കാളിന്ദി

കാളിന്ദി ഭാഗം 19/kalindi part 19

കാളിന്ദി

ഭാഗം 19

കല്ലുവിനെ ശ്രീകുട്ടിയും രാജിയും ഒക്കെ മിക്കവാറും വിളിക്കും..

ഓരോരോ വിശേഷം ഒക്കെ തിരക്കും..

കണ്ണൻ മാത്രം ഒരിക്കൽ പോലുമവളെ വിളിച്ചില്ല.

അത് അവളിൽ വല്ലാത്തൊരു സങ്കടം ഉണ്ടാക്കിയിരുന്നു…

ഇനി ആൾക്ക് തന്നെ ഇഷ്ടം ആയില്ലേ ആവോ എന്ന ചിന്ത അവളെ പല പ്രാവശ്യം കടന്നാക്രമിച്ചു…

അവന്റെ അവസ്ഥ യും മറിച്ചു ആയിരുന്നില്ല..

ശ്രീകുട്ടി അവളെ വിളിക്കുമ്പോൾ താൻ കാതോർക്കും,, ഇടയ്ക്ക് എപ്പോളെങ്കിലും തന്നെ കുറിച്ച് അവൾ തിരക്കാറുണ്ടോ എന്ന്.. പക്ഷെ അത് വെറുതെ ആയിരുന്നു..

അമ്മയെയും അച്ഛനെയും ഒക്കെ ചോദിക്കുന്നതും അവൾ മറുപടി പറയുന്നതും കേട്ട് താൻ ചുമ്മാതെ കിടക്കും…..

പലപ്പോഴും വിളിക്കണം എന്ന് കരുതി എങ്കിലും…. എന്തോ….ഒരു മടി….. അവൾ എന്ത് കരുതും എന്ന് ഓർത്തു അത് ഒഴിവാക്കി.

ആഹ് ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ പെണ്ണ് ഇങ്ങട് എത്തും.. അപ്പോൾ അവളോട് ചോദിക്കാം എന്താണ് തന്നെ കുറിച്ച് ഒന്നും ചോദിക്കാഞ്ഞത് എന്ന്…

അവന്റ ചുണ്ടിൽ അതോർത്തപ്പോൾ ഒരു പുഞ്ചിരി തത്തി കളിച്ചു.

**—-***

അങ്ങനെ കല്യാണ തലേന്ന് എത്തി.

അത്യാവശ്യം ആളുകൾ ഒക്കെ വന്നും പോയീo നിൽക്കുന്നു.

ഉച്ചക്കത്തെക്ക് ഉള്ള ഭക്ഷണം തയ്യാറാക്കുക ആണ് അടുത്ത വീട്ടിലെ സ്ത്രീജനങ്ങൾ എല്ലാവരും കൂടെ..

സാമ്പാറും, കാബ്ബേജ് തോരനും, പപ്പടവും, മാങ്ങാ അച്ചാറും,മെഴുക്കുപുരട്ടിയും ആണ് വിഭവങ്ങൾ….

എല്ലാം കൂടെ പത്തു അൻപതു പേര് കാണും….

കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ ആണ് ആണുങ്ങൾ എല്ലാവരും.. സദ്യ ഒരു ചെറിയ കാറ്ററിംഗ് സർവീസ് നു ഏൽപ്പിച്ചു കൊടുത്തിരുന്നു നേരത്തെ തന്നെ ഉഷയുടെ ഭർത്താവ്… അതുകൊണ്ട് കാര്യങ്ങൾ ഒക്കെ എളുപ്പം ആയി..

 

പിന്നെ നാലു മണി ആകുമ്പോൾ ചെക്കന്റെ വിട്ടിൽ നിന്നും പെൺകുട്ടിക്ക് പുടവ കൈമാറുവാൻ കുറച്ചു ആളുകൾ വരുന്ന ചടങ്ങ് ഉണ്ട്.. ചെക്കന്റെ സഹോദരി ആണ് അത് കൈമാറുന്നത്… അവർക്കായി പാലപ്പവും ചിക്കൻ കറിയും അവിൽ വെളയിച്ചതും, അലുവയും മിക്ച്ചറും ഒക്കെ കൊടുക്കാന് ആണ് അച്ഛമ്മയുടെയും ഉഷയുടെയും തീരുമാനം…..

കല്ലു ട്യൂഷൻ പഠിപ്പിക്കുന്ന വീട്ടിലെ ആളുകൾ എത്തിയിരുന്നു.

