ വ്യക്തിഗത ഇനത്തിൽ 3 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി റുമേനിയയിൽ നിന്നുള്ള ഒരു 14 കാരി പെൺകുട്ടി ലോകത്തെ ഞെട്ടിച്ചു..
ആ പെൺകുട്ടിയുടെ പേരാണ് നാദിയ കൊമിനേച്ചി…
ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ ആദ്യത്തെ പെർഫെക്ട് ടെൻ ആയിരുന്നു അത്…
കൃത്യമായി പറഞ്ഞാൽ 1976 ജൂലൈ 18 ന് ആയിരുന്നു അവർ അവരുടെ ആദ്യ പെർഫെക്ട് ടെൻ നേടുന്നത്…
1972 ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ ജിംനാസ്റ്റിക്ക്സിൽ 3 സ്വർണം നേടിയ സോവിയറ്റ് കായിക താരം ഓർഗാ കോബർട്ട് എന്ന പെൺകുട്ടിയെ നാദിയ അപ്രസക്തയാക്കി..
ഒളിമ്പിക്സ് ആൾ റൗണ്ട് കിരീടം നേടുന്ന ആദ്യ റൊമേനിയൻ ജിംനാസ്റ്റിക്കായിരുന്നു നാദിയ…
പ്രായം കുറഞ്ഞ ഒളിമ്പിക്സ് ചാമ്പ്യൻ എന്ന അവരുടെ റെക്കോഡ് ഒരിക്കലും തകരാൻ സാധ്യതയില്ല…
കാരണം ഇന്ന് പങ്കെടുക്കാൻ 16 വയസ് വേണം..
നാദിയ കൊമിനേച്ചി റൊമേനിയയിൽ സോഷ്യലിസ്റ്റ് ലേബർ ഹീറോയായി ആദരിക്കപ്പെട്ടു…
നിക്കോളാ ചൗഷസ്‌ക്യുവിന്റെ കാലത്ത് ഈ ബഹുമതി നേടുന്ന പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അവർ..
തന്റെ കായികമായ കഴിവുകൾ കുറയുന്നതിൽ നിരാശ ബാധിച്ച നാദിയ ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു…
1980 ൽ മോസ്‌കോ ഒളിമ്പിക്സ് ആഗതമായി…
സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തിൽ പ്രതിക്ഷേധിച്ച് അമേരിക്കയും സഖ്യ കക്ഷികളും മോസ്കോ ഒളിമ്പിക്സ് ബഹിഷ്കരിച്ചു…
അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറാണ് ഗെയിംസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്…
പക്ഷെ നാദിയയ്ക്ക് കാര്യങ്ങൾ അത്ര ഈസിയായിരുന്നില്ല..
സോവിയറ്റ് യൂണിയനെ അവരുടെ ഹോം ഗ്രൗണ്ടിൽ ആണ് നേരിടേണ്ടത്..
പക്ഷെ മോസ്‌കോ ഒളിമ്പിക്സിൽ നാദിയാ 2 സ്വർണവും 2 വെള്ളിയും നേടി…
1984 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സ് റഷ്യയും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ബഹിഷ്കരിച്ചു…
ഈ ഒളിമ്പിക്സ് നമ്മുടെ പി ടി ഉഷയുടെ നൂറ് സെക്കന്റിന്റെ ഒരംശം സമയത്തിൽ വെങ്കല മെഡൽ നഷ്ടത്തിന്റെ പേരിൽ നമുക്ക് സുപരിചിതമാണ്..
കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും റുമേനിയ ഈ ഒളിമ്പിക്സ് ബഹിഷ്കരിച്ചില്ല..
അതിന് കാരണമുണ്ടായിരുന്നു…
റുമേനിയയിൽ നിന്നും കൂറുമാറി അമേരിക്കയിൽ എത്തുന്നവരെ മത്സരിപ്പിക്കില്ല എന്ന് അമേരിക്ക റുമേനിയയുമായി കരാർ ഉണ്ടാക്കി..
പക്ഷെ നാദിയ ഒരു പ്രതിനിധി മാത്രമായാണ് എത്തിയത്..
1984 ൽ നാദിയ കൊമിനേച്ചി വിരമിച്ചു…
റുമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ വെച്ചാണ് അവർ വിരമിക്കൽ പ്രഖ്യാപിച്ചത്..
ആക്കാലത്ത് റുമേനിയ കമ്മ്യൂണിസ്റ്റ് രാജ്യമാണ്…
ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സ്വേച്ചാധിപതി നിക്കോളാ ചൗഷസ്‌ക്യൂവും..
മോസ്‌കോ, ഹവാന എന്നീ നഗരങ്ങൾ സന്ദർശിക്കാൻ മാത്രമേ നാദിയയ്ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ…
കാരണം അവ കമ്മ്യൂണിസ്റ്റ് നഗരങ്ങളാണ്..
ആക്കാലത്ത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്നും കൂറുമാറ്റം സജീവമായിരുന്നു…
നാദിയ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു..
1989 നവംബർ 27ന്, അതായത് റുമേനിയയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിപ്ലവം നടക്കുന്നതിന് ആഴ്ച്ചകൾക്ക് മുമ്പ് നാദിയ റുമേനിയയിൽ നിന്നും രക്ഷപെട്ടു..
ഹംഗറി വഴി ഓസ്ട്രിയയിൽ എത്തി…
അവിടെ നിന്നും ചെറു വിമാനത്തിൽ അമേരിക്കയിൽ എത്തി…
1989 ഡിസംബർ 25 ന് വിപ്ലവകാരികൾ നിക്കോളാ ചൗഷസ്‌ക്യുവിനെയും ഭാര്യ എലീനയെയും വെടി വെച്ച് കൊന്നു…
റുമേനിയ കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കപ്പെട്ടു..
അമേരിക്കയിൽ എത്തിയ നാദിയ തന്റെ അമേരിക്കൻ സുഹൃത്തായ ബാർട്ട് കോർണറെ ജിംനാസ്റ്റിക് പരിശീലനത്തിൽ സഹായിക്കാനായി ഓക് ലഹോമയിലേക്ക് പോയി..
1976 ലെ മോൺട്രിയൽ ഒളിമ്പിക്സിന് തൊട്ട് മുമ്പ് നാദിയ ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ ഒരു മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ബാർട്ട് കോർണർ എന്ന ജിംനാസ്റ്റിക് കായിക താരത്തെ കണ്ടുമുട്ടിയിരുന്നു…
അന്ന് നാദിയയ്ക്ക് 14 വയസും അയാൾക്ക് 18 വയസും ആയിരുന്നു…
ആ സൗഹൃദം പിന്നീട് പ്രണയമായി…
അദ്ദേഹം മോൺട്രിയൽ ഒളിമ്പിക്സിൽ പങ്കെടുത്തു എങ്കിലും മെഡൽ കിട്ടിയില്ല..
1980 ൽ അമേരിക്ക മോസ്‌കോ ഒളിമ്പിക്സ് ബഹിഷ്കരിച്ചു…
1984 ലോസ് ഏഞ്ചൽസിൽ ബാർട്ട് കോർണർ 2 സ്വർണം നേടി…
1996 ൽ നാദിയ അദ്ദേഹത്തെ വിവാഹം കഴിച്ചു…
വിവാഹം റുമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ വെച്ച് നടന്നു…
റുമേനിയയിൽ അത് ലൈവ് ആയി ടെലിവിഷൻ സംപ്രേഷണം ചെയ്തു…
റുമേനിയ മുതലാളിത്തരാജ്യമായി മാറിക്കഴിഞതിനാൽ നാദിയ പൗരത്വം നിലനിർത്തി…
ഇന്നും അവർ പ്രശസ്തിയുടെ കൊടുമുടിയിൽ തന്നെയാണ്…
അവരെ പറ്റി എത്ര എത്ര പുസ്തകങ്ങൾ രചിക്കപ്പെട്ടു…
ഡോക്യുമെന്ററികൾ, അനിമേഷൻ ചിത്രങ്ങൾ, ബയോ പിക് എല്ലാത്തിലും അവർ ഉൾപ്പെട്ടു..
ഒളിമ്പിക്സ് പ്രതിനിധിയായും, ജീവകാരുണ്യ പ്രവർത്തകയായും, മോഡലായും, ടി വി അവതാരകയായും, നയതന്ത്ര പ്രതിനിധിയായും അവർ ഇന്നും സജീവമാണ്..
2012 ൽ ലണ്ടൻ ഒളിമ്പിക്സ് നടക്കുമ്പോൾ അവരെ ഒരു അത് ലറ്റ് എടുത്ത് പൊക്കി നിൽക്കുന്ന ചിത്രം മാതൃഭൂമി പത്രത്തിന്റെ ഫ്രന്റ് പേജിൽ വന്നത് ഓർക്കുന്നു…
1961 നവംബർ 12 ന് റുമേനിയയിലെ ഒരു കാർപാർത്യൻ നഗരമായ ഓൺസ്റ്റിയിൽ നാദിയ കൊമിനേച്ചി ജനിച്ചു…
1970 ൽ ബുക്കാറസ്റ്റിൽ എത്തി…
തുടർന്നുള്ള ആ ജീവിതം ചരിത്രമാണ്..
ഭയത്തെ കീഴടക്കാൻ തിരിഞ്ഞോടുകയല്ല വേണ്ടത്, ഭയത്തെ കാൽ കീഴിലിട്ട് ചവിട്ടിയരയ്ക്കുക…
Content highlight : Romanian gymnast Nadia Comăneci was the first in her sport to receive a perfect score in an Olympic event.
അതാണ് നാദിയയുടെ വിശ്വാസം..
ഒളിമ്പിക്സിൽ ഒരു വ്യക്തിഗത സ്വർണം അത് ലോകം കീഴക്കുന്നതിന് തുല്യമാണ്…
നാദിയ നേടിയതാകട്ടെ 5 സ്വർണവും 2 വെള്ളിയും 1 വെങ്കലവും…
ആ ജീവിതം ധന്യമാണ്..