ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐ.എം.എഫ്. ലക്‌സംബര്‍ഗ് ആണ് പ്രതിശീര്‍ഷ ജി.ഡി.പിയുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. യു.എസ് ആണ് ജി.ഡി.പിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 28.78 ലക്ഷം കോടിയാണ് യു.എസിന്റെ ജി.ഡി.പി. രണ്ടാം സ്ഥാനത്ത് 18.53 ലക്ഷം കോടി ജി.ഡി.പിയുമായി ചൈനയുണ്ട്. 4.59 ലക്ഷം കോടി ജി.ഡി.പിയുമായി ജര്‍മനിയാണ് മൂന്നാംസ്ഥാനത്തെത്തിയിരിക്കുന്നത്. ജി.ഡി.പി(മൊത്ത ആഭ്യന്തര ഉല്‍പാദനം), ജി.ഡി.പി പെര്‍ കാപിറ്റ (പ്രതിശീര്‍ഷ ജി.ഡി.പി) എന്നിവയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ സമ്പത്ത് കണക്കാക്കിയിരിക്കുന്നത്.
ജി.ഡി.പി അനുസരിച്ചുള്ള ലോകരാജ്യങ്ങളുടെ സമ്പന്ന പട്ടികയില്‍ അഞ്ചാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. 3.94 ലക്ഷം കോടിയാണ് ഇന്ത്യയുടെ ജി.ഡി.പി നിരക്ക്. 2024ല്‍ ഐ.എം.എഫിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജി.ഡി.പി പെര്‍ കാപിറ്റ 3000 ഡോളറിനടുത്താണ് ആണ്. ജി.ഡി.പിയെ അപേക്ഷിച്ച് ഇന്ത്യയുടെ ജി.ഡി.പി പെര്‍കാപിറ്റ വളരെ കുറവാണ്. പ്രതിശീര്‍ഷ ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള 2024ലെ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 138 ആണ്.
ഒരു രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ജിഡിപി എന്ന് ചുരുക്കി വിളിക്കപ്പെടുന്ന മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. ജിഡിപി കണക്കാക്കുന്നതിനുള്ള ഡാറ്റ സമാഹരിക്കുന്നത് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അല്ലെങ്കില്‍ സി.എസ്.ഒ ആണ്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഡി.ഡി.പി എന്ന ആശയം ഉരുത്തിരിഞ്ഞത്. 1934-ല്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ സൈമണ്‍ കുസ്നെറ്റ്സ് വികസിപ്പിച്ചെടുത്ത ഈ ആശയം 1944-ലെ ബ്രെട്ടണ്‍ വുഡ്സ് കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന അളവുകോലായി അംഗീകരിക്കപ്പെയുകയായിരുന്നു.
ഐ.എം.എഫ് ന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ജി.ഡി.പിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങള്‍ ഇവയൊക്കെയാണ്;
- യു.എസ്.എ
- ചൈന
- ജര്‍മനി
- ജപ്പാന്‍
- ഇന്ത്യ
- യു.കെ
- ഫ്രാന്‍സ്
- ഇറ്റലി
- ബ്രസീല്‍
- കാനഡ
ജി.ഡി.പി പെര്‍ കാപിറ്റയുടെ അടിസ്ഥാനത്തില്‍ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങള്‍;
- ലക്‌സംബര്‍ഗ്
- അയര്‍ലന്‍ഡ്
- സ്വിറ്റ്‌സര്‍ലന്‍ഡ്
- നോര്‍വേ
- സിംഗപ്പൂര്‍
- യു.എസ്.എ
- ഐസ് ലന്‍ഡ്
- ഖത്തര്‍
- മകാവു സാര്‍
- ഡെന്‍മാര്‍ക്