അവിടുത്തെ അമ്മ കല്ലുവിന് ഒരു മോതിരം ആണ് സമ്മാനം ആയി കൊടുത്തത്.. കൂടെ ഒരു സെറ്റും മുണ്ടും….

പുടവ കൈമാറാൻ നാത്തൂന്മാർ ഒക്കെ
ആ സെറ്റും മുണ്ടും ഉടുക്കാൻ എല്ലാവരും കല്ലുനോട് പറഞ്ഞു….

ഓറഞ്ച്ന്റെ കൂടെ സ്വർണ കസവു ഉള്ള ഒരു സെറ്റ് ആയിരുന്നു അത്.. എല്ലാവർക്കും അത് ഒരുപാട് ഇഷ്ടം ആയിരുന്നു.

അവർ പോയി കഴിഞ്ഞു കല്ലുവും സുസ്മിതയും മുത്തുമണിയും കൂടി ഇരുന്ന് മൈലാഞ്ചി ഇടുക ആണ്…

അങ്ങനെ മൈലാഞ്ചി ചടങ്ങ് ഒന്നും ഇല്ല… പിന്നെ എല്ലാവരും നിർബന്ധിച്ചപ്പോൾ അവൾ ഇടാം എന്ന് സമ്മതിച്ചു..ഉഷയുടെ മകൻ പോയി മേടിച്ചു കൊണ്ട് വന്നു കൊടുത്തത് ആണ് മൈലാഞ്ചി.

അത്രയും നേരം കല്ലു ചേച്ചി പോകുന്നതിൽ വിഷമിച്ചു ഇരുന്ന മുത്തുമണി മൈലാഞ്ചി കണ്ടപ്പോൾ ചിരിച്ചു കൊണ്ട് കല്ലുവിന്റെ ഒപ്പം കൂടെ കൂടി.

കൃത്യം നാലു മണി ആയപ്പോൾ ശ്രീകുട്ടിയും രാജിയും എത്തി..അവരുടെ ഒപ്പം വേറെ കുറച്ചു ആളുകൾ കൂടി ഉണ്ടായിരുന്നു.

കൂടുതലും കുട്ടികൾ ആണ്.. പിന്നെ അവരുടെ അമ്മായിയും, ചെറിയമ്മയും..

കല്ലു സെറ്റും മുണ്ടും ഒക്കെ ഉടുത്തു മുടി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് സുന്ദരി കുട്ടി ആയിട്ട് ആയിരുന്നു.

രാജി ആണ് കല്ലുവിനു മന്ത്രക്കോടി കൈമാറിയത്.

അവളുടെ പാദത്തിൽ നമസ്കരിച്ചു കൊണ്ട് കല്ലു ഇരു കൈകളിലേക്കും അത് മേടിച്ചു..

അല്പം കഴിഞ്ഞു ശ്രീക്കുട്ടി അമ്മയെ വീഡിയോ കാൾ ചെയ്തു.

കല്ലുവിനെ കാണിച്ചു കൊടുത്തു.

ശോഭ അവളോട് ഓരോരോ വിശേഷം ഒക്കെ ചോദിച്ചു..

ശോഭയോട് മറുപടി പറയുമ്പോളും
അവളുടെ കണ്ണുകൾ ആരെയോ തിരിഞ്ഞു….

ഇടയ്ക്ക് ഒരു മിന്നായം പോലെ അവൾ നോക്കിയപ്പോൾ കണ്ണൻ ന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു വന്നു…

എടാ കണ്ണാ.. ദേ മോള്…. ശോഭ ഫോൺ ചെരിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.

അവൻ കല്ലുവിനെ നോക്കി പുഞ്ചിരി തൂകി.. അവൾ തിരിച്ചും.

 

ഏകദേശം 6മണി കഴിഞ്ഞപ്പോൾ അവർ തിരിച്ചു പോയത്.

രാത്രി യിലും അത്യാവശ്യ അയൽവക്കത്തെ ആളുകൾ ഒക്കെ ഉണ്ട്..

എല്ലാവരും ഓരോ കഥകൾ ഒക്കെ പറഞ്ഞു ഇരിക്കുക ആണ്.

. കല്ലു ആണെങ്കിൽ മുത്തുമണിയെയും കളിപ്പിച്ചു അതിലെ ഒക്കെ നടക്കുന്നുണ്ട്.

