Sports

‘ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തിരുമാനിച്ചിരിക്കുന്നു’; വിവാഹമോചന വാര്‍ത്ത‍ സ്ഥിരീകരിച്ച് ഹാർദ്ദിക് പാണ്ഡ്യ

നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. സാമൂഹികമാധ്യമം വഴിയാണ് ഹാര്‍ദിക് ഇക്കാര്യമറിയിച്ചത്. ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

“നാലുവര്‍ഷം ഒരുമിച്ച് കഴി‌ഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തിരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്‍റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്‍റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ ആ തിരുമാനം ഞങ്ങള്‍ എടുക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തത്. കുടുംബമെന്ന നിലയില്‍ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചിരുന്നു. ഞങ്ങളുടെ ജീവത്തിലെ കേന്ദ്രബിന്ദുവായി മകന്‍ അഗസ്ത്യ തുടരും. അവന്‍റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഈ വിഷമകരമായ ഘട്ടത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ തേടുന്നതിനൊപ്പം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു. ഹാര്‍ദ്ദിക്-നടാഷ” – പാണ്ഡ്യ എക്സ് പോസ്റ്റില്‍ കുറിച്ചു.

നേരത്തേ ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. ഹാര്‍ദിക് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകപ്പില്‍ കിരീടം നേടിയപ്പോള്‍ അഭിനന്ദിച്ചുള്ള ഒരു പോസ്റ്റ് പോലും നടാഷ പങ്കുവെച്ചിരുന്നില്ല. വിജയാഷോഷങ്ങള്‍ക്കുശേഷം മകനൊപ്പമുള്ള ചിത്രങ്ങള്‍ ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തനിക്ക് കിട്ടിയ സ്വര്‍ണമെഡല്‍ മകന്റെ കഴുത്തില്‍ അണിയിക്കുകയായിരുന്നു ഹാര്‍ദിക്. പിന്നാലെ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷങ്ങളിലും ഹാര്‍ദികിനൊപ്പം നടാഷയുണ്ടായിരുന്നില്ല.

 

2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്. ലോക്ഡൗണിനിടയില്‍ രഹസ്യമായായിരുന്നു വിവാഹം. ഇരുവര്‍ക്കും നാല് വയസുള്ള അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.