പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ആര്‍എന്‍എ വൈറസാണ് ചന്ദിപുര വൈറസ്. മഹാരാഷ്ട്രയില്‍ ഡെങ്കിപ്പനി പടര്‍ന്നപ്പോള്‍ രോഗം ബാധിച്ച രണ്ട് കുട്ടികളുടെ രക്തത്തില്‍ നിന്നാണ് ചന്ദിപുര വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചന്ദിപുര ഗ്രാമത്തിലാണ് ഈ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. അതിനാല്‍ ഗ്രാമത്തിന്റെ പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. ചന്ദിപുര വൈറസ് ബാധിച്ച കുട്ടികള്‍ക്കിടയില്‍ മരണനിരക്ക് ഉയരുകയാണ്.
ചന്ദിപുര വൈറസ് ‘മണല്‍ ഈച്ചകള്‍’ വഴിയാണ് പകരുന്നത്, പ്രത്യേകിച്ച് ഫ്‌ളെബോടോമസ് സ്പീഷീസ്. ഈ ചെറിയ പ്രാണികളാണ് രോഗവാഹകര്‍. രോഗബാധിതനായ ഒരു കുട്ടിയില്‍ നിന്ന് ആരോഗ്യമുള്ള മറ്റൊരു കുട്ടിയിലേക്ക് വൈറസ് പകരുകയാണ് ചെയ്യുന്നത്. സാന്‍ഡ് ഈച്ചകള്‍ കൂടുതലായി കാണപ്പെടുന്ന ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള വൈറസ് ബാധ പൊതുവെ കണ്ടുവരുന്നത്.
9 മാസത്തിനും 14 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ചന്ദിപുര വൈറസ് രോഗം കൂടുതലായി ബാധിക്കുന്നത്. ഈ അപകടകരമായ വൈറസ് മസ്തിഷ്‌കത്തില്‍ വീക്കം സൃഷ്ടിക്കുന്നു. ഇത് ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചന്ദിപുര വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് സാധാരണയായി മണ്‍സൂണ്‍ കാലത്താണ്.
ചന്ദിപുര വൈറസ് ലക്ഷണങ്ങള്‍
ചന്ദിപുര വൈറസ് രോഗലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയേണ്ടതായുണ്ട്. ഫലപ്രദമായ ചികിത്സയ്ക്കും ചന്ദിപുര വൈറസ് രോഗ പരിപാലനത്തിനും ഇത് ഗുണം ചെയ്യും. വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ് ചെറുതാണ്, രോഗലക്ഷണങ്ങള്‍ നേരത്തെയോ ചിലപ്പോള്‍ പെട്ടെന്നോ കാണാവുന്നതാണ്.
താഴെ പറയുന്നവയാണ് ചന്ദിപുര വൈറസ് ലക്ഷണങ്ങള്‍:
ഉയര്‍ന്ന പനി : അണുബാധയുടെ ആദ്യ സൂചകം
കഠിനമായ തലവേദന : കടുത്ത പനിയുള്ള രോഗിക്ക് കഠിനമായ തലവേദന ഉണ്ടാകും
ഛര്‍ദ്ദി : ഇടയ്ക്കിടെയുള്ള ഛര്‍ദ്ദി ഒരു ലക്ഷണമാണ്
ഹൃദയാഘാതം : ഹൃദയാഘാതം, പ്രത്യേകിച്ച് കുട്ടികളില്‍
ഫോട്ടോഫോബിയ : കണ്ണുകളില്‍ അസ്വസ്ഥതയോ വേദനയോ ഉണ്ടാകുന്നു
ചന്ദിപുര വൈറസിന്റെ പ്രതിരോധവും നിയന്ത്രണവും
നിര്‍ഭാഗ്യവശാല്‍, ചന്ദിപുര വൈറസ് രോഗത്തിന് നിലവില്‍ പ്രത്യേക ആന്റിവൈറല്‍ ചികിത്സയില്ല. പനിക്കുള്ള ആന്റിപൈറിറ്റിക്സ്, അപസ്മാരത്തിനുള്ള ആന്റികണ്‍വള്‍സന്റ്സ്, നിര്‍ജ്ജലീകരണം തടയുന്നതിനുള്ള ഇന്‍ട്രാവണസ് ദ്രാവകങ്ങള്‍ എന്നിവയാണ് ചിക്ത്‌സാ രീതികള്‍. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗനിര്‍ണം ഉറപ്പാക്കുകയാണെങ്കില്‍ ചികിത്സയ്ക്ക് ഫലം ലഭിക്കുന്നതാണ്.
ചന്ദിപുര വൈറസിന്റെ വ്യാപനത്തിനുള്ള പ്രതിരോധ മാര്‍ഗ്ഗം മണല്‍ ഈച്ചകളുടെ എണ്ണം നിയന്ത്രിക്കുക എന്നതാണ്. അതിനായി ചെയ്യണ്ടത് ഇത്രമാത്രം;
കീടനാശിനി തളിക്കല്‍ : മണല്‍ ഈച്ചകളെ നശിപ്പിക്കാന്‍ കീടനാശിനി തളിക്കുക
ബെഡ് നെറ്റ് ഉപയോഗിക്കുന്നത്: മണല്‍ ഈച്ചകള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളില്‍ ബെഡ് നെറ്റ് ഉപയോഗിക്കുന്നതാണ് അഭികാമ്യം
സംരക്ഷിത വസ്ത്രങ്ങള്‍ ധരിക്കുക : മണല്‍ ഈച്ചകളുടെ കടി ഏല്‍ക്കാതിരിക്കാന്‍ കട്ടിയുളള വസ്ത്രങ്ങള്‍ ധരിക്കുക. കുട്ടികളുടെ ശരീരം പൂര്‍ണ്ണമായി കവര്‍ ചെയ്യേണ്ടത് ആവശ്യമാണ്
ശുചിത്വം മെച്ചപ്പെടുത്തല്‍ : സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കുക