മധുര എന്ന കേൾക്കുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വരുന്നത് മധുരമീനാക്ഷി ക്ഷേത്രം തന്നെയായിരിക്കും കാരണം ക്ഷേത്രങ്ങളുടെ പേരിൽ തന്നെയാണ് മധുര അറിയപ്പെടുന്നത് മധുരയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം മധുരമീനാക്ഷി ക്ഷേത്രം തന്നെയാണ് ഒരുപാട് ചരിത്രമുറങ്ങുന്ന മധുരമീനാക്ഷി ക്ഷേത്രത്തിലേക്ക് നിരവധി ആളുകളാണ് ഓരോ ദിവസവും എത്താറുള്ളത് പണ്ഡിതന്മാരുടെയും കവികളുടെയും ഒക്കെ മുദ്ര പതിപ്പിച്ച സ്ഥലമാണ് മധുര ഈ നഗരത്തെക്കുറിച്ച് ഒരുപാട് അറിയാൻ ഉണ്ട്
ആരാധനാലയങ്ങളുടെ പേരിലാണ് മധുരം എന്നും ശ്രദ്ധ നേടിയിട്ടുള്ളത് അതിൽ തന്നെ മീനാക്ഷി ക്ഷേത്രമാണ് ഉയർന്ന നിൽക്കുന്നത് പരമശിവൻ സമർപ്പിച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ ഭാര്യയായ പാർവതിയുടെ പേരിലുള്ളതുമായ ഈ ക്ഷേത്രം ഏകദേശം 6 ഹെക്ടർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത് ആയിരത്തോളം തൂണുകൾ ഉള്ള ഹാളിലൂടെ വേണം ഈ വിശുദ്ധ ദേവാലയത്തിന്റെ ഉള്ളിലേക്ക് കടക്കുവാൻ ഇവിടെയുള്ള വാസ്തുവിദ്യ വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒന്നാണ് മധുരയിലെ ഏറ്റവും മികച്ച ക്ഷേത്രമായിയാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത് നിരവധി ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്
മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട് ആകർഷകമായ ചരിവുകളിൽ ഉള്ള ട്രക്കിങ് ആണ് ഇതിൽ ഏറ്റവും ശ്രദ്ധ പുരാതന കൊത്തുപണികൾ നിറഞ്ഞ ഒരു കാഴ്ചയും ഇവിടെ എത്തുന്നവർക്ക് കാണാൻ സാധിക്കും ഗുഹകളാണ് അത് മധുരയുടെ ഏറ്റവും വലിയ കാഴ്ച ഈ ഗുഹകൾ തന്നെയാണ് പ്രകൃതിദത്തമായ ജലധാര മറ്റൊരു മനോഹരമായ കാഴ്ച അനുഭവം തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത് മധുരനഗരം തൂങ്കനഗരം എന്നുകൂടി അറിയപ്പെടുന്നുണ്ട് അതോടൊപ്പം ഒരിക്കലും ഉറങ്ങാത്ത നഗരം എന്ന പേരും ഈ നഗരത്തിലുണ്ട്
ഏറ്റവും വിവാദമായ കായിക വിനോദമാണ് ജെല്ലിക്കെട്ട് മധുരയിലാണ് ഇത് നടക്കുന്നത് തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരവും ഇന്ത്യയിലെ തന്നെ 25മത്തെ വലിയ നഗരവും മധുരയാണ് ഈ നഗരത്തിലെ എല്ലാ റോഡുകളും മധുരമീനാക്ഷി അമ്മൻ ക്ഷേത്രവുമായി ബന്ധിക്കപ്പെട്ടിട്ടുള്ളതാണ് കാരണം ഈ ക്ഷേത്രത്തിലേക്ക് എത്തുവാൻ വേണ്ടിയാണ് ഇവിടേക്ക് കൂടുതലായി ആളുകൾ എത്തുന്നത് ഇടതുകാൽ ഉയർത്തി നിൽക്കുന്ന നടരാജ ഭഗവാനെ കാണാൻ കഴിയുന്ന ഇന്ത്യയിലെ ഏക സ്ഥലം മധുരയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് അതോടൊപ്പം ഗാന്ധി മരണപ്പെട്ട സമയത്ത് ധരിച്ചിരുന്ന രക്തക്കരണ്ട വസ്ത്രങ്ങൾ ഗാന്ധിഭവനിൽ ഇവിടെ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഉണ്ട് മഴയും വെയിലും ധാരാളമായി നിലനിൽക്കുന്ന സ്ഥലമാണ് മധുര ശീതകാലത്തെ കാറ്റും സുഖകരമായ അനുഭവങ്ങളും ദർശിക്കേണ്ടവർക്ക് ആ സമയത്ത് അവിടെയൊക്കെ എത്തുന്നതായിരിക്കും നല്ലത് ജനുവരിയിലെ പൊങ്കൽ ഉത്സവത്തോടെ നഗരം ആഘോഷ തിമിർപ്പിലേക്ക് മാറുന്നത് കാണാൻ സാധിക്കും ഇതുതന്നെയാണ് ഇവിടുത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസൺ