ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ 40-ാം വാര്‍ഷികത്തിന് ഇന്ന തിരിതെളിഞ്ഞു. നാളെ ലോകപ്രശസ്തമായ വ്യോമസേനയുടെ എയര്‍ വാരിയര്‍ ഡ്രില്‍ ടീമും (AWDT) സാരംഗ് ഹെലികോപ്റ്റര്‍ ഡിസ്പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. ഉച്ചയ്ക്ക് 2.30നാണ് എയര്‍ഷോ നടക്കുക. മണിക്കൂറുകള്‍ നീളുന്ന എയര്‍ഷോ ശംഖുമുഖം ആകാശത്ത് അത്ഭുതങ്ങള്‍ വിരിയിക്കുമെന്നുറപ്പാണ്. തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എയര്‍ ഷോ കാണാന്‍ എത്തും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭാഗമായി 21 വരെ തിരുവനന്തപുരത്ത് വിവിധ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ജൂലൈ 20, 21 തീയതികളില്‍ ദക്ഷിണ വ്യോമസേന തിരുവനന്തപുരം ലുലു മാളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വ്യോമസേനയിലെ ജോലി സാധ്യതകളെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ് (എന്‍സിസി) സ്റ്റാള്‍, എയര്‍ഫോഴ്സ് ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്റെ (AFFEA) സ്റ്റാള്‍ തുടങ്ങിയ വിവിധ എക്സിബിഷന്‍ സ്റ്റാളുകളും അതിലൂടെ വിവിധ ആകര്‍ഷകമായ ഇനങ്ങളുടെ വില്‍പ്പനയും നടക്കും, കൂടാതെ വിമാനം സ്വന്തമായി പറപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന സിമുലേറ്ററും. ലൈറ്റ് വെയ്റ്റ് റഡാറും എയര്‍ ഡിഫന്‍സ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈല്‍ സിമുലേറ്ററുകളും ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ് കമാന്‍ഡോകളും പ്രദര്‍ശനത്തിന്റെ ഭാഗമാകും.
രാജ്യത്തുടനീളം നടത്തുന്ന പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇന്‍ഡക്ഷന്‍ പബ്ലിസിറ്റി എക്സിബിഷന്‍ വെഹിക്കിള്‍ (IPEV) എന്ന വാഹനവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ 20ന് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 വരെ ലുലു മാളില്‍ നടക്കുന്ന പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ട്. വൈകുന്നേരം 4.45 മുതല്‍ എയര്‍ വാരിയര്‍ ഡ്രില്‍ ടീമിന്റെയും (AWDT) വ്യോമസേന സിംഫണി ഓര്‍ക്കസ്ട്രയുടെയും പ്രകടനങ്ങള്‍ നടക്കും. ജൂലായ് 21-ന് രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെ പ്രദശനം തുടരും. വൈകീട്ട് 6 മണി മുതല്‍ വ്യോമസേന ബാന്‍ഡിന്റെ പ്രകടനവും ഉണ്ടായിരിക്കും.
CONTENT HIGHLIGHTS;Shankhumugham will perform miracles in the sky: Sarang helicopter team will perform tomorrow at 2.30 pm