ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നടിമാരൊക്കെ വളരെയധികം കഴിവുള്ള താരങ്ങൾ ആയിരുന്നു കൂട്ടത്തിൽ വളരെയധികം ശ്രദ്ധ നേടുന്ന മറ്റൊരു നടിയാണ് ഭാമ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ച ഭാമ സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത് ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം പ്രേക്ഷകർ ഏറ്റെടുക്കുകയും തുടർന്ന് അങ്ങോട്ട് നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തിരുന്നു ഓരോ ചിത്രത്തിലും താരം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് പിന്നീട് അഭിനയിക്കാൻ തുടങ്ങിയത്
വിവാഹശേഷം സിനിമയിൽ നിന്നും പൂർണമായും ഇടവേളയെടുത്ത് താരം ഭർത്താവിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു അടുത്തകാലത്താണ് താൻ ഒരു സിംഗിൾ പേരന്റ് ആണ് എന്ന് പറഞ്ഞുകൊണ്ട് ഭാമ രംഗത്ത് വരുന്നത് ഇതോടെയാണ് താരം വിവാഹമോചിതയായി എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചത് വിവാഹമോചനത്തിന്റെ കാരണമെന്താണ് എന്നൊന്നും വ്യക്തമായി താരം ഇതുവരെയും തുറന്നുപറയുകയും ചെയ്തിരുന്നില്ല താനും മകളും ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോൾ നയിക്കുന്നത് എന്ന് ആരാധകർക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു താരം ചെയ്തിരുന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇതിനെ തുടർന്ന് വിവാഹമോചനത്തെക്കുറിച്ച് പലരും പല വാർത്തകളും ചോദ്യങ്ങളും ഉന്നയിക്കുകയും ചെയ്തു
എന്നാൽ തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് താരം യാതൊരുവിധത്തിലുള്ള പ്രതികരണങ്ങളും എവിടെയും നടത്തിയിരുന്നില്ല എന്നാൽ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്ത്രീകൾ ഒരിക്കലും വിവാഹം കഴിക്കരുത് എന്നും വിവാഹം കഴിക്കുകയാണ് എങ്കിൽ പുരുഷന്മാർ സ്ത്രീകളെ ഉപേക്ഷിച്ചു പോയാൽ അവർ എന്ത് ചെയ്യും എന്ന് ഒക്കെയുള്ള തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു ഇത് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു സ്ത്രീകൾ വിവാഹം കഴിക്കരുത് എന്ന് ഭാമ പറഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത് എന്നാൽ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോൾ ഭാമ തന്നെ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്
ഇന്നലെ ഞാൻ ഇട്ട എഴുത്തിൽ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താൽ ഉണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചാണ് എഴുതിയത് വിവാഹശേഷം ധനം ആവശ്യപ്പെട്ട സ്ത്രീകൾക്ക് കൊടുക്കുന്ന സമ്മർദ്ദം. അതുമൂലം സ്വന്തം ജീവൻ വരെ ഭീഷണിയോടെ ഒരു വീട്ടിൽ പേടിച്ചു കഴിയേണ്ടി വരിക കുഞ്ഞുങ്ങൾ കൂടി ഉണ്ടായാൽ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറം ആയിരിക്കും ഇതെല്ലാം ആണ് പറയാൻ ശ്രമിച്ചത്. അങ്ങനെ സ്ത്രീകൾ ഒരിക്കലും വിവാഹം ചെയ്യരുതെന്ന് വിവാഹ ശേഷമാണെങ്കിൽ സമ്മർദ്ദം സഹിച്ച് ജീവിതം തുടരാൻ എല്ലാവർക്കും സാധിക്കണമെന്നില്ല അല്ലാതെ സ്ത്രീകൾ ഒരിക്കലും വിവാഹം കഴിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല എഴുതിയതിന്റെ ആശയം മനസ്സിലാക്കുമെന്ന് കരുതുന്നു ഇങ്ങനെയാണ് ഭാമ ക്കുറിച്ചത്