ഒരു മണവും ഗുണവുമില്ലാത്ത വസ്തുക്കളെ ആരെങ്കിലും ഉപയോഗിക്കുമോ ?. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ മണത്തിനും ഗുണത്തിനും അത്രയേറെ പ്രാധാന്യമുണ്ടെന്നാണ് അര്‍ത്ഥം. ഒരു ഭക്ഷണ പദാര്‍ത്ഥം പോലും സ്വാദോടെ കഴിക്കണമെങ്കില്‍ അത്, പാചകം ചെയ്യുന്നതു മുതല്‍ തീന്‍മേശയില്‍ എത്തുന്നതു വരെ മൂക്കില്‍ തുളച്ചു കയറുന്ന സുഗന്ധം ഉണ്ടാകണം. ഗുണമുണ്ടാകണമെങ്കില്‍ മണം അത്യാവശ്യമാണ്. പ്രകൃതിയിലെ എല്ലാ വസ്തുക്കള്‍ക്കും സുഗന്ധവും ദുര്‍ഗന്ധവുമുണ്ട്. മനുഷ്യനും, മൃഗങ്ങള്‍ക്കും, ജീവജാലങ്ങള്‍ക്കെല്ലാം മണമുണ്ട്. ഇതെല്ലാം വേര്‍തിരിച്ചറിയാനും ഓരോന്നിനും കഴിവുകളുമുണ്ട്. ആ കഴിവാണ് ഓരോ വസ്തുക്കളെയും പരസ്പരം അടുപ്പിക്കുന്നതും, അകറ്റുന്നതും.
സുഗന്ധം അടുപ്പിക്കുകയും ദുര്‍ഗന്ധം അകറ്റുകയും ചെയ്യുന്നു. എന്നാല്‍, ഈ ‘ഗന്ധം’ എന്നൊരു അവസ്ഥ പൂര്‍ണ്ണമായി നഷ്ടപ്പെട്ട് ജീവിക്കുന്നവരുടെ അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. എന്നിനും മണമില്ലാത്ത അവസ്ഥ. അതുണ്ടാകുന്നത്, ചില രോഗങ്ങള്‍ പിടിപെടുമ്പോഴാണ്. അടുത്ത കാലത്തായി ലോകത്തെ എല്ലാ മനുഷ്യര്‍ക്കും ഗന്ധം നഷ്ടപ്പെടുന്ന ഒരു രോഗം പിടിപെട്ടിരുന്നു. കോവിഡ്-19. കോവിഡ്-19 മായി ബന്ധപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ് ഗന്ധം നഷ്ടപ്പെടുക. എന്നാല്‍, മറ്റ് പല കാരണങ്ങളില്‍ നിന്നും ഗന്ധം കുറയ്ക്കുകയോ നഷ്ടപ്പെടുകയോ ചെയ്താണ് പലരും ജീവിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്) പറയുന്നതനുസരിച്ച് കോവിഡ്-19 പകര്‍ച്ചവ്യാധി പിടിപെടും മുമ്പ് നടത്തിയ പഠനങ്ങളില്‍ 40 വയസ്സിന് മുകളിലുള്ള എട്ട് മുതിര്‍ന്നവരില്‍ (12 ശതമാനം) ഒരാള്‍ക്ക് ഗന്ധം അളക്കാവുന്ന പ്രവര്‍ത്തന വൈകല്യം ഉണ്ടെന്ന് കണ്ടെത്തി.
3 ശതമാനം അമേരിക്കക്കാര്‍ക്ക് ഗന്ധം പൂര്‍ണ്ണമായി അളക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും (അനോസ്മിയ അല്ലെങ്കില്‍ കഠിനമായ ഹൈപ്പോസ്മിയ) കണ്ടെത്തി. ഗന്ധം കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് ആരോഗ്യത്തെയും സന്തോഷത്തെയും പൊതുവായ ജീവിത നിലവാരത്തെയും വളരെയധികം ബാധിക്കും. ഇത് ആര്‍ക്കും സംഭവിക്കാം. ഒരു പക്ഷെ, ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ മണം നഷ്ടപ്പെട്ടാല്‍, മണത്തെയും നിങ്ങളുടെ ആരോഗ്യത്തെയും കുറിച്ചുള്ള ഏറ്റവും സാധാരണമായ ചില ചോദ്യങ്ങലുണ്ടാകും. അതിന് ഉത്തരം കണ്ടെത്തുകയാണ് വേണ്ടത്.
മണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങളുടെ ഘ്രാണ സംവിധാനത്തിന്, ഗന്ധം നല്‍കുന്ന ശരീരഭാഗത്തിന് നിരവധി പ്രധാന പ്രവര്‍ത്തനങ്ങളുണ്ട്. എന്താണ് കഴിക്കേണ്ടതെന്ന് നിര്‍ണ്ണയിക്കാനും രുചിയെ സ്വാധീനിക്കാനും സാമൂഹികവല്‍ക്കരണത്തെ ബാധിക്കാനും ഇത് സഹായിക്കുന്നു. തീപിടുത്തമോ വാതക ചോര്‍ച്ചയോ പോലുള്ള അപകടകരമായ സംഭവങ്ങള്‍ക്കുള്ള മുന്നറിയിപ്പും മണം നല്‍കുന്നുണ്ട്.
എന്താണ് മണം നഷ്ടപ്പെടുന്നത്?
ചില ആളുകള്‍ക്ക്, അവരുടെ ഗന്ധം മാറുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ, പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങും. മറ്റുള്ളവര്‍ക്ക്, നഷ്ടം ശാശ്വതമായിരിക്കും.
മണം താല്‍ക്കാലികമായി നഷ്ടപ്പെടുന്നത് ഈ കാരണങ്ങള്‍ കൊണ്ട്?
* റേഡിയേഷനും കീമോതെറാപ്പിയും ഉള്‍പ്പെടെയുള്ള കാന്‍സര്‍ ചികിത്സകള്‍ വഴി
* മൂക്കിലോ സൈനസുകളിലോ ദോഷകരമല്ലാത്ത വളര്‍ച്ചയുണ്ടാകുന്നതു വഴി (പോളിപ്പ്)
* ആന്റിബയോട്ടിക്കുകള്‍, അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതു വഴി
* ജലദോഷം, ഫ്‌ളൂ അല്ലെങ്കില്‍ കോവിഡ്-19 പോലെയുള്ള സൈനസ് അല്ലെങ്കില്‍ അപ്പര്‍ റെസ്പിറേറ്ററി അണുബാധകള്‍ വഴി
* പുകവലി, ഗന്ധം നഷ്ടപ്പെടാനുള്ള സാധ്യതയെ ആറിരട്ടി വര്‍ദ്ധിപ്പിക്കുന്നു
സ്ഥിരമായ ഗന്ധം നഷ്ടപ്പെടുന്നതിനുള്ള കാരണങ്ങളില്‍ ഇവ ഉള്‍പ്പെടാം
* പ്രായം, പ്രത്യേകിച്ച് 70 വയസ്സിന് ശേഷം
* മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങള്‍ ൂലം നാഡീവ്യവസ്ഥയെ ബാധിക്കുന്ന അവസ്ഥ
* ചില രാസവസ്തുക്കളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള ജോലികളില്‍ ഇടപഴകുന്നതു വഴി
* ഗന്ധവുമായി ബന്ധപ്പെട്ട ഞരമ്പുകളെ തകരാറിലാക്കുന്ന തലയ്ക്ക് ക്ഷതം സംഭവിക്കുമ്പോള്‍
മണം നഷ്ടപ്പെടുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
മണം നഷ്ടപ്പെടുന്നത് നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അനുഭവിക്കുന്ന വൈകല്യങ്ങള്‍ ഉണ്ടാകുന്നത്. എന്തായാലും നിങ്ങളുടെ ആരോഗ്യത്തിന്റെ പല മേഖലകളിലും ഈ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകും.
