ഇതിഹാസമായ രാമായണത്തിൽ പരാമർശിക്കുന്ന പ്രസിദ്ധമായ ഒരു സ്ഥലമാണ് രാമേശ്വരം ചരിത്രത്തിനും പുരാണങ്ങളിലും ഒക്കെ നിറഞ്ഞുനിൽക്കുന്ന ഈ സ്ഥലത്തിനോട് വല്ലാത്തൊരു ഇഷ്ടം തന്നെയാണ് പല സഞ്ചാരികൾക്കും ഉള്ളത് രാമേശ്വരം രാജാക്കന്മാരുടെയും വീരന്മാരുടെയും കഥകളി നിറഞ്ഞു നിന്നിട്ടുള്ള ഒന്നു കൂടിയാണ് മാത്രമല്ല നിരവധി അമ്പലങ്ങളും മനോഹരമായ കാഴ്ചകളും ഒക്കെ ഇവിടെ പലരെയും കാത്തിരിക്കുന്നുണ്ട് ലങ്കയിലെ രാജാവായ രാവണനുമായുള്ള രാമന്റെ ഐതിഹാസിക യുദ്ധത്തെക്കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാവില്ല രാമേശ്വരത്ത് വെച്ചാണ് രാമൻ ലങ്കയിലേക്ക് നടക്കുവാനും തന്റെ പത്നിയായ സീതയെ അപഹരിച്ച രാവണനിൽ നിന്ന് രക്ഷിക്കുവാനും ഒരു കൽപാലം നിർമ്മിച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്
ഐതിഹ്യങ്ങൾ നിരവധി നിലനിൽക്കുന്നത് കൊണ്ട് തന്നെ ഇവിടെയൊക്കെ മതപരമായ രീതിയിലും ഒരുപാട് സഞ്ചാരികൾ എത്താറുണ്ട് ഒരുപാട് കാഴ്ചകളാണ് ഈ നഗരം സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് രാമേശ്വരത്തെ വിനോദസഞ്ചാരം നടത്തുന്ന ആളുകളിൽ കൂടുതൽ ആളുകളും രാമനാഥ സ്വാമി ക്ഷേത്രത്തിലാണ് എത്തിച്ചേരുന്നത് ഈ നഗരത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നു കൂടിയാണിത് ഈ നഗരം രാമനുമായി ബന്ധപ്പെട്ടതാണെങ്കിലും ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് ശിവനാണ് ബ്രാഹ്മണനായ രാവണനെ വധിച്ചതിന് പാപമോചനം തേടാനാണ് രാമൻ ശിവനെ ആരാധിച്ചത് എന്നാണ് ഈ ഒരു ഐതിഹ്യം
അതിമനോഹരമായ വാസ്തുവിദ്യയും രൂപകല്പനയും ഒക്കെ ഇവിടെയെത്തുന്ന ഓരോ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട് ഫോട്ടോഗ്രാഫി അത്രത്തോളം അനുവദനീയമായ ഒന്നല്ല ഇവിടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ലോക്കറിൽ വയ്ക്കേണ്ടത് അത്യാവശ്യമാണ് ഈ ക്ഷേത്രത്തിനു ചുറ്റും 23 തീർത്ഥങ്ങളും പുണ്യ ജലാശയങ്ങളും ഉണ്ട്
സാഹസികതകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി ഇവിടെ ഒരു പ്രേത നഗരവും ഉണ്ട് ഇവിടെ നിന്നും കഷ്ടിച്ച് 30 മിനിറ്റ് അകലെയാണ് ധനുഷ്കോടി 1964ലെ ഒരു ചുഴലിക്കാറ്റിൽ നാശം വിതച്ചു ഉപേക്ഷിക്കപ്പെട്ട ഒരു നഗരം ഇവിടെയുണ്ട് രാമേശ്വര ചെല്ലുന്നവർ തീർച്ചയായും നഗരവും ഒന്ന് സന്ദർശിക്കുന്നത് പതിവാണ് രാമേശ്വരത്ത് സാഹസികമായി കാണപ്പെടുന്ന ഒരു സ്ഥലം കൂടിയാണ് ഇത് രാമേശ്വരത്ത് കൂടുതലായി നിലനിൽക്കുന്ന പാചകരീതി വെജിറ്റേറിയൻ ദക്ഷിണേന്ത്യൻ സ്റ്റൈലിൽ ഉള്ളതാണ് എന്നാൽ ഇതൊരു തീരദേശ പ്രദേശമായതുകൊണ്ട് തന്നെ സമുദ്ര വിഭവങ്ങളും നിരവധി ഇവിടെ ഉണ്ടാവാറുണ്ട് രാമേശ്വരത്ത് വരുമ്പോൾ മത്സ്യം ഞണ്ട് നീരാളി കീമ തുടങ്ങിയവയൊക്കെ ആസ്വദിക്കാൻ സാധിക്കും
രാമേശ്വരം സന്ദർശിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള ശൈത്യകാലത്തിൽ ആവുന്നതായിരിക്കും നല്ലത് കാരണം ഇതൊരു തീരദേശ നഗരമാണ്. അതുകൊണ്ടുതന്നെ ശൈത്യകാലത്ത് ഇവിടത്തെ കാലാവസ്ഥ വളരെ സുഖകരവും മനോഹരവും ആണ് ചൂടുനീർപ്പവും നമുക്ക് അനുഭവപ്പെടില്ല 20 30 ഡിഗ്രി സെൽഷ്യസിനിടയിൽ ആയിരിക്കും ആ സമയത്ത് ഇവിടെയുള്ള താപനില ക്ഷേത്രങ്ങളും കടൽത്തീരങ്ങളും ഒക്കെ ഈ സമയത്ത് ചുറ്റി നടന്ന കാണുമ്പോൾ തണുത്ത കാറ്റ് ഒരു പ്രത്യേക അനുഭവം തന്നെ പകരും ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ഇവിടെ വേനൽ കാലം പകൽസമയം ചൂടാക്കുകയാണ് ഈ വേനൽ കാലം ചെയ്യുന്നത് മഴ ഇവിടെ വളരെ മിതമാണ്