ധാരാളം പോഷകഗുണങ്ങളടങ്ങിയ ഒന്നാണ് ഗ്രീൻടീ. ചെറുകുടലിന്റെയും വൻകുടലിന്റെയും ആരോഗ്യത്തെ പരിപോഷിപ്പിക്കാനും ചർമ്മ സംരക്ഷണത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും അമിത വണ്ണം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും.
കൂടുതൽ രൂചിയോടെ ഗ്രീൻ ടീ കുടിക്കാൻ ചിലരെങ്കിലും തേൻ, നാരാങ്ങാനീര് തുടങ്ങിയവ ഉൾപ്പെടുത്താറുണ്ട്. എന്നാൽ കൂടുതൽ ഗുണം ലഭിക്കാൻ ഗ്രീൻ ടീയോടൊപ്പം കുരുമുളക് പൊടി ചേർക്കുന്നത് നല്ലതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എൻഎച്ച്എസ് ആശുപത്രിയിലെ സർജൻ ഡോക്ടർ കരൺ രാജനാണ് പുതിയ വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
പോഷകഗുണങ്ങൾ ഏറെ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് കുരുമുളക്. ഇതിൽ പെപ്പറിൻ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖേന ശരീരത്തിലെ ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും. ക്യാൻസർ വരാനുളള സാദ്ധ്യത കുറയ്ക്കാൻ സഹായിക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഭക്ഷണ വിഭവങ്ങളിൽ കുരുമുളക് ചേർക്കുന്നത് നല്ലതാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്, നമ്മുടെ ശരീരത്തിലെത്തുന്ന വിറ്റാമിനുകളെയും നിരവധി പോഷകഘടകങ്ങളെയും ആവശ്യ അളവിൽ ആഗിരണം ചെയ്യാൻ ഇവ സഹായിക്കും. ഇതിൽ വിറ്റാമിൻ എ, സി, ബി6, ധാതുക്കളായ സെലേനിയം, ഇരുമ്പ്, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
content highlight: benefits-of-green-tea-and-pepper-powder