മാനസികാരോഗ്യം
നിങ്ങളുടെ ഗന്ധം, പെരുമാറ്റവും വൈകാരികവുമായ പ്രതികരണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള തലച്ചോറിന്റെ ഭാഗവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ചില ഗന്ധങ്ങള്‍ ശക്തമായ വികാരങ്ങള്‍ ഉണര്‍ത്തുന്നത്. അത് പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ഓര്‍മ്മകളെ ഉദ്ദീപിപ്പിക്കുന്നു. മറ്റ് ആളുകളോടുള്ള ആകര്‍ഷണം പോലും നിര്‍ണ്ണയിക്കാന്‍ മണത്തിന് കഴിയും. അനോസ്മിയയുള്ള ആളുകള്‍ക്ക് ബന്ധം വിച്ഛേദിക്കപ്പെടുകയോ നിസ്സംഗതയോ ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെടാം. മണം നഷ്ടപ്പെടുന്നത് ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഒറ്റപ്പെടലിന്റെ വികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഘ്രാണ വൈകല്യമുള്ളവരില്‍, ഗന്ധം നഷ്ടപ്പെടുന്നതിന്റെ തീവ്രതയനുസരിച്ച് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും വഷളാകുന്നു.
പോഷകാഹാര ആരോഗ്യം
നിങ്ങളുടെ ഗന്ധം ഭക്ഷണത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയില്‍ മാറ്റം വരുത്തുമ്പോള്‍, അത് നിങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ വളരെയധികം ബാധിക്കും. ഭക്ഷണം പാകമായോ ചീത്തയായോ എന്ന് നിര്‍ണ്ണയിക്കാന്‍ മണം സഹായിക്കുന്നു. ആ സഹായമില്ലെങ്കില്‍ നിങ്ങളെ രോഗിയാക്കാന്‍ കഴിയുന്ന ഭക്ഷണം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. ഗന്ധം നഷ്ടപ്പെടുന്നത് നിങ്ങളുടെ അഭിരുചിയെ ഇല്ലാതാക്കുന്നു. NIH പഠനം അനുസരിച്ച്, മണം കൂടാതെ, മനുഷ്യര്‍ അഞ്ച് അടിസ്ഥാന രുചികള്‍ മാത്രമേ കണ്ടെത്തുന്നുള്ളൂ. മധുരം, ഉപ്പ്, കയ്പ്പ്, പുളിപ്പ്, രുചി എന്നിവയാണത്. മസ്തിഷ്‌കം രുചിയും മണവും ഉപയോഗിച്ച് വ്യത്യസ്തമായ രുചികളുടെ ധാരണ സൃഷ്ടിക്കുന്നുണ്ട്. ഗന്ധത്തിന്റെ അംശം ഇല്ലാതെ, നിങ്ങള്‍ ഭക്ഷണം വെറുതേ കഴിച്ചേക്കാം. എന്നാലത് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള താല്‍പ്പര്യം നഷ്ടപ്പെടുകയോ വിശപ്പ് കുറയ്ക്കുകയോ ഭക്ഷണ ശീലങ്ങളെ ബാധിക്കുകയോ ചെയ്യും.
ശാരീരിക സുരക്ഷ
ഗന്ധം നഷ്ടപ്പെടുന്നത് തീയും വാതക ചോര്‍ച്ചയും പോലുള്ള അപകടകരമായ സംഭവങ്ങളിലേക്ക് നിങ്ങളെ നയിക്കും. സാധാരണഗതിയില്‍ പുക അല്ലെങ്കില്‍ വിഷ പുകയുടെ ഗന്ധം അപകടത്തിന്റെ ആദ്യ മുന്നറിയിപ്പാണ്. ആ മുന്നറിയിപ്പ് കൂടാതെ, സുരക്ഷിതമായി രക്ഷപ്പെടാനുള്ള സാധ്യതയും കുറയുന്നു. 2014 ലെ ഒരു പഠനത്തില്‍ അനോസ്മിയയുള്ള ആളുകള്‍ക്ക് മണം നഷ്ടപ്പെടാത്ത ആളുകളെ അപേക്ഷിച്ച് അപകടകരമായ സാഹചര്യങ്ങള്‍ നേരിടാനുള്ള സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മണത്തിലോ രുചിയിലോ മാറ്റം വന്നാലോ?
