ന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി നേതാവും കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയുമായ ഗിരിരാജ് സിങ്. 1947ൽ എല്ലാ മുസ്‍ലിംകളെയും പാകിസ്താനിലേക്ക് അയച്ചിരുന്നെങ്കിൽ രാജ്യത്തെ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നാണ് സിങ്ങിന്‍റെ പരാമര്‍ശം.
‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകുന്നവർ സനാതന ധർമത്തിനെതിരെ സാംസ്കാരിക ആക്രമണം നടത്തുകയാണ്. ഈ രാജ്യത്തിന്റെ ദൗർഭാഗ്യമാണിത്. 1947ൽ നമ്മുടെ ചില പൂർവികർ രാജ്യത്തെ മതപരമായി വിഭജിച്ചപ്പോൾ എല്ലാ മുസ്‍ലിംകളെയും പാകിസ്താനിലേക്ക് അയച്ചിരുന്നുവെങ്കിൽ ആർക്കും ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കാനാകുമായിരുന്നില്ല’ – മന്ത്രി പറഞ്ഞു.
നേരത്തെ തന്നെ മുസ്‍ലിം വിരുദ്ധ പ്രസ്താവനകൾക്ക് കുപ്രസിദ്ധനാണ് ഗിരിരാജ് സിങ്. ഒരു തവണ നവാഡയിൽ നിന്നും രണ്ടുതവണ ബെഗുസാരായിയിൽ നിന്നുമാണ് ഇദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.