ട്രെന്റ്ബ്രിഡ്ജ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലോക റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ സാക്ക് ക്രോളിയെ(0) നഷ്ടമായെങ്കിലും മൂന്നാമനായി ഇറങ്ങിയ ഒലി പോപ്പും ഓപ്പണര്‍ ബെന്‍ ഡക്കറ്റും ടി20 ക്രിക്കറ്റിനെ പോലും വെല്ലുന്ന രീതിയില്‍ അടിച്ചു തകര്‍ത്തതോടെ 4.2 ഓവറില്‍ 50 റണ്‍സിലെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ ടീം ഫിഫ്റ്റിയാണിത്.
1994ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 4.3 ഓവറില്‍ ഇംഗ്ലണ്ട് 50 റണ്‍സ് കുറിച്ച റിക്കാർഡാണ് ഒലി പോപ്പ് – ബെന്‍ ഡക്കറ്റ് സഖ്യം തകർത്തത്.
32 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഡക്കറ്റ് 71 റണ്‍സെടുത്ത് പുറത്തായി. നിലവിൽ ഇംഗ്ലണ്ട് 203/4 എന്ന നിലയിലാണ്.
വിന്‍ഡീസിനായി അല്‍സാരി ജോസഫും ജെയ്ഡന്‍ സീല്‍സും ഷണര്‍ ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ മത്സരം വിജയിച്ച് ഇംഗ്ലണ്ട് 1-0 മുന്നിലാണ്.