ജിദ്ദ – അബീർ മെഡിക്കൽ ഗ്രൂപിൻറെ കീഴിൽ അബീർ എക്സ്പ്രസ് ക്ലിനിക് ജിദ്ദ ഇൻഡസ്ട്രിയൽ സിറ്റി ഫേസ് 4ൽ ആരംഭിച്ചു. ആരോഗ്യ സേവന രംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ വിപുലീകരണത്തിൻറെ ഭാഗമായി വിപുലമായ സേവനങ്ങളുടെയും, സൗകര്യങ്ങളോടെയുമാണ് പുതിയ ക്ലിനിക് തയ്യാറായിരിക്കുന്നത്. എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്സ്, യൂറോളജി, ഇൻ്റേണൽ മെഡിസിൻ, ഡെൻ്റൽ കെയർ, ഇഎൻടി, ഡെർമറ്റോളജി, ഒഫ്താൽമോളജി, ജനറൽ സർജറി എന്നിവയുൾപ്പെടെയുള്ള സ്പെഷ്യലിറ്റി ക്ലിനിക്കുകളാണ് ഇവിടെ പ്രവർത്തിക്കുക. ഡോ. അഹമ്മദ് ആലുങ്ങൽ, ഡോ. ജംഷിത്ത് അഹമ്മദ്, ഡോ.സർഫ്രാസ് അഹമ്മദ്, ഡോ.അഫ്സർ ഇഹ്തിഷാം, ഡോ. ഇമ്രാൻ, സന്തോഷ്, എഞ്ചിനിയർ കലീം, ഡോ.ഇബ്രാഹിം ഇസ്മായിൽ എന്നിവരുൾപ്പെടെ മെഡിക്കൽ പ്രൊഫഷണലുകളും, ഡോക്ടർമാരും മറ്റു ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.