Sports

ബാസ്ബോൾ കളിച്ച് ഇം​ഗ്ല​ണ്ട്; അ​തി​വേ​ഗത്തില്‍ 50 റ​ണ്‍​സ്, ലോക റെക്കോർഡ്

ട്രെന്‍റ്ബ്രിഡ്ജ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലോക റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ സാക്ക് ക്രോളിയെ(0) നഷ്ടമായെങ്കിലും മൂന്നാമനായി ഇറങ്ങിയ ഒലി പോപ്പും ഓപ്പണര്‍ ബെന്‍ ഡക്കറ്റും ടി20 ക്രിക്കറ്റിനെ പോലും വെല്ലുന്ന രീതിയില്‍ അടിച്ചു തകര്‍ത്തതോടെ 4.2 ഓവറില്‍ 50 റണ്‍സിലെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ ടീം ഫിഫ്റ്റിയാണിത്.

1994ല്‍ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ 4.3 ഓ​വ​റി​ല്‍ ഇം​ഗ്ല​ണ്ട് 50 റ​ണ്‍​സ് കു​റി​ച്ച റി​ക്കാ​ർ​ഡാ​ണ് ഒ​ലി പോ​പ്പ് – ബെ​ന്‍ ഡ​ക്ക​റ്റ് സ​ഖ്യം ത​ക​ർ​ത്ത​ത്.

32 പ​ന്തി​ല്‍ അ​ര്‍​ധ സെ​ഞ്ചു​റി തി​ക​ച്ച ഡ​ക്ക​റ്റ് 71 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. നി​ല​വി​ൽ ഇം​ഗ്ല​ണ്ട് 203/4 എ​ന്ന നി​ല​യി​ലാ​ണ്.
വിന്‍ഡീസിനായി അല്‍സാരി ജോസഫും ജെയ്ഡന്‍ സീല്‍സും ഷണര്‍ ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂ​ന്ന് ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ൽ ആ​ദ്യ മ​ത്സ​രം വി​ജ​യി​ച്ച് ഇം​ഗ്ല​ണ്ട് 1-0 മു​ന്നി​ലാ​ണ്.