“കല്ലുമോളെ… കിടന്ന് ഉറങ്ങിക്കെ നിയ്.. നേരം ഒരുപാട് ആയി.. കാലത്തെ എഴുനേൽക്കേണ്ടേ..” അച്ഛമ്മ ഇടക്ക് ഒക്കെ അവളെ ഓർമിപ്പിക്കുന്നുണ്ട്.

ഹ്മ്മ് ശരി അച്ഛമ്മേ…

 

അച്ഛമ്മയും കല്ലുവും കൂടി കിടക്കാൻ പോയപ്പോൾ നേരം 11മണി കഴിഞ്ഞു..

ചെറുക്കൻ വരുമ്പോൾ കിടക്കാനായി അച്ഛമ്മ ഒരു ഡബിൾ കോട്ട് കട്ടിൽ സുസ്മിതയുടെ ഭർത്താവിനെ കൊണ്ട് മേടിപ്പിച്ചിരുന്നു.

ഇന്ന് കാലത്തെ ആയിരുന്നു കട്ടിൽ വന്നത്.

കല്ലു നിർബന്ധിച്ചപ്പോൾ അച്ഛമ്മ അവൾക്കൊപ്പം ആ കട്ടിലിൽ കിടക്കാം എന്ന് സമ്മതിച്ചു.

അല്ലാത്തപ്പോൾ അച്ഛമ്മ കട്ടിലിലും കല്ലു തറയിൽ പായ വിരിച്ചും ആയിരുന്നു കിടക്കുന്നത്..

അന്ന് അച്ഛമ്മ അവളെ കെട്ടിപിടിച്ചു മാറോട് ചേർത്ത് കിടന്നു..

അവരുടെ ചിന്തകൾ പിറകിലേക്ക് സഞ്ചരിക്കുക ആണ്..

ഇത്തിരി പോന്ന പിഞ്ചു പൈതൽ ആണ് അവരുടെ മനസ്സിൽ അപ്പോളും..
..
അമ്മിഞ്ഞ പാലിന്റെ മാധുര്യം കിട്ടാതെ കിടന്ന് ഉറങ്ങുന്ന കുഞ്ഞ്…

ഇടയ്ക്ക് എല്ലാം ഒരുപാട് കരയും… താൻ ഇതുപോലെ മാറോട് ചേർത്ത് കിടക്കും…

കുറെ സമയം കഴിയുമ്പോൾ താനെ കിടന്നു ഉറങ്ങും….

ഇതുവരെ ഒരു ദിവസം പോലും തന്റെ അരികിൽ നിന്ന് മാറി നിന്നിട്ടില്ല കല്ലു മോള്….

നാളെ അവൾ തന്നെ വിട്ട് പോകുന്നത് ഓർക്കാൻ പോലും വയ്യ.

ഈശ്വരാ എന്റെ കുഞ്ഞു….നല്ലത് മാത്രമേ ഈ കുട്ടിക്ക് വരുത്താവൊള്ളെ എന്ന് ഒരു പ്രാർത്ഥന മാത്രം ഒള്ളൂ തന്റെ ഓരോ അണുവിലും….

ഈശ്വരൻ കൈ വിടില്ല എന്ന ഒറ്റ പ്രതീക്ഷയിൽ ആണ് ആ വൃദ്ധ..

അത്രമാത്രം അവർക്ക് ഇഷ്ടം ആയി കണ്ണനെയും അവന്റെ വീട്ടുകാരെയും.

ഓരോരോ കാര്യങ്ങൾ ആലോചിച്ചു ആലോചിച്ചു എപ്പോളോ അച്ഛമ്മ ഒന്ന് ഉറങ്ങിയത്..

അപ്പോളും കല്ലുവിന്റ കൈകൾ അച്ഛമ്മയെ പൊതിഞ്ഞു പിടിച്ചിരുന്നു…

*************

കാലത്തെ അഞ്ചു മണി ആയപ്പോൾ കല്ലു ഉണർന്നു.

ഉഷയെയും കൂട്ടി ആണ് അവൾ അടുത്തുള്ള കാവിൽ പോയത്..

അവിടെ പോയി പ്രാർത്ഥിച്ചു വന്ന ശേഷം അവൾ ബ്യൂട്ടി പാർലറിൽ ഒരുങ്ങാനായി പോയി.

രണ്ട് മണിക്കൂർ കഴിഞ്ഞു ആണ് അവൾ തിരികെ എത്തിയത്.

