ജീവിതം അങ്ങ് അവസാനിപ്പിച്ചക്കം എന്ന് വിചാരിക്കാറുണ്ട് പലരും. അതിനു പല മാർഗങ്ങളും ആളുകൾ കണ്ടെത്താറുമുണ്ട്. വേദനയില്ലാതെ മരിക്കാൻ സാധിച്ചിരുന്നെങ്കിലോ എന്നാവും ഭൂരിഭാഗം ആളുകളും ചിന്തിക്കുക. എന്നാൽ അതിപ്പോൾ സാധ്യമാക്കാൻ ഇനി എളുപ്പമാണ്. സ്വിറ്റ്‌സർലാൻഡിൽ സൂയിസൈഡ് പോഡിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇത് മാസങ്ങൾക്കുള്ളിൽ സാധ്യമായേക്കും എന്നാണ് വിവരം.
2019 ലാണ് ഇത് ആദ്യമായി കൊണ്ടുവന്നത്. വേദനയില്ലാതെ മരണമാണ് വ്യക്തികൾക്ക് ഇതിലൂടെ നിർമ്മാതാക്കൾ ഉറപ്പ് നൽകുന്നത്. സാർക്കോ കാപ്‌സ്യൂൾ എന്ന ശവപ്പെട്ടി പോലുള്ള മരണസഹായിയെ 3D print ചെയ്‌തെടുത്തതാണ്. വ്യക്തി ഉള്ളിൽ നിന്ന് ഒരു ബട്ടൺ അമർത്തുമ്പോൾ ഉള്ളിൽ നൈട്രജൻ വാതകം നിറഞ്ഞു ഓക്‌സിജൻ അളവ് താഴുകയും വേദനയും വെപ്രാളവും ഇല്ലാത്ത ഒരു അബോധാവസ്ഥയിൽ എത്തി മരണത്തിലേക്ക് പോകുമെന്നാണ് ഇതിന്റെ ഉപജ്ഞാതാവായ Exit International – ന്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിഷ്‌കെയുടെ അവകാശവാദം. മറ്റൊരാളുടെ സഹായമില്ലാതെ വെറും കൺചിമ്മിയാൽ പോലും മരണത്തെ വരിക്കാൻ ഈ പേടകം സഹായിക്കുമെന്നാണ് ഡോ. ഡെത്ത് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ വാദം. ബെൽജിയം, കാനഡ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, സ്‌പെയിൻ, ആസ്ട്രേലിയ, അമേരിക്കയിലെ ചില ഭാഗങ്ങളിൽ ഫിസിഷ്യൻ അസിസ്റ്റഡ് സൂയിസൈഡ് അംഗീകൃതമാണ്.
ഇത്ര നന്നായി മരിക്കാൻ പറ്റുന്ന മറ്റൊരു മാർഗം വേറെ ഉണ്ടാവില്ല എന്ന് ഫിലിപ്പ് നിഷ്‌കെ പറഞ്ഞു. ’നിങ്ങൾക്ക് മരിക്കണമെങ്കിൽ’, ‘ഈ ബട്ടൺ അമർത്തുക’ എന്ന് പ്രോസസറിൽ ശബ്ദം പറയുന്നു എന്ന് ഫിലിപ്പ് നിറ്റ്ഷ്‌കെ കൂട്ടിച്ചേർത്തു. ഒരിക്കൽ ബട്ടൺ അമർത്തിയാൽ 30 സെക്കൻഡിനുള്ളിൽ വായുവിലെ ഓക്‌സിജന്റെ അളവ് 21 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായി കുറയുമെന്നും അദ്ദേഹം വിശദീകരിച്ചു. മരണം സംഭവിക്കുന്നതിന് ഏകദേശം അഞ്ച് മിനിറ്റ് മുമ്പ് അവർ അബോധാവസ്ഥയിൽ ആവും. ക്യാപ്സ്യൂളിലെ ഓക്സിജന്റെ അളവ്, വ്യക്തിയുടെ ഹൃദയമിടിപ്പ്, രക്തത്തിന്റെ ഓക്സിജൻ സാച്ചുറേഷൻ എന്നിവ സാർകോ നിരീക്ഷിക്കുന്നു. മരണത്തിന്റെ അടുത്ത് എത്തുപ്പോൾ അവസാന നിമിഷം മനസ്സ് മാറ്റാൻ സാധിക്കില്ല. ഒരിക്കൽ നിങ്ങൾ ആ ബട്ടൺ അമർത്തിയാൽ, തിരികെ പോകാൻ ഒരു വഴിയുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യത്തെ മരണം ആരുടെതായിരിക്കും എന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല. ഇത്തരം വിവരങ്ങൾ വൈക്കാതെ തന്നെ അറിയിക്കും എന്നാണ് വിവരം. പ്രായപരിധി 50 ആയാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും 18 വയസ്സിനുമുകളിലുള്ള ഒരാൾക്ക് ഗുരുതരമായ അസുഖമുണ്ടെങ്കിൽ, അസുഖത്താൽ വലയുകയാണെങ്കിൽ ഈ മാർഗം പരിഗണിക്കും എന്നും അദ്ദേഹം പറഞ്ഞു.
content highlight: dying-made-easier