ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതൊരു വ്യക്തിയും സന്ദർശിക്കേണ്ട സ്ഥലമാണ് കന്യാകുമാരി നമ്മുടെ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള നഗരമാണിത് വളരെ പ്രസിദ്ധമായ ഈ മൂന്ന് സമുദ്രങ്ങളുടെ നാട് എന്നാണ് അറിയപ്പെടുന്നത് തന്നെ ഇവിടേക്ക് നിരവധി സഞ്ചാരികളാണ് ഓരോ വർഷവും ഒഴുകിയെത്തുന്നത് ബംഗാൾ ഉൾക്കടലിന്റെയും അറബികടലിനെയും മഹാസമുദ്രത്തിന്റെയും ആഴത്തിലുള്ള ജലസംഗമവും കന്യാകുമാരിയിലാണ്. അതുകൊണ്ടുതന്നെ ഒരു തീരദേശ നഗരം എന്നാണ് ഈ നഗരം അറിയപ്പെടുന്നത് ടൂറിസത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ നഗരത്തിൽ ആത്മീയമായ പ്രാധാന്യവും ഉണ്ട്
കന്യാകുമാരി ദേവിയുടെ സാന്നിധ്യം ഉണ്ട് എന്ന കണക്കാക്കപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ് ഇത് കാണാനാണെങ്കിൽ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട് കന്യാകുമാരിയുടെ സമ്പന്നമായ ചരിത്രം തുടങ്ങുന്നത് സ്വാമി വിവേകാനന്ദനിൽ നിന്ന് തന്നെയാണ് കടൽത്തീരത്തെ പാറയിൽ ധ്യാനിച്ചിരുന്ന വിവേകാനന്ദന്റെ ഓർമ്മയാണ് കന്യാകുമാരിയിൽ എത്തുന്ന ഓരോ സഞ്ചാരികളെയും ആദ്യം സ്വാഗതം ചെയ്യുന്നത് അതുകൊണ്ടുതന്നെ സ്വാമി വിവേകാനന്ദനായി അവിടെ ഒരു പാറയും ഉണ്ട് 1600കളിൽ പഴക്കമുള്ള ഒരു കൊട്ടാരം ഇവിടെ കരകൗശലത്തിന്റെയും വാസ്തുവിദ്യയുടെയും മികച്ച ഉദാഹരണമായി സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട് ഈ കൊട്ടാരത്തിലെ ചുമരുകളിലെയും മേൽക്കൂരകളിലേയും മരപ്പണികൾ സഞ്ചാരികൾക്ക് വ്യത്യസ്തമായി അനുഭവമാണ് പകരുന്നത്
മറ്റൊന്ന് ആരാധനാലയങ്ങളാണ് 3000 വർഷത്തോളം പഴക്കമുള്ള കുമാരിയമ്മൻ ക്ഷേത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള ഹിന്ദു പുരാണത്തിലെ പല കാര്യങ്ങളും കാണാൻ സാധിക്കും ഈ കന്യാകുമാരി ദേവിക്ക് അസുര രാജാവായ ബാണാസുരനെ നശിപ്പിച്ച ഒരു ചരിത്രം കൂടിയുണ്ട് ഇതിന്റെ പേരിലാണ് തിളങ്ങുന്ന മുക്കുത്തിയുള്ള ദേവിയുടെ കറുത്തശിലാവിഗ്രഹം സ്ഥാപിച്ചത് രാവിലെ 4 30 മുതൽ ഉച്ചവരെയും വൈകുന്നേരം 4 മുതൽ 8 മണി വരെയും ഈ ക്ഷേത്രം തുറന്നിരിക്കും അഹിന്ദുക്കൾക്കും ഇവിടെ പ്രവേശനം ഉണ്ട്
കന്യാകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ച് പറയുമ്പോൾ സമുദ്രങ്ങളെ ഒരിക്കലും അവഗണിക്കാൻ സാധിക്കില്ല കാരണം ഇവിടെയെത്തുന്ന സന്ദർശകർ ഇവിടത്തെ മനോഹരമായ സൂര്യോദയവും സൂര്യാസ്തമനവും കാണാതെ മടങ്ങില്ല അത്രത്തോളം അരികിൽ നിന്ന് സൂര്യനെ കാണാൻ സാധിക്കുന്നു എന്നതാണ് ഈ നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതുകൊണ്ടുതന്നെ കന്യാകുമാരി ബീച്ച് എപ്പോഴും സഞ്ചാരികളാൽ നിപടം ആയിരിക്കും കടൽത്തീരത്തിലെ പാറകൾ നിറഞ്ഞ തീരം സന്ദർശകരെ കടലിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും ഒരുപാട് തടയുന്നുണ്ട് ബീച്ചിലെ വിളക്കുമാടവും മനോഹരമായ ഒരു കാഴ്ച തന്നെയാണ് മൂന്ന് സമുദ്രങ്ങൾ ഒരുമിച്ച് ലയിക്കുന്ന ത്രിവേണി സംഗമം കാണുവാൻ ഇവിടേക്ക് എത്തുന്നവർ നിരവധിയാണ് ഈ സ്ഥലം പവിത്രമായാണ് കണക്കാക്കപ്പെടുന്നത് എല്ലാ പാപങ്ങളും ഇവിടെ കഴുകി കളയാമെന്നും ഒരു വിശ്വാസം നില നിൽക്കുന്നുണ്ട്
കന്യാകുമാരിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന കാര്യം അവിടുത്തെ പാചക രീതിയാണ് വ്യത്യസ്തമായ രുചികളാണ് ഇവിടെ അറിയാൻ സാധിക്കുന്നത് വെളിച്ചെണ്ണയുടെ ഉപയോഗത്തിൽ പോലും കേരള രുചികൾ സമ്പന്നമായി ഇവിടെ കാണാൻ സാധിക്കും വ്യത്യസ്തമായ ഒരുപാട് ആഹാരങ്ങളും ഇവിടെ ലഭിക്കും ലക്ഷ്മണന്റെ രോഗശാന്തിക്കായി ഹനുമാൻ സമുദ്രം കടന്ന് സഞ്ജീവി മലയുടെ ഭാഗമായാണ് ഈ നഗരത്തിന്റെ ഒരു പ്രദേശം കാണപ്പെടുന്നത് ചന്ദ്രൻ അസ്തമിക്കുമ്പോൾ സൂര്യൻ ഉദിക്കുന്നത് കാണാൻ കഴിയുന്ന ഭൂമിയിലെ ഒരു സ്ഥലം കൂടിയാണ് ഇത് ഒരേ സമയം സൂര്യോദയവും ചന്ദ്രസ്ഥമനവും