അച്ഛമ്മ അവളെ കൺ നിറയെ കണ്ടു കൊണ്ട് നിൽക്കുക ആണ്.

അവളോടി വന്നു അച്ഛമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.

അവർ തിരിച്ചും…

പിന്നീട് ദക്ഷിണ കൊടുക്കൽ ചടങ്ങ് ഒക്കെ ആയിരുന്നു.

ഓരോരുത്തർക്കായി അവൾ ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുക ആണ്.

കല്ലുവിന്റ അമ്മയുടെ വിട്ടിൽ നിന്നും കുറച്ചു ആളുകൾ എത്തിയിരുന്നു..

മുത്തശ്ശനും
അമ്മാവന്മാരും അമ്മായിമാരും അവരുടെ ഒക്കെ മക്കളും പിന്നെ കല്ലു വിന്റെ അമ്മയുടെ ചെറിയച്ഛനും അവരുടെ കുടുംബവും ഒക്കെ.

എല്ലാവരും കല്ലുവിന് ഓരോ വളകൾ ആണ് സമ്മാനം ആയി കൊടുത്തത്.

മുത്തശ്ശി മാത്രം ഒരു ചെറിയ പാലക്കാ മാല അവൾക്ക് പ്രേത്യേകം സമ്മാനിച്ചു.
..

അത് കഴുത്തിൽ അണിഞ്ഞപ്പോൾ ശരീരം മുഴുവൻ എന്തോ ഒരു കുളിർമ പോലെ അവൾക്ക് തോന്നി..

“ഇത് ആരുടെ മാല ആണെന്ന് മോൾക്ക് അറിയാമോ….കല്ലുവിന്റ “അമ്മയുടെ അമ്മ ചോദിച്ചു

അവൾ ഇല്ലന്ന് ശിരസ് ചലിപ്പിച്ചു.

ഇത്… എന്റെ മോൾടെ അമ്മേടെ മാല ആയിരുന്നു… മുത്തശ്ശൻ ആദ്യം ആയിട്ട് അവൾക്ക് മേടിച്ചു കൊടുത്തത് ആണ്… അവളുടെ കല്യാണം കഴിയുന്നത് വരെ ഇത് അണിഞ്ഞു ആയിരുന്നു നടന്നത്… പിന്നീട് അവൾ ഇത് ഊരി എന്റെ കൈയിൽ തന്നു.. അവൾക്ക് താലിമാല മാത്രം ഇട്ടാൽ മതി എന്ന് പറഞ്ഞു… അന്ന് ഊരി തന്നു കഴിഞ്ഞു രണ്ടര വർഷം തികയും മുന്നേ അവൾ പോയില്ലേ….അവർ അത് പറഞ്ഞു കരഞ്ഞു…

കല്ലുവിന്റ കൈകൾ അറിയാതെ അവളുടെ കഴുത്തിലേക്ക് നീണ്ടു.
.. അത് അണിഞ്ഞപ്പോൾ ഉണ്ടായ ആ ഒരു അനുഭൂതി……

“ആഹ്… എല്ലാവർക്കും ദക്ഷിണ കൊടുത്തോ… ഇറങ്ങാൻ സമയം ആയി കുട്ടി….”ഉമ്മറത്ത് നിന്നാരോ ബഹളം കൂട്ടി.

. പിന്നീട് എല്ലാവരും ഒരുമിച്ചു പ്രാർത്ഥന ഒക്കെ ചൊല്ലിയത്തിന് ശേഷം അച്ഛമ്മയുടെ കൈ പിടിച്ചു കല്ലു മണ്ഡപത്തിലേക്ക് പോകാൻ ഇറങ്ങി.

അവർ ചെന്ന് കഴിഞ്ഞു പത്തിരുപതു മിനിറ്റ് കഴിഞ്ഞു ചെക്കനും കൂട്ടരും എത്തി.

. രാജിയും ശ്രീകുട്ടിയും ഒക്കെ കല്ലു ഇരുന്ന മുറിയുടെ ഭാഗത്തേക്ക്‌ ഓടി വന്നു.

എല്ലാവരും അതീവ സന്തോഷത്തിൽ ആണ്.

കല്ലു ആണെങ്കിൽ ഇന്നലെ വരെ തന്റെ കണ്ണേട്ടനെ ഒന്ന് കാണാൻ കൊതിച്ചു ഇരുന്നത് ആണ്.. പക്ഷെ ഇന്നിപ്പോൾ പേടിച്ചിട്ട് അവൾക്ക് ഒരടി നടക്കാൻ കൂടി വയ്യ..

അങ്ങനെ സമയം ഇഴഞ്ഞു നീങ്ങി കൊണ്ട് ഇരിക്കുക ആണ്..

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ ചേർന്ന് കല്ലുവിനെ മണ്ഡപത്തിൽ കൊണ്ട് ചെന്ന് ഇരുത്തി.

ഉഷയുടെ മകനും മറ്റു കുറച്ചു പയ്യന്മാരും ചേർന്ന് കണ്ണനെയും ആനയിച്ചു കൊണ്ട് വന്നു.

അവൻ അടുത്തേക്ക് വന്നതും കല്ലുവിന് ആണെങ്കിൽ പേടിച്ചിട്ട് തൊണ്ട വരളും പോലെ..

ഈശ്വരാ ഞാൻ തല കറങ്ങി എങ്ങാനും വീണു പോകുമോ… അവൾ ഭയപ്പെട്ടു പോയി.

മുഹൂർത്തം ആയി… ഇനി പെൺകുട്ടിയുടെ കഴുത്തിലേക്ക് ഈ താലി ചാർത്തുക…

ശാന്തിക്കാരൻ പറയുന്നത് കേട്ടു കല്ലു.

കണ്ണന്റെ ബലിഷ്ഠമായ ഇരു കൈകളും അവളുടെ കഴുത്തിലേക്ക് നീണ്ടു വന്നു… ഒപ്പം അവൻ അണിയിച്ച മഞ്ഞ പൂത്താലി അവളുടെ മാറിലേക്കും പറ്റി ചേർന്ന് കിടന്നു…
തൊടുവിരൽ കൊണ്ട് അവളുടെ നെറ്റിമേൽ അവൻ സിന്ദൂരമഴ പെയ്യിക്കുക ആയിരുന്നു..

ഇത് ഇത്തിരി കൂടി പോയി എന്ന് പറഞ്ഞു രാജി ടവൽ കൊണ്ട് അല്പം തുടച്ചു മാറ്റാൻ നേരം കണ്ണൻ അവളെ വിലക്കി..

“അതിനുമാത്രം ഒന്നും ഇല്ല… അത് അവിടെ ഇരുന്നോട്ടെ…ആകെ ആ കുംകുമരേണുവിന്റെ വലുപ്പം അല്ലെ ഒള്ളൂ “അവന്റ ഗംഭീര്യം നിറഞ്ഞ ശബ്ദം കല്ലുവിന്റെ കാതുകളെ ചെറുതായ് ഭയപ്പെടുത്തി.

എന്നാലും അവനെ നേരെ നോക്കുവാൻ അവൾക്ക് ധൈര്യം വന്നില്ല..

ആദ്യം അച്ഛമ്മയുടെ കാലിൽ തൊട്ട് രണ്ട് പേരും അനുഗ്രഹം മേടിച്ചു.. അത് കഴിഞ്ഞു രാജന്റെയും
ശോഭയുടെയും……

 

ഫോട്ടോ ഗ്രാഫഴ്സ് ചേർന്ന് നിൽക്കുവാൻ പറഞ്ഞപ്പോൾ കല്ലു അവന്റെ അടുത്തേക്ക് അല്പം മാറി നിന്നു..

കണ്ണന്റെ നെഞ്ചിന്റെ ഒപ്പം പോലും ഇല്ല കേട്ടോ ഈ കുട്ടി.. ഇത് പ്ലസ് ടു പഠിക്കുവാണോ..

ആരോ അടക്കം പറഞ്ഞു പോകുന്നത് കണ്ണനും കല്ലുവും കേട്ടു.

തോളിലൂടെ കൈ ചേർത്ത് പിടിച്ചു നിൽക്കാൻ ഫോട്ടോ എടുക്കുന്ന കൂട്ടുകാരൻ ആൽബിൻ പറഞ്ഞു.

കണ്ണൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തപ്പോൾ അവളുടെ ശരീരം വിറകൊള്ളുന്നത് അവൻ അറിഞ്ഞു.

ഈശ്വരാ.. ഇവൾക്കു ഇത് എന്ത് പറ്റി…. അവൻ ഓർത്തു.

കാളിന്ദി…..

അവൻ പതിയെ അവളെ വിളിച്ചു..

അവൾ ഞെട്ടി പോയി.

 

കാളിന്ദി.. എന്ത് പറ്റി തനിക്ക്…. എന്തെങ്കിലും ക്ഷീണം ഉണ്ടോ….?

 

മ്മ്ച്ചും…. അവൾ ചുമൽ കൂപ്പി.

പിന്നെ എന്തിന് ആണ് ഇങ്ങനെ വിറക്കുന്നത്.

അത്.. പിന്നെ.. ഒന്നും.. ഒന്നും ഇല്ല..

മുഖത്തെ വിയർപ്പ് കണങ്ങൾ കൈ കൊണ്ട് ഒപ്പി കൊണ്ട് അവൾ പറഞ്ഞു.

ശരി ആണ്.. ആകെ ഇത്തിരിയെ ഒള്ളൂ ഇവൾ….. ഒരു കൊച്ചു പെണ്ണ്…. വലിയ സാരീ കെട്ടി പൊതിഞ്ഞു നിൽക്കാൻ പോലും ഉള്ള ആരോഗ്യം ഇല്ലാത്ത ഒരു കുട്ടി ആന്നെന്നു അവനു തോന്നി..

രാജി…

എന്താടാ..

കാളിന്ദിക്കു ഇത്തിരി വെള്ളം കൊടുക്ക്..

അതും പറഞ്ഞു അവൻ ഫോട്ടോ എടുക്കുന്ന കൂട്ടുകാരൻ ആൽബിന്റ അടുത്തേക്ക് നടന്നു.

അപ്പോൾ ആണ് ബാപ്പുട്ടിയും കുടുംബവും ഒക്കെ ഓടി പാഞ്ഞു വന്നത്.

ഡാ… നി ഇങ്ങു വന്നേ….

കണ്ണൻ മെല്ലെ അവനോട് പറഞ്ഞു.

എന്താടാ..

നി ആ കൊച്ചിനെ കണ്ടോ..

ഏത് കൊച്ചു..

ഡാ…. ദേ ആ നിൽക്കുന്ന കൊച്ചു… അവൻ കല്ലുനെ ചൂണ്ടി കാണിച്ചു..

ഓഹ് ആ കൊച്ചു… അല്ല നിന്റെ കൊച്ചു അങ്ങനെ പറഞ്ഞാൽ പോരെ…

അങ്ങനെ യേ ആളുകൾ പറയുവോള്ളു എന്ന് ആണ് എന്റെ സംശയം..

ഏത് ആളുകൾ….
ബാപ്പുട്ടിക്ക് സംശയം ആയി.

അല്ലടാ നാട്ടിൽ ഉള്ള ആളുകൾ..

അതെന്താ ഇപ്പൊ അങ്ങനെ…

നി കണ്ടില്ലേ…. എന്നാ മുഴുപ്പുണ്ട് ആ കൊച്ചിന്… എന്റെ ഈ നെഞ്ചിന്റെ ഒപ്പം ഒള്ളൂ.

അത് ഒന്നും നി നേരത്തെ ആലോചിച്ചു ഇല്ലേ…. താലി കെട്ടി കഴിഞ്ഞു ആണോ ചിന്തിച്ചത്.

ദേ ബാപ്പു… മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുവാ കേട്ടോ..

 

എന്റെ കണ്ണാ… നിനക്ക് എന്തിന്റെ കേട് ആണ്…. അത്രമാത്രം ഒരു കുഴപ്പവും ഇല്ല ആ കൊച്ചിന്… ഒരു ചെറിയ കുട്ടി അല്ലെ അവൾ… അതിനു നി എന്തിനാ ഇങ്ങനെ തുള്ളുന്നത്..

അതാ എനിക്ക് വിഷമം… ഒരു ചെറിയ കുട്ടി അല്ലേടാ അവൾ…

 

കണ്ണന് ആദി കേറി.

. ആ.. ആ കുട്ടിക്ക് ഒരു കുട്ടി ആകുമ്പോൾ ഈ കുട്ടിത്തം ഒക്കെ മാറും… നി ഓരോന്ന് പറഞ്ഞു നിൽക്കാതെ.. ആളുകൾ ശ്രെദ്ധിക്കുന്നുണ്ട്…

ബാപ്പു പറഞ്ഞപ്പോൾ കണ്ണൻ പിന്നീട് ഒന്നും മിണ്ടാതെ അവന്റെ ഒപ്പം നടന്നു പോയി..