മണം കുറയുകയോ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റമോ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തണം. നിങ്ങളുടെ ലക്ഷണങ്ങള്‍ വിലയിരുത്തുന്നതിന് ‘സ്‌ക്രാച്ച് ആന്‍ഡ് സ്‌നിഫ്’ എന്ന വാസന തിരിച്ചറിയല്‍ പരിശോധന നടത്താനാകും. ചെവി, മൂക്ക്, തൊണ്ട, തല, കഴുത്ത് (ഇ.എന്‍.ടി) എന്നിവയുടെ രോഗങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു ഓട്ടോളറിംഗോളജിസ്റ്റിലേക്ക് പ്രാഥമികാരോഗ്യ കേന്ദ്രം നിങ്ങളെ റഫര്‍ ചെയ്യും. നിങ്ങളുടെ ഗന്ധം നഷ്ടപ്പെടുന്നതിന്റെ അടിസ്ഥാന കാരണം കൈകാര്യം ചെയ്യുന്നതിനോ ചികിത്സിക്കുന്നതിനോ ശരിയായ രോഗനിര്‍ണയം അത്യാവശ്യമാണ്.
ഗന്ധം നഷ്ടപ്പെടുന്നതിന് ചികിത്സയുണ്ടോ?
നിങ്ങളുടെ ഗന്ധം താല്‍കാലികമായി നഷ്ടപ്പെട്ടാല്‍, ഇന്ദ്രിയം തിരികെ വരുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായേക്കാം. ചില ഗന്ധങ്ങള്‍ അസുഖകരമായതോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മുമ്പ് അനുഭവപ്പെട്ടതില്‍ നിന്ന് മാറ്റം വന്നതോ ആയി തോന്നാം. പൂര്‍ണ്ണ ഗന്ധം വീണ്ടെടുക്കാന്‍ സഹായിക്കുന്ന വിവിധ തരം ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. അത്തരം ചികിത്സയില്‍ ഉള്‍പ്പെടുന്നവയാണ് ഇവ.
* നിയന്ത്രിത പരിതസ്ഥിതിയില്‍ പതിവായി മണം പിടിച്ച് ചില ഗന്ധങ്ങള്‍ മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കുന്ന മണ പരിശീലനം
* സ്റ്റിറോയിഡുകള്‍, നിങ്ങളുടെ ഗന്ധം നഷ്ടപ്പെടുന്നത് മൂക്കിലെ കോശങ്ങളുടെ വീക്കം മൂലമാണെങ്കില്‍, ഇത് കോവിഡ്-19 അണുബാധയുടെ പ്രാരംഭ ഘട്ടത്തില്‍ ആളുകള്‍ക്ക് സാധാരണമാണ്.
* വാസന സജീവമാക്കുന്നതിനുള്ള പുതിയ വഴികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അരോഗ്യമേഖലയിലെ ഗവേഷകര്‍
* അനോസ്മിയ കൂടെ. വൈദ്യുത ഉത്തേജനവും ഘ്രാണ ഇംപ്ലാന്റുകളും ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ഗന്ധത്തോടുള്ള തലച്ചോറിന്റെ പ്രതികരണത്തെ പ്രേരിപ്പിക്കുന്നതിന് ഒരു ദിവസം ഉപയോഗിക്കാം.
* മണം നഷ്ടപ്പെടുകയോ രുചിയില്‍ മാറ്റം വരികയോ ചെയ്യുകയാണെങ്കില്‍, അടിയന്തിരമായി ഡോക്ടറുമായി ബന്ധപ്പെടുക.
CONTENT HIGHLIGHTS; Is ‘smell’ an event?: Does smell affect health?; How?, Why?