വാഹനങ്ങളില്‍ ആള്‍ക്കാര്‍ ഏറെ ഇഷ്ടപ്പെടുന്നതും എളുപ്പത്തില്‍ ഓടിച്ചു കൊണ്ടുപോകാന്‍ കഴിയുന്നതും സ്‌കൂട്ടറുകളാണ്. വേഗം എവിടേക്കെങ്കിലും ഒന്നു പോകണമെങ്കില്‍ കീയും എടുത്ത് നേരെ ഇറങ്ങാം. പ്രത്യേകിച്ച് മറ്റ് കാര്യങ്ങള്‍ ഒന്നും നോക്കേണ്ടതില്ല. തിരക്കുള്ള കടകളിലും മറ്റും പോകുന്നതിനും സ്‌കൂട്ടര്‍ തന്നെയാണ് ഉത്തമം. കാരണം പാര്‍ക്ക് ചെയ്യാന്‍ ഈസി ആയിട്ടുളള വാഹനമാണ് സ്‌കൂട്ടര്‍. വാഹന പ്രേമികളുടെ ഇടയില്‍ സ്‌കൂട്ടര്‍ യാത്ര ഇഷ്ടപ്പെടുന്നവരും നിരവധിയാണ്.
എന്നാല്‍ ഈ അടുത്തകാലത്തായി സ്‌കൂട്ടറുകളുടെ വില കാരണം പലരും പിന്നോട്ട് തിരഞ്ഞിരിക്കുകയാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിലയിലുള്ള സ്‌കൂട്ടറുകളും ഇന്ന് വിപണികളില്‍ സുലഭമാണ്. കുറഞ്ഞ എണ്ണയില്‍ കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുന്ന സ്‌കൂട്ടറുകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിചയപ്പെടാം.
-
സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125
ഒരു ലിറ്റര്‍ എണ്ണയില്‍ 50 കിലോമീറ്റര്‍ വരെ ഓടുന്ന ഈ സ്‌കൂട്ടറിന്റെ വില 94,301 രൂപയും (സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ്, എക്സ്-ഷോറൂം) 98 301 രൂപയുമാണ് (റൈഡ് കണക്ട് വേരിയന്റ്, എക്സ്-ഷോറൂം).
-
ടിവിഎസ് എന്‍ടോര്‍ഖ്
ഈ സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില 84,636 രൂപ മുതല്‍ 1,04,641 രൂപ വരെയാണ്. ഒരു ലിറ്റര്‍ എണ്ണയില്‍ 50 കിലോമീറ്റര്‍ വരെ ഈ സ്‌കൂട്ടര്‍ ഓടുമെന്നാണ് കമ്പനി പറയുന്നത്.
-
ഹോണ്ട ആക്ടിവ 125
ഹോണ്ട കമ്പനിയുടെ ഈ ജനപ്രിയ സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില 80,256 രൂപ മുതല്‍ 89,429 രൂപ വരെയാണ്. ഒരു ലിറ്റര്‍ പെട്രോളില്‍ 60 കിലോമീറ്റര്‍ വരെ ഓടാന്‍ ഈ സ്‌കൂട്ടറിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
-
ടിവിഎസ് ജൂപ്പിറ്റര്‍ 125
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഈ സ്‌കൂട്ടര്‍ വാങ്ങാന്‍, നിങ്ങള്‍ 86,405 രൂപ (എക്‌സ്-ഷോറൂം) മുതല്‍ 96,855 രൂപ വരെ (എക്‌സ്-ഷോറൂം) ചെലവഴിക്കേണ്ടിവരും. ഒരു ലിറ്റര്‍ ഇന്ധനത്തില്‍ ഈ സ്‌കൂട്ടര്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
യമഹ ഫാസിനോ 125 എഫ്.ഐ ഹൈബ്രിഡ്
യമഹ കമ്പനിയുടെ ഈ സ്‌കൂട്ടറിന്റെ വില 79,900 രൂപയും (ഡ്രം വേരിയന്റ്, എക്സ്-ഷോറൂം) 91,430 രൂപയുമാണ് (ഡിസ്‌ക് വേരിയന്റ്, എക്സ്-ഷോറൂം). റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്‌കൂട്ടര്‍ ഒരു ലിറ്റര്‍ എണ്ണയില്‍ 68 കിലോമീറ്റര്‍ വരെ ഓടുന്നുമെന്ന് കമ്പനി അവകാശപ്പെടുന്നു.