Ernakulam

ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ചു

ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇന്ന് പുലർച്ചയോടെയാണ് പെൺകുട്ടികളെ കാണാതായത്.

സ്ഥാപനത്തിലെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തിൽ ആലുവ ഈസ്റ